അനന്തിന്റെ പ്രണയലേഖനം എഴുതിയ ഗൗണ്‍; അംബാനിക്കുടുംബത്തിലെ നവവധുവായി പ്രതീക്ഷകൾ പങ്കുവച്ച് രാധിക
അടുത്തിടെയാണ് മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ അനന്ത് അംബാനിയുടെയും വിര മെർച്ചന്റ്–ഷൈല മെർച്ചന്റ് ദമ്പതികളുടെ മകൾ രാധിക മെർച്ചന്റിന്റെയും പ്രിവെഡ്ഡിങ് ആഘോഷങ്ങൾ ആഡംബര കപ്പലിൽ നടന്നത്. ബോളിവുഡ് താരങ്ങളടക്കം സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള 1200 വിശിഷ്ടാതിഥികൾ ഇറ്റലിയിൽ നിന്നാരംഭിച്ച് ഫ്രാൻസിൽ

അടുത്തിടെയാണ് മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ അനന്ത് അംബാനിയുടെയും വിര മെർച്ചന്റ്–ഷൈല മെർച്ചന്റ് ദമ്പതികളുടെ മകൾ രാധിക മെർച്ചന്റിന്റെയും പ്രിവെഡ്ഡിങ് ആഘോഷങ്ങൾ ആഡംബര കപ്പലിൽ നടന്നത്. ബോളിവുഡ് താരങ്ങളടക്കം സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള 1200 വിശിഷ്ടാതിഥികൾ ഇറ്റലിയിൽ നിന്നാരംഭിച്ച് ഫ്രാൻസിൽ സമാപിച്ച ആഡംബര കപ്പൽ യാത്രയുടെ ഭാഗമായിരുന്നു. നാലു ദിവസത്തെ പ്രിവെഡ്ഡിങ് ആഘോഷമായിരുന്നു കപ്പലിൽ നടന്നത്. ഈ ആഡംബര കപ്പൽ യാത്രയ്ക്ക് ശേഷം വിവാഹത്തെ കുറിച്ചുള്ള തന്റ സങ്കൽപങ്ങൾ പങ്കുവയ്ക്കുകയാണ് അംബാനി കുടുംബത്തിലെ നവവധു രാധിക മെർച്ചന്റ്. ഒരു രാജ്യാന്തര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു രാധികയുടെ പ്രതികരണം.
‘‘വിവാഹത്തെ കുറിച്ച് വളരെ ആകാംക്ഷയിലാണ്. വിവാഹ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. എല്ലാം വളരെ നന്നായി പോകുന്നു.’’– രാധിക മെർച്ചന്റ് പറഞ്ഞു. ‘‘ആറ് മാസം മുതൽ 90 വയസ്സുവരെ പ്രായമുള്ള അതിഥികൾ ആ കപ്പൽയാത്രയുടെ ഭാഗമായിരുന്നു. വിവിധഘട്ടത്തിൽ ഞങ്ങളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയവർക്കുള്ള ആദരവായിരുന്നു അത്. റിലയൻസ് ഇൻഡസ്ട്രീസ്, മെർച്ചന്റ്സ് എൻകോർ ഹെൽത്ത്കെയർ, വന്താര എന്നിവിടങ്ങളിൽ നിന്നുള്ള ജീവനക്കാരും കുടുംബ ഡോക്ടർമാരും കപ്പലിൽ ഉണ്ടായിരുന്നു.’’– രാധിക പറഞ്ഞു.
കപ്പലിലെ ആദ്യദിനത്തിൽ അനന്ത് തനിക്കെഴുതിയ പ്രണയലേഖനത്തിലെ വരികൾ ഡിസൈന്‍ചെയ്ത ഗൗണാണ് രാധിക അണിഞ്ഞത്. ‘‘ആ നീണ്ട പ്രേമലേഖനം എന്റെ ജന്മദിനത്തിലാണ് അനന്ത് എനിക്കായി എഴുതിയത്. ഭാവിതലമുറയ്ക്ക് ഞങ്ങളുടെ സ്നേഹം എന്താണെന്ന് കാണിച്ചു കൊടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് ഗൗണിൽ അനന്ത് എനിക്ക് ആദ്യമായി എഴുതിയ പ്രേമലേഖനത്തിലെ വരികൾ ഗൗണിൽ ഉൾപ്പെടുത്തിയത്.’’– രാധിക പറഞ്ഞു.
മേയ് 29ന് ഇറ്റലിയിലെ സിസിലിയിൽ നിന്ന് ആരംഭിച്ച ആഡംബര കപ്പൽയാത്ര ജൂൺ 1 നാണ് ഫ്രാൻസിൽ സമാപിച്ചത്. കപ്പലിലെ ഓരോദിനവും വ്യത്യസ്തമായ തീമും ഡ്രസ് കോഡും ഉണ്ടായിരുന്നു. ക്ലാസിക് ക്രൂയിസ്, വെസ്റ്റേൺ ഫോർമൽസ്, ടൂറിസ്റ്റ് ചിക് അറ്റയേഴ്സ്, റെട്രോ, പ്ലേഫുൾ, ബ്ലാക് ദ് മസ്കുറേഡ്, ഇറ്റാലിയൻ സമ്മർ എന്നിങ്ങനെയായിരുന്നു ഡ്രസ് കോഡുകൾ. ‘ജീവിതം ഒരു യാത്രയാണ്.’ എന്ന തലക്കെട്ടോടെയായിരുന്നു അനന്ത്–രാധിക പ്രീവെഡ്ഡിങ് ആഘോഷങ്ങളുടെ ക്ഷണക്കത്ത്. ജൂലൈ 12ന് മുംബൈം ബാന്ദ്ര–കുർള കോംപ്ലക്സിലെ ജിയോ വേൾഡ് കൺവൻഷൻ സെന്ററിലാണ് അനന്ത്–രാധിക വിവാഹം.