സംസ്കാരമോ ജീവിതരീതിയോ എന്തുമാകട്ടെ ലോകത്തെല്ലായിടത്തും വിവാഹങ്ങൾ ആഘോഷപൂർണമാണ്. ഇന്ത്യയിൽ വിവാഹ കാലം എത്തിയാൽ കോടികളാണ് വിപണിയിലേയ്ക്ക് എത്തുന്നത്. ആയിരങ്ങളും പതിനായിരങ്ങളും മാത്രം മുടക്കി കുറഞ്ഞ ചെലവിൽ വിവാഹാഘോഷം ഒതുക്കുന്നവർ മുതൽ ലക്ഷങ്ങളും കോടികളും ചിലവിട്ട് ആഡംബര പൂർണമായി വിവാഹം നടത്തുന്നവർ

സംസ്കാരമോ ജീവിതരീതിയോ എന്തുമാകട്ടെ ലോകത്തെല്ലായിടത്തും വിവാഹങ്ങൾ ആഘോഷപൂർണമാണ്. ഇന്ത്യയിൽ വിവാഹ കാലം എത്തിയാൽ കോടികളാണ് വിപണിയിലേയ്ക്ക് എത്തുന്നത്. ആയിരങ്ങളും പതിനായിരങ്ങളും മാത്രം മുടക്കി കുറഞ്ഞ ചെലവിൽ വിവാഹാഘോഷം ഒതുക്കുന്നവർ മുതൽ ലക്ഷങ്ങളും കോടികളും ചിലവിട്ട് ആഡംബര പൂർണമായി വിവാഹം നടത്തുന്നവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്കാരമോ ജീവിതരീതിയോ എന്തുമാകട്ടെ ലോകത്തെല്ലായിടത്തും വിവാഹങ്ങൾ ആഘോഷപൂർണമാണ്. ഇന്ത്യയിൽ വിവാഹ കാലം എത്തിയാൽ കോടികളാണ് വിപണിയിലേയ്ക്ക് എത്തുന്നത്. ആയിരങ്ങളും പതിനായിരങ്ങളും മാത്രം മുടക്കി കുറഞ്ഞ ചെലവിൽ വിവാഹാഘോഷം ഒതുക്കുന്നവർ മുതൽ ലക്ഷങ്ങളും കോടികളും ചിലവിട്ട് ആഡംബര പൂർണമായി വിവാഹം നടത്തുന്നവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്കാരമോ ജീവിതരീതിയോ എന്തുമാകട്ടെ ലോകത്തെല്ലായിടത്തും വിവാഹങ്ങൾ ആഘോഷപൂർണമാണ്. ഇന്ത്യയിൽ വിവാഹ കാലം എത്തിയാൽ കോടികളാണ് വിപണിയിലേയ്ക്ക് എത്തുന്നത്. ആയിരങ്ങളും പതിനായിരങ്ങളും മാത്രം മുടക്കി കുറഞ്ഞ ചെലവിൽ വിവാഹാഘോഷം ഒതുക്കുന്നവർ മുതൽ ലക്ഷങ്ങളും കോടികളും ചിലവിട്ട് ആഡംബര പൂർണമായി വിവാഹം നടത്തുന്നവർ വരെയുണ്ട്. എന്നാൽ ഇതിനെയെല്ലാം മറികടക്കുന്ന വിധത്തിൽ അത്യാഡംബരം നിറഞ്ഞ ഒരു കല്യാണത്തിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. അഞ്ചും പത്തുമല്ല 490 കോടിയിലധികം രൂപ (59 ദശലക്ഷം ഡോളർ) മുടക്കിയായിരുന്നു ഈ ആർഭാട വിവാഹം. 

മഡലെയ്ൻ ബ്രോക്ക്‌വെയും ജേക്കബ് ലാഗ്രോണും, Image Credits: Instagram/madelainebrockway

മഡലെയ്ൻ ബ്രോക്ക്‌വേ എന്ന 26 കാരിയും കാമുകന്‍ ജേക്കബ് ലാഗ്രോണുമായിരുന്നു നവംബർ 18ന് പാരീസിൽ നടന്ന വിവാഹത്തിലെ വധു വരന്മാർ. സെലിബ്രിറ്റികളോ പ്രശസ്തരോ അല്ലാതിരുന്നിട്ടുകൂടി അഞ്ചു ദിവസം നീണ്ടുനിന്ന ഇവരുടെ വിവാഹ വിശേഷങ്ങൾ ലോകത്തിന്റെയാകെ ശ്രദ്ധ നേടി. ഈ നൂറ്റാണ്ടിന്റെ വിവാഹം എന്നാണ് ഒരുക്കങ്ങൾകണ്ട് സമൂഹമാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. 

