ഷാറുഖ് ഖാൻ രാംചരണിനോട് മോശമായി പെരുമാറി, ആരോപണവുമായി മേക്കപ്പ് ആർട്ടിസ്റ്റ്
ജാംനഗറിലെ അനന്ത് അംബാനിയുടെ പ്രീ വെഡ്ഡിങ് ആഘോഷത്തിനിടെ ഷാറുഖ് ഖാൻ നടൻ രാംചരണിനോട് മോശമായി പെരുമാറിയെന്ന ആരോപണവുമായി മേക്കപ്പ് ആർട്ടിസ്റ്റ്. ‘ഇഡ്‌ലി വട’ എന്ന പരാമർശത്തിലൂടെ നടനെ അപമാനിച്ചെന്നാണ് രാംചരണിന്റെ മേക്കപ്പ് ആർട്ടിസ്റ്റായ സെബ ഹസ്സന്‍ സമൂഹ മാധ്യമത്തിൽ കുറിച്ചത്. ഇതിനു പിന്നാലെ താന്‍

ജാംനഗറിലെ അനന്ത് അംബാനിയുടെ പ്രീ വെഡ്ഡിങ് ആഘോഷത്തിനിടെ ഷാറുഖ് ഖാൻ നടൻ രാംചരണിനോട് മോശമായി പെരുമാറിയെന്ന ആരോപണവുമായി മേക്കപ്പ് ആർട്ടിസ്റ്റ്. ‘ഇഡ്‌ലി വട’ എന്ന പരാമർശത്തിലൂടെ നടനെ അപമാനിച്ചെന്നാണ് രാംചരണിന്റെ മേക്കപ്പ് ആർട്ടിസ്റ്റായ സെബ ഹസ്സന്‍ സമൂഹ മാധ്യമത്തിൽ കുറിച്ചത്. ഇതിനു പിന്നാലെ താന്‍ ആഘോഷത്തിൽ നിന്ന് ഇറങ്ങിപ്പോയെന്നും ഇൻസ്റ്റഗ്രാം സ്റ്റാറ്റസിൽ അദ്ദേഹം വ്യക്തമാക്കി.
ആഘോഷത്തിന്റെ ആദ്യ ദിനം നൃത്തം ചെയ്യാനായി രാംചരണിനെ വേദിയിലേക്ക് ക്ഷണിച്ചപ്പോഴാണ് ഷാറുഖ് ബഹുമാനമില്ലാത്ത രീതിയിലുള്ള വാക്കുകൾ ഉപയോഗിച്ചതെന്നാണ് ആരോപണം. ആര്‍ ആര്‍ ആറിലെ 'നാട്ടു നാട്ടു' എന്ന പാട്ടിന് അനുസരിച്ച് ഷാറുഖ് ഖാൻ, സല്‍മാന്‍ ഖാൻ, ആമിർഖാൻ എന്നിവർ ചേർന്ന് വേദിയില്‍ നൃത്തം ചെയ്തിരുന്നു. ഈ സമയത്താണ് രാംചരണിനെ ഷാറുഖ് അവര്‍ക്കൊപ്പം ചേരാന്‍ ക്ഷണിച്ചത്. ‘ഇഡ്ഡലി വട രാംചരണ്‍ നിങ്ങള്‍ എവിടെയാണ്?’ എന്നാണ് ഷാറുഖ് ചോദിച്ചത്. ഇതിന്റെ വിഡിയോയും പങ്കുവച്ചിട്ടുണ്ട്.
പിന്നാലെ ഷാറുഖിനെ പിന്തുണച്ച് ആരാധകര്‍ രംഗത്തെത്തി. 'വണ്‍ റ്റു കാ ഫോര്‍' എന്ന ചിത്രത്തിലെ സംഭാഷണത്തിന് സമാനമായ കാര്യങ്ങളാണ് ഷാറുഖ് പറഞ്ഞതെന്നും അതെല്ലാം തമാശയായിരുന്നുവെന്നും ആരാധകര്‍ പറയുന്നു. രാംചരണും ഭാര്യ ഉപാസനയും ജാംനഗറില്‍ പ്രീ വെഡ്ഡിങ് ആഘോഷത്തിനെത്തിയിരുന്നു. ഇരുവരുടേയും മേക്കപ്പ് ചെയ്തത് സെബയായിരുന്നു.