ആരാധകർ ഏറെ കാത്തിരുന്ന വിവാഹമായിരുന്നു ആമിർ ഖാന്റെ മകൾ ഇറ ഖാന്റെ വിവാഹം. വിവാഹത്തിലേക്കടുക്കുന്ന ദിനം തൊട്ട് ഏതു വസ്ത്രമാകും ഇറ അണിയുക, എങ്ങനെയാവും വിവാഹവേദി എന്നതിനെ പറ്റിയെല്ലാം ആരാധകർ ചർച്ച ചെയ്തു. എന്നാൽ ഇതുവരെ ബോളിവുഡ് അത്ര കണ്ടുപരിചയമില്ലാത്ത രീതിയിലായിരുന്നു ഇറയുടെ വിവാഹം. താരപുത്രിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരാധകർ ഏറെ കാത്തിരുന്ന വിവാഹമായിരുന്നു ആമിർ ഖാന്റെ മകൾ ഇറ ഖാന്റേത്. വിവാഹത്തിലേക്കടുക്കുന്ന ദിനം തൊട്ട് ഏതു വസ്ത്രമാകും ഇറ അണിയുക, എങ്ങനെയാവും വിവാഹവേദി എന്നതിനെ പറ്റിയെല്ലാം ആരാധകർ ചർച്ച ചെയ്തു. എന്നാൽ ഇതുവരെ ബോളിവുഡ് അത്ര കണ്ടുപരിചയമില്ലാത്ത രീതിയിലായിരുന്നു ഇറയുടെ വിവാഹം. താരപുത്രിയുടെ വിവാഹം വളരെ സിംപിളായി നടത്തിയത് പലരെയും ഞെട്ടിച്ചു. 

ജനുവരി 3ന് മുംബൈയിലെ താജ് ലാന്റ്സ് എൻഡിൽ വച്ചായിരുന്നു ഇരുവരുടെയും റജിസ്റ്റർ വിവാഹം. ശേഷം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി റിസപ്ഷനും ഒരുക്കിയിരുന്നു. വിവാഹത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ രജിസ്റ്റർ വിവാഹത്തിനെത്തിയ വരൻ നുപൂർ ശിഖരെയുടെ വസ്ത്രം കണ്ട് പലരും മൂക്കത്ത് വിരൽ വച്ചു. വെള്ള ഷോർട്സും കറുത്ത ബനിയനും ധരിച്ചാണ് നുപൂർ വിവാഹത്തിനെത്തിയത്. റിസപ്ഷന് നുപൂർ നീല ഷെർവാണി ധരിച്ചു. 

ADVERTISEMENT

സിംപിൾ ലുക്കിൽ തന്നെയാണ് ഇറയെത്തിയത്. ബേബി പിങ്ക് നിറത്തിലുള്ള പാന്റ് ടൈപ്പ് വസ്ത്രമാണ് ഇറ സ്റ്റൈൽ ചെയ്തത്. നീല നിറത്തിലുള്ള ദുപ്പട്ടയും ബ്ലൗസും മാച്ച് ചെയ്തു. വസ്ത്രത്തിൽ മുഴുവനായി ഗോൾഡൻ വർക് നൽകിയിട്ടുണ്ട്. ഒരു ഹെവി ചോക്കറും കമ്മലും ആക്സസറൈസ് ചെയ്തു. കോലാപൂരി ചപ്പലുകളും കറുത്ത വാച്ചും ധരിച്ച് വളരെ സിംപിളായാണ് വിവാഹത്തിന് ഇറ ഒരുങ്ങിയത്.  

ബോളിവുഡ് സൂപ്പർ താരത്തിന്റെ പുത്രിയുടെ വിവാഹം ഇത്രയും സിംപിളായതിനെ പറ്റിയാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ച. എപ്പോഴും സിംപിളായിരിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് ഇറയെന്നും അവളുടെ വിവാഹം ഇങ്ങനാകുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നും പലരും പറയുന്നുണ്ട്. അതേസമയം, വിവാഹത്തിന് ബനിയൻ ധരിച്ചു വന്ന നുപൂറിനെയും സിംപിൾ വസ്ത്രത്തിലെത്തിയ ഇറയെയുമെല്ലാം സോഷ്യൽ മീഡിയ വിമർശിക്കുന്നുമുണ്ട്. 

ADVERTISEMENT

ബനിയനെല്ലാം ധരിച്ച് വിവാഹത്തിനെത്തുന്നത് അത്രയ്ക്ക് കൂൾ അല്ല, അത് വന്നവരെ ഇൻസൾട്ട് ചെയ്യലാണ്, ജിമ്മിൽ നിന്ന് നേരിട്ട് ഓടി വന്നതാണ് നുപൂർ, വിവാഹത്തെ കുറച്ചെങ്കിലും റെസ്പെക്ട് ചെയ്യണമെന്നുമെല്ലാം കമന്റുകളുണ്ട്. 

വിവാഹത്തിനായി നുപൂർ എത്തിയതും വിവാഹത്തിന്റെ പരമ്പരാഗത രീതികളെയെല്ലാം മാറ്റി കൊണ്ടാണ്. ഫിറ്റ്നസ് ട്രെയിനർ കൂടിയായ നുപൂർ വിവാഹ വേദിയിലേക്ക് ഓടിയാണ് എത്തിയത്. സാധാരണ വിവാഹത്തിന് കാറിലും കുതിരപ്പുറത്തുമെല്ലാം വരൻ എത്താറുണ്ടെങ്കിലും കിലോമീറ്ററുകൾ ഓടി വിവാഹത്തിനെത്തിയതിന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുകയാണ്. ജോഗിങ് വസ്ത്രത്തിൽഎത്തിയ വരൻ സുഹൃത്തുക്കളോടൊപ്പം നൃത്തം ചെയ്താണ് വേദിയിലേക്കെത്തിയത്.

English Summary:

Ira Khan's Wedding Shocks Bollywood: Simplicity Sparks Debate and Criticism