അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹപൂർവ ആഘോഷങ്ങളെക്കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും രാജ്യത്തുടനീളം വലിയ ശ്രദ്ധ നേടുന്നുണ്ട്. ജാംനഗറിൽ നടന്ന ആഘോഷത്തിൽ തുടങ്ങി അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ആഡംബര കപ്പൽ യാത്ര വരെ ഓരോ ആഘോഷവേളകളും സമാനതകളില്ലാത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹപൂർവ ആഘോഷങ്ങളെക്കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും രാജ്യത്തുടനീളം വലിയ ശ്രദ്ധ നേടുന്നുണ്ട്. ജാംനഗറിൽ നടന്ന  ആഘോഷത്തിൽ തുടങ്ങി അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ആഡംബര കപ്പൽ യാത്ര വരെ ഓരോ ആഘോഷവേളകളും സമാനതകളില്ലാത്ത വിധമായിരുന്നു. ചലച്ചിത്ര മേഖലയിലെ സൂപ്പർ താരങ്ങളുടെയും വ്യാവസായിക പ്രമുഖരുടെയും നീണ്ട നിര തന്നെ ആഘോഷ പരിപാടികളിൽ പങ്കെടുത്തിരുന്നു.  ഇപ്പോഴിതാ വിവാഹപൂർവ ആഘോഷങ്ങളുടെ പകിട്ടിനെകുറിച്ച് ബോളിവുഡ് താരം സാറ അലി ഖാൻ പങ്കുവച്ച രസകരമായ ഒരു കമന്റാണ് ശ്രദ്ധ നേടുന്നത്.

ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിനിടെയായിരുന്നു സാറ സ്വതസിദ്ധമായ ശൈലിയിൽ നർമം കലർത്തി ആഘോഷത്തെക്കുറിച്ച് വർണിച്ചത്. ആഘോഷവേദിയിൽ എവിടെ തിരിഞ്ഞാലും അവിടെയെല്ലാം വജ്രം കാണാൻ സാധിച്ചിരുന്നെന്നും ഭക്ഷണത്തിനൊപ്പം സ്വർണം വിളമ്പി എന്നുമായിരുന്നു സാറയുടെ കമന്റ്. റൊട്ടിക്കൊപ്പം സ്വർണം കൂടി അതിഥികൾ ഭക്ഷിച്ചു എന്നും സാറ പറഞ്ഞു.  വിവാഹപൂർവ ആഘോഷത്തിൽ പങ്കെടുത്ത അനുഭവം എങ്ങനെയുണ്ടായിരുന്നു എന്ന ചോദ്യത്തിന് മറുപടിയായാണ് താരം ഇത്തരത്തിൽ രസകരമായി പ്രതികരിച്ചത്.

ADVERTISEMENT

എന്നാൽ തമാശകൾക്കൊക്കെ അപ്പുറം അങ്ങേയറ്റം ആതിഥ്യ മര്യാദയോടെയാണ് അംബാനി കുടുംബം അതിഥികളെ സൽക്കരിച്ചത് എന്നും സാറ പറയുന്നു. ചെന്നെത്തിയ എല്ലാവരുടെയും മനസ്സു നിറയ്ക്കുന്ന രീതിയിലായിരുന്നു ആഘോഷങ്ങൾ ഒരുക്കിയത്. അനന്ത് അംബാനിയുടെ സഹപാഠിയാണ് സാറ. കുട്ടിക്കാലം മുതൽ തന്നെ രാധികയെയും പരിചയമുണ്ട്. ഇരുവരോടുമുള്ള അതിയായ സ്നേഹവും അഭിമുഖത്തിൽ സാറ തുറന്നു പ്രകടിപ്പിച്ചു. 

അംബാനി കുടുംബത്തെ ഏവരും ഉറ്റു നോക്കുന്നുണ്ട്. ആഡംബരത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾക്കൊക്കെ അപ്പുറം ഹൃദയം തൊട്ടു നിൽക്കുന്ന നിരവധി മുഹൂർത്തങ്ങളും വിവാഹപൂർവ്വ ആഘോഷത്തിൽ ഉണ്ടായിരുന്നതായി സാറ  ഓർത്തെടുത്തു. നിതാ അംബാനിയുടെ നൃത്തമായിരുന്നു അവയിൽ പ്രധാനം.  ആഘോഷത്തിന്റെ പകിട്ടിനൊപ്പം വ്യക്തി ബന്ധങ്ങളുടെ പ്രാധാന്യം എടുത്തറിയിക്കുന്ന ഇത്തരം നിമിഷങ്ങൾ കൂടി ചേർന്നപ്പോഴാണ് അത് മനോഹരമായത്. അനന്തിന്റേയും രാധികയുടെയും ഹസ്താക്ഷർ ചടങ്ങിനെ കുറിച്ചും സാറ സംസാരിച്ചിരുന്നു. 

ADVERTISEMENT

ചടങ്ങിനു ശേഷം അനന്തും രാധികയും ഉള്ളിലുള്ള സ്നേഹം മറച്ചുവയ്ക്കാതെ മുഖത്തോട് മുഖം നോക്കിയത് തന്റെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്ന ഒരു നിമിഷമാണെന്ന് താരം പറയുന്നു.  ജാംനഗറിലെ ആഘോഷങ്ങളിൽ മാത്രമല്ല അംബാനി കുടുംബത്തിനൊപ്പം ആഡംബര കപ്പൽ യാത്രയിലും സാറ ഭാഗമായിരുന്നു. യാത്രയിലുടനീളം കാഷ്വൽ ലുക്കിലായിരുന്നു സാറ. ഇതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടി.

English Summary:

Sara Ali Khan's Candid Comments on Ambani's Star-Studded Pre-Wedding Event