റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും പ്രശസ്ത വ്യവസായി വിരേൻ മെർച്ചന്റിന്റെ മകൾ രാധിക മെർച്ചന്റിന്റെയും വിവാഹം ജൂലൈ 12ന് മുംബൈയിൽ വച്ച് നടക്കുമെന്ന് റിപ്പോർട്ട്. ഇരുവരുടെയും വിവാഹത്തിനു മുന്നോടിയായി നടക്കുന്ന ചടങ്ങുകള്‍ മാര്‍ച്ച് ആദ്യം ജാംനഗറില്‍ വെച്ച് നടക്കും. ഈ ചടങ്ങിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും പ്രശസ്ത വ്യവസായി വിരേൻ മെർച്ചന്റിന്റെ മകൾ രാധിക മെർച്ചന്റിന്റെയും വിവാഹം ജൂലൈ 12ന് മുംബൈയിൽ വച്ച് നടക്കുമെന്ന് റിപ്പോർട്ട്. ഇരുവരുടെയും വിവാഹത്തിനു മുന്നോടിയായുള്ള  ചടങ്ങുകള്‍ മാര്‍ച്ച് ആദ്യം ജാംനഗറില്‍ വെച്ച് നടക്കും. ഈ ചടങ്ങിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രശസ്തരായ നിരവധിപേർ എത്തും. റിലയൻസ് ടൗൺഷിപ്പിലും വിവിധ വിഐപി ഗസ്റ്റ് ഹൗസുകളിലും നടക്കുന്ന ആഘോഷങ്ങളിൽ 1,200-ലധികം അതിഥികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിരവധി കലാകാരന്മാർ അണിനിരക്കും. വലിയ പരിപാടിയാണ് ഒരുക്കിയിരിക്കുന്നത്.

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്, മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ബ്ലാക്ക്റോക്ക് സിഇഒ ലാരി ഫിങ്ക്, ബ്ലാക്സ്റ്റോണ്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ഷെവര്‍സ്മന്‍, ഡിസ്നി സിഇഒ ബോബ് ഇഗര്‍, ഇവാങ്ക ട്രംപ്, മോര്‍ഗന്‍ സ്റ്റാന്‍ലി സിഇഒ ടെഡ് പിക്, ബാങ്ക് ഓഫ് അമേരിക്ക ചെയര്‍മാന്‍ ബ്രിയാന്‍ തോമസ് മോയ്നിഹാന്‍, ഖത്തര്‍ പ്രീമിയര്‍ മൊഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി, അഡ്നോക് സിഇഒ സുല്‍ത്താന്‍ അഹ്മദ് അല്‍ ജാബര്‍, ഇഎല്‍ റോത് ചൈല്‍ഡ് ചെയര്‍മാന്‍ ലിന്‍ ഫോറസ്റ്റര്‍ ഡി റോത് ചൈല്‍ഡ്, ബൂട്ടാനിലെ രാജാവും രാജ്ഞിയും, ടെക് നിക്ഷേപകന്‍ യുറി മില്‍നര്‍, അഡോബ് സിഇഒ ഷാന്തനു നാരായണ്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര പ്രമുഖരാകും ആനന്ദ് - രാധിക വിവാഹ ചടങ്ങില്‍ പങ്കെടുക്കുക എന്നാണ് വിവരം.

ADVERTISEMENT

സ്നേഹത്തിന്റെയും പൈതൃകത്തിന്റെയും ഇഴകൾ

ഇന്ത്യൻ പൈതൃകത്തോടുള്ള ആദരസൂചകമായി, അനന്ത് അംബാനിയുടെയും രാധികാ മർച്ചന്റിന്റെയും വിവാഹത്തിന്റെ സ്വപ്നങ്ങൾ നെയ്തെടുക്കാൻ അംബാനി കുടുംബം കച്ചിൽ നിന്നും ലാൽപൂരിൽ നിന്നുമുള്ള വനിതാ കരകൗശല വിദഗ്ദ്ധരെയാണ് നിയോഗിച്ചിരിക്കുന്നത്. നിതാ അംബാനി കഴിഞ്ഞ ദിവസം ഇവിടെ നേരിട്ടെത്തി ജോലികൾ പരിശോധിക്കുകയും ചെയ്തു.

ADVERTISEMENT

ആഘോഷങ്ങൾ കൊടിയേറി!

കഴിഞ്ഞ ദിവസമാണ് അംബാനി കുടുംബത്തിലെ വിവാഹത്തിനു തുടക്കം കുറിച്ചത്. ഗുജറാത്തി വിവാഹങ്ങളിലെ ആദ്യ ചടങ്ങായ 'ലഗാൻ ലഖ്വാനു' അംബാനി കുടുംബത്തിന്റെ ഗുജറാത്തിലെ ജാം നഗറിലുള്ള ഫാം ഹൗസിലായിരുന്നു ആഘോഷം. 'കങ്കോത്രി' എന്നറിയപ്പെടുന്ന ആദ്യ വിവാഹ ക്ഷണക്കത്ത് സൃഷ്ടിക്കുന്നത് ഈ ചടങ്ങിലാണ്. അതിനുശേഷം ഈ ക്ഷണക്കത്ത് ഈശ്വരന് സമർപ്പിക്കും. ഔദ്യോഗികമായ വിവാഹ ക്ഷണക്കത്തുകൾ എല്ലാം ചടങ്ങിനു ശേഷമാണ് അയക്ന്നകുത്. ആഡംബര വിവാഹ ആഘോഷം എന്നതിലുപരി പരമ്പരാഗത ഇന്ത്യൻ വിവാഹ ചടങ്ങുകളുടെ പ്രാധാന്യം എടുത്തു കാട്ടുന്ന തരത്തിലാണ് ആഘോഷങ്ങൾ അംബാനി കുടുംബം സംഘടിപ്പിച്ചത്. അനാമിക ഖന്ന പ്രത്യേകമായി ഡിസൈൻ ചെയ്ത ലഹങ്കയാണ് രാധിക മെർച്ചന്റ് ചടങ്ങുകൾക്കായി തിരഞ്ഞെടുത്തത്.

ADVERTISEMENT

2022 ഡിസംബറിൽ രാജസ്ഥാനിലെ ശ്രീനാഥ്ജി ക്ഷേത്രത്തിൽ വച്ച് ഇരുവരുടെയും മോതിര കൈമാറ്റം നടന്നിരുന്നു. കഴിഞ്ഞവർഷം ജനുവരിയിൽ അംബാനിയുടെ വസതിയായ ആന്റീലിയയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.