നൃത്തം ചെയ്ത് രാധിക: മാമേരു ചടങ്ങോടെ അംബാനി കല്യാണ മേളത്തിന് തുടക്കം– ചിത്രങ്ങൾ
അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹ ആഘോഷങ്ങൾക്ക് ആർഭാട പൂർവ്വമായ തുടക്കം. മാമേരു ചടങ്ങോടെയാണ് ഔദ്യോഗികമായി വിവാഹ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. വധൂവരന്മാരുടെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഈ ചടങ്ങിൽ പങ്കെടുത്തത്. ചടങ്ങിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും

അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹ ആഘോഷങ്ങൾക്ക് ആർഭാട പൂർവ്വമായ തുടക്കം. മാമേരു ചടങ്ങോടെയാണ് ഔദ്യോഗികമായി വിവാഹ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. വധൂവരന്മാരുടെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഈ ചടങ്ങിൽ പങ്കെടുത്തത്. ചടങ്ങിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
വേദിയിലേയ്ക്ക് എത്തിയ വധു വരന്മാർക്ക് ബന്ധുക്കളും സുഹൃത്തുക്കളും രാജകീയ വരവേൽപ്പ് തന്നെയാണ് നൽകിയത്. വിവാഹദിനം അടുത്തുവരുന്നതിന്റെ സന്തോഷം മറച്ചുവയ്ക്കാതെ രാധിക നിറഞ്ഞ മനസ്സോടെ വേദിയിൽ നിന്ന് നൃത്തം ചെയ്യുന്നതും കാണാം. അനന്താവട്ടെ സഹോദരി ഇഷയുടെ മകൾ ആദിയയെയും വേദിയിലേക്ക് കൂട്ടി.
എന്താണ് മാമേരു?
വിവാഹത്തിന് മുന്നോടിയായി ഗുജറാത്തിൽ നടത്തപ്പെടുന്ന പരമ്പരാഗത ആചാരമാണ് മാമേരു. വധുവിന്റെ മാതൃ സഹോദരൻ സമ്മാനങ്ങളും മധുരവുമായി വധുവിനെ കാണാൻ എത്തുന്നതാണ് ഈ ചടങ്ങ്. പാനേതർ സാരി, ആഭരണങ്ങൾ, വെളുത്ത നിറത്തിലുള്ള പ്രത്യേകതരം വളകൾ എന്നിവയാണ് വധുവിന് സമ്മാനമായി ലഭിക്കുന്നത്. ഇതിനൊപ്പം തന്നെ ഡ്രൈ ഫ്രൂട്ടുകളും മധുരപലഹാരങ്ങളും മനോഹരമായി അലങ്കരിച്ച ട്രേയിൽ നൽകും. സാധാരണഗതിയിൽ വധുവിന്റെയും വരന്റെയും വീടുകളിൽ പ്രത്യേകം പ്രത്യേകമായാണ് ഈ ചടങ്ങ് സംഘടിപ്പിക്കപ്പെടുന്നത്. കുടുംബങ്ങൾക്ക് എത്രത്തോളം പ്രാധാന്യം നൽകുന്നു എന്നതിന്റെ ഉദാഹരണമാണ് മാമേരു ചടങ്ങ്.
ചടങ്ങിലേക്ക് എത്തിയ കുടുംബാംഗങ്ങളെ അംബാനി കുടുംബം ആഘോഷപൂർവ്വം സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവരുന്നുണ്ട്. അംബാനിയുടെ മുംബൈയിലെ വസതിയിലായിരുന്നു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. വ്യത്യസ്ത നിറത്തിലുള്ള പൂക്കളും സ്വർണ്ണ നിറത്തിലുള്ള ലൈറ്റുകളും ഉൾക്കൊള്ളിച്ച് ആന്റീലിയ അതിമനോഹരമായി അലങ്കരിക്കുകയും ചെയ്തു.ചടങ്ങിന് യോജിച്ച വിധത്തിൽ പരമ്പരാഗത ശൈലിയിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് രാധികയും അനന്തും ആഘോഷങ്ങളിൽ പങ്കെടുത്തത്. ഇതിനൊപ്പം പരമ്പരാഗത ശൈലിയിലുള്ള ആഭരണങ്ങളും രാധിക അണിഞ്ഞിരുന്നു.
കല്യാണമേളം തുടങ്ങി
ജൂലൈ 12, 13 തീയതികളിലായാണ് അനന്തിന്റെയും രാധികയുടെയും വിവാഹം നടക്കുന്നത്. മൂന്നുദിവസം നീണ്ടു നിൽക്കുന്ന ചടങ്ങുകളാണ് വിവാഹവുമായി ബന്ധപ്പെട്ട് അംബാനി കുടുംബം ഒരുക്കിയിരിക്കുന്നത്. 12ന് ശുഭ വിവാഹ് എന്ന ചടങ്ങ് നടക്കും. ഇന്ത്യൻ ശൈലിയിലുള്ള പരമ്പരാഗത വസ്ത്രമായിരിക്കും അന്നേദിവസം വധൂവരന്മാരും കുടുംബാംഗങ്ങളും ധരിക്കുന്നത്.
ജൂലൈ 13നാണ് ശുഭ ആശീർവാദ് എന്ന ചടങ്ങ് നടക്കുന്നത്. അന്ന് ഫോർമൽ വസ്ത്രങ്ങളാണ് ധരിക്കുന്നത്. ജൂലൈ 14ന് മംഗൾ ഉത്സവ് എന്ന പേരിൽ വിവാഹ റിസപ്ഷനും സംഘടിപ്പിക്കുന്നുണ്ട്. എല്ലാ ചടങ്ങുകളും ജിയോ വേൾഡ് സെൻ്ററിൽ വച്ചാണ് നടക്കുന്നത്.