ക്ഷേത്രസമാനമായ സ്വർണപ്പെട്ടിയിൽ ക്ഷണക്കത്ത്; അകത്ത് നിത അംബാനിയുടെ സ്നേഹ കുറിപ്പ്– വിഡിയോ
ഇന്ത്യ കാണാൻ പോകുന്ന എക്കാലത്തെയും ഏറ്റവും വലിയ വിവാഹമാമാങ്കമാണ് അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും. ഏവരെയും ആശ്ചര്യപ്പെടുത്തിയാണ് അനന്തിന്റെയും രാധികയുടെയും വിവാഹക്ഷണക്കത്ത് എത്തിയിരിക്കുന്നത്. കല്യാണത്തേക്കാൾ കൂടുതൽ ആളുകൾ ഇപ്പോൾ സംസാരിക്കുന്നത് ഈ ക്ഷണക്കത്തിനെ കുറിച്ച് തന്നെ. ഒരു വലിയ

ഇന്ത്യ കാണാൻ പോകുന്ന എക്കാലത്തെയും ഏറ്റവും വലിയ വിവാഹമാമാങ്കമാണ് അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും. ഏവരെയും ആശ്ചര്യപ്പെടുത്തിയാണ് അനന്തിന്റെയും രാധികയുടെയും വിവാഹക്ഷണക്കത്ത് എത്തിയിരിക്കുന്നത്. കല്യാണത്തേക്കാൾ കൂടുതൽ ആളുകൾ ഇപ്പോൾ സംസാരിക്കുന്നത് ഈ ക്ഷണക്കത്തിനെ കുറിച്ച് തന്നെ.
ഒരു വലിയ സ്വർണപ്പെട്ടിയിലാണ് ക്ഷണക്കത്ത്. അതിന്റെ രൂപകൽപന പരമ്പരാഗത ഇന്ത്യൻ ക്ഷേത്രങ്ങളോടു സാമ്യമുള്ളതാണ്. വെള്ളിയിൽ നിർമ്മിച്ചതും ഗണപതി, മഹാവിഷ്ണു, ലക്ഷ്മി ദേവി, രാധാ-കൃഷ്ണൻ, ദുർഗ്ഗാ ദേവി തുടങ്ങിയ ഹൈന്ദവ ദൈവങ്ങളുടെ ചിത്രങ്ങളാൽ അലങ്കരിച്ചതുമാണ്. ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ ഇപ്പോൾ തന്നെ ലക്ഷക്കണക്കിന് പേർ കണ്ടുകഴിഞ്ഞു. പെട്ടി തുറക്കുമ്പോൾ തന്നെ പശ്ചാത്തലത്തിൽ വിശ്വാസമന്ത്രങ്ങൾ മുഴങ്ങുന്നത് കേൾക്കാം. വലിയ പെട്ടിക്കകത്ത് മറ്റൊരു ചെറിയ പെട്ടിയും വിഡിയോയിൽ കാണാം. ആ ചെറിയ പെട്ടി ‘ട്രാവൽ ടെംപിൾ’ എന്നാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്ന ആൾ പരിചയപ്പെടുത്തുന്നത്. യാത്രകൾക്കൊക്കെ ഉപയോഗിക്കാൻ പറ്റിയ ചെറിയ ഒരു ക്ഷേത്രത്തിന്റെ മാതൃകയാണ് അതെന്ന് കണ്ടാൽ മനസ്സിലാകും. ഓരോ പേജിലും ഓരോ ചടങ്ങുകളുടെ വിശദാംശങ്ങളാണ്.അവയിൽ ഓരോന്നിലും വ്യത്യസ്ത ദൈവങ്ങളുടെ ചിത്രങ്ങളും അടങ്ങിയിരിക്കുന്നു. പെട്ടി തുറക്കുമ്പോൾ മറുവശത്തായി വൈകുണ്ഡത്തിന്റെ പശ്ചാത്തലമാണ് കാണുക. സ്വർണത്തിലും വെള്ളിയിലുമുള്ള ചെറിയ വിഗ്രഹങ്ങളും ഈ ക്ഷണപ്പെട്ടിക്കൊപ്പമുണ്ട്.
ജൂലൈ 12 ന് ശുഭ് വിവാഹത്തോടെ തുടങ്ങി ജൂലൈ 13 ന് ശുഭ് ആശീർവാദത്തോടെയും ജൂലൈ 14 ന് മംഗൾ ഉത്സവത്തോടെയും സമാപിക്കുന്ന വിവാഹ ആഘോഷങ്ങൾ മൂന്നു ദിവസം നീണ്ടുനിൽക്കും. ഓരോ പരിപാടിയും ക്ഷണക്കത്തിനുള്ളിൽ പ്രത്യേകം കാർഡുകളിൽ വിശദമായി രേഖപ്പെടുത്തിയിരിക്കുന്നു. ചടങ്ങുകളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും അതിഥികൾക്ക് ഈ കത്തുകളിൽ നിന്നും വായിച്ചറിയാം.എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത നിത അംബാനിയുടെ കൈയ്യക്ഷരത്തിലുള്ള ഒരു കുറിപ്പും ക്ഷണപ്പെട്ടിക്കുള്ളിൽ അടങ്ങിയിരിക്കുന്നു എന്നുള്ളതാണ്.
ഈ വെഡിങ് കാർഡ് സൂക്ഷിച്ചുവെക്കാൻ ഒരു അലമാര കൂടി തരാമായിരുന്നു എന്നാണ് തമാശ രൂപേണ പലരും കമൻറ് ചെയ്യുന്നുണ്ട്. ഒരു സാധാരണക്കാരന്റെ മുഴുവൻ വിവാഹ ബഡ്ജറ്റിന്റെ അത്രയും വരും ഈ ഒരു ക്ഷണക്കത്തിന്റെ ചെലവ് എന്നാണ് മറ്റുചിലർ അഭിപ്രായപ്പെട്ടത്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും എൻകോർ ഹെൽത്ത് കെയർ സിഇഒയും വൈസ് ചെയർമാനുമായ വിരേൻ മെർച്ചന്റിന്റെ മകൾ രാധിക മെർച്ചന്റിന്റെയും വിവാഹ ആഘോഷങ്ങളുടെ തുടക്കം മാത്രമാണ് ഈ ക്ഷണക്കത്ത്.
2023-ലായിരുന്നു അനന്തും രാധികയും തമ്മിലുള്ള വിവാഹനിശ്ചയം. ജൂലൈ 12ന് മുംബൈയിലെ ജിയോ കൺവെൻഷൻ സെന്ററിലാണ് ഇരുവരും തമ്മിലുള്ള വിവാഹം. പ്രൗഢഗംഭീരമായി രണ്ടുഘട്ടങ്ങളിലായിരുന്നു പ്രിവെഡ്ഡിങ് ആഘോഷം. ഗുജറാത്തിലെ ജംനഗറിലും ഇറ്റലിയില്‍ നിന്ന് ഫ്രാൻസിലേക്കു യാത്ര തിരിച്ച ആഡംബരക്കപ്പലിലുമായിരുന്നു പ്രിവെഡ്ഡിങ് ആഘോഷങ്ങൾ നടന്നത്. നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു.