‘കള്ളൻ വരാതെ നോക്കിക്കോ, ഇഡി വൈകാതെ എത്തും’; 20 ലക്ഷത്തിന്റെ നോട്ടുമാലയുമായി വരൻ, വിഡിയോ
വിവാഹവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ചടങ്ങുകൾ പലയിടങ്ങളിലുമുണ്ട്. വിവാഹം ആർഭാടമാക്കാന്‍ വേണ്ടി കോടികൾ മുടക്കുന്നതും പതിവാണ്. എന്നാൽ വരൻ ലക്ഷങ്ങളുടെ നോട്ടുമാല അണിയുന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ? അത്തരത്തിലൊരു വിഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഹരിയാനയിൽ നിന്നുള്ളതാണ് വിഡിയോ.

വിവാഹവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ചടങ്ങുകൾ പലയിടങ്ങളിലുമുണ്ട്. വിവാഹം ആർഭാടമാക്കാന്‍ വേണ്ടി കോടികൾ മുടക്കുന്നതും പതിവാണ്. എന്നാൽ വരൻ ലക്ഷങ്ങളുടെ നോട്ടുമാല അണിയുന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ? അത്തരത്തിലൊരു വിഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
Read More: ‘ലെനയ്ക്ക് മാനസികപ്രശ്നം’, അനിതയ്ക്ക് കാൻസർ; രണ്ടുപേരും പറയുന്നു: ഈ ലോകം സത്യമല്ല
ഹരിയാനയിൽ നിന്നുള്ളതാണ് വിഡിയോ. ദൃശ്യങ്ങളിൽ 500 രൂപ മാത്രം ഉപയോഗിച്ച് നിർമിച്ച നോട്ടുമാലയുമായി നിൽക്കുന്ന വരനെയാണ് കാണുന്നത്. ഒരു മതിലിന് മുകളിലാണ് വരന്‍ നിൽക്കുന്നത്. മാലയുടെ നീളം താഴെ വരെയുണ്ട്. ഏതാണ്ട് 20 ലക്ഷം രൂപയുടേതാണ് നോട്ട് മാല. വളരെ ഭംഗിയായ രീതിയിലാണ് നോട്ടുകൾ ക്രമീകരിച്ചത്.
സമൂഹ മാധ്യമങ്ങളിൽ വിഡിയോ വൈറലാണ്. വരന്റെ സമ്പത്തിനെ പറ്റി പറഞ്ഞാണ് പലരും കമന്റ് ചെയ്യുന്നത്. എന്നാൽ പണം ഇതുപോലെ ഉപയോഗിച്ചതിനെ വിമർശിച്ചും ആളുകൾ രംഗത്തെത്തുന്നുണ്ട്. ഈ നോട്ടുമാല കൊണ്ടുപോകാൻ ഒരു ട്രെയിന്‍ വേണ്ടി വരും, വിവാഹം കഴിയുന്നതിന് മുമ്പ് കള്ളൻമാർ വരാതെ നോക്കിക്കോ, ഇഡി വൈകാതെ എത്തും തുടങ്ങി രസകരമായ കമന്റുകളും വിഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.
ഇന്ത്യയിൽ ചിലയിടങ്ങളിൽ ഇത്തരത്തിൽ വരൻ വിവാഹത്തിന് നോട്ടുമാല അണിയുന്ന പതിവുണ്ട്. സമ്പത്ത്, സമൃദ്ധി, ഭാഗ്യം എന്നിവയുടെ പ്രതീകമായാണ് നോട്ടുമാല അണിയുന്നതെന്നാണ് വിശ്വാസം.