വിവാഹ വേദി, Image Credits: Instagram/madelainebrockway
ADVERTISEMENT

ടെക്സസിലെ ഫോർട്ട് വർത്ത് സ്വദേശിനിയാണ് മഡലെയ്ന്‍. യൂട്ടയിലെ കാന്യോൺ പോയിന്റിലെ ആഡംബര റിസോർട്ടായ അമൻരിയിൽ നടത്തപ്പെട്ട ബാച്ചിലററ്റ് വീക്കോടെ ആയിരുന്നു വിവാഹ ആഘോഷങ്ങൾ ആരംഭിച്ചത്. ഇവിടെ ഒരു രാത്രി തങ്ങുന്നതിന് ഏറ്റവും കുറഞ്ഞ വാടക 3150 ഡോളറാണ് (2.62 ലക്ഷം രൂപ). മൂന്നു ദിവസങ്ങളിലായി നടത്തിയ പാർട്ടിയിൽ ഓരോ ദിവസവും വ്യത്യസ്ത തീമുകളായിരുന്നു. ആദ്യദിവസം വധുവും സുഹൃത്തുക്കളും പിങ്ക് നിറത്തിലുള്ള വസ്ത്രത്തിലാണ് പാർട്ടിയിൽ എത്തിയത്. മറ്റു ഗ്രഹങ്ങളെ തീമാക്കി നിർമിച്ച വിഗ്ഗുകളും വസ്ത്രങ്ങളും ധരിച്ചായിരുന്നു രണ്ടാം ദിവസത്തെ ആഘോഷം. മഞ്ഞനിറത്തിലുള്ള ബൊക്കെകൾ ഡൈനിങ് ടേബിളുകളിൽ നിരത്തിയാണ് മൂന്നാം ദിനം ആഘോഷമാക്കിയത്.

ബാച്ചിലർ പാർട്ടിക്കുശേഷം വിവാഹസംഘം നേരെ പാരീസിലേയ്ക്ക് പുറപ്പെട്ടു. അതിഥികളെ പാരീസിലേയ്ക്ക് കൊണ്ടുപോകാനായി സ്വകാര്യ ജെറ്റുകളാണ് തയാറാക്കിയിരുന്നത്. പാരീസ് ഒപ്പേറ ഹൗസിൽ വിവാഹത്തിനു മുന്നോടിയായി റിഹേഴ്സൽ ഡിന്നറും നടന്നു. കൊട്ടാരത്തിലെ എക്സ്ക്ലൂസീവ് ഹോട്ടലായ ലേ ഗ്രാൻഡ് കൺട്രോളിലായിരുന്നു വിവാഹസംഘത്തിന്റെ താമസം. ഇവിടുത്തെ ഏറ്റവും ആഡംബരം നിറഞ്ഞ സ്യൂട്ടിൽ ഒരു രാത്രി തങ്ങുന്നതിന് മാത്രം 14,235 ഡോളർ (11. 87 ലക്ഷം രൂപ) ചിലവാകും. 

ADVERTISEMENT

അതിഥികൾക്കായി പ്രൈവറ്റ് ലഞ്ചും ഒരുക്കിയിരുന്നു. എന്നാൽ വിവാഹം നടന്ന സ്ഥലം ഏതാണെന്ന് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. ഈഫൽ ടവറിന്റെ കാഴ്ചകൾ ആസ്വദിക്കാവുന്ന വിധത്തിൽ തയാറാക്കിയിരിക്കുന്ന ഒരു പൂന്തോട്ടത്തിലായിരുന്നു വിവാഹം നടന്നതെന്നാണ് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. ആഘോഷ ദിനങ്ങളിലെല്ലാം വധൂവരന്മാർ വിലകൂടിയ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. മറൂൺ 5 എന്ന പ്രശസ്ത ബാൻഡിന്റെ പ്രകടനവും ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടായിരുന്നു. 

വിവാഹത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ അത്ഭുതത്തോടെയാണ് ആളുകൾ പ്രതികരണങ്ങൾ അറിയിക്കുന്നത്. ഇത്രയും തുക മുടക്കി വിവാഹം നടത്തിയ വധു ആരാണെന്ന് അറിയാനുള്ള ആകാംഷയാണ് പലർക്കും.  ബില്‍ എസ്സറി മോട്ടോർസിന്റെ ചെയർമാനും സിഇഒയുമായ റോബർട്ട് ബോബ് ബ്രോക്ക്‌വേയുടെ മകളാണ് മഡലെയ്ന്റെ പിതാവ്. ഈ വർഷം ഓഗസ്റ്റിൽ എസ്സറി ഓട്ടോമോട്ടീവിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന രണ്ടു സ്ഥലങ്ങളിൽ 150 ദശലക്ഷം ഡോളറിനും 700 ദശലക്ഷം ഡോളറിനും ഇടയിൽ (1200 കോടി മുതൽ 5800 കോടി വരെ) ലാഭത്തിൽ വിറ്റ് പോയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ADVERTISEMENT

സ്വപ്നം കാണാൻ പോലും സാധിക്കാത്ത തരം വിവാഹ ചടങ്ങാണ് ഇതെന്ന് ദൃശ്യങ്ങൾ കണ്ട ചിലർ കുറിക്കുന്നു. ഒരുക്കങ്ങൾ കണ്ട് ഇത് അവിശ്വസിനീയമാണെന്ന് പറയുന്നവരും കുറവല്ല. അതേസമയം ഇത്രയും വലിയ ആഘോഷം അല്പം കൂടിപ്പോയില്ലേ എന്ന തരത്തിൽ വിമർശനാത്മകമായ പ്രതികരണങ്ങളും കമന്റ് ബോക്സുകളിൽ നിറയുന്നുണ്ട്.