സോഷ്യൽ ലോകം ആകാംക്ഷയോടെ കാത്തിരുന്ന വിവാഹമാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടേത്. വിവാഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ താരകുടുംബം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോൾ ദിയയുടെ ബ്രൈഡൽ ലുക്കാണ് ആരാധകരുടെ ശ്രദ്ധയാകർഷിച്ചത്. ഐവറി നിറത്തിലുള്ള സിൽക്ക് സാരിയാണ്. വശങ്ങളിൽ മജന്ത നിറത്തിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോഷ്യൽ ലോകം ആകാംക്ഷയോടെ കാത്തിരുന്ന വിവാഹമാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടേത്. വിവാഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ താരകുടുംബം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോൾ ദിയയുടെ ബ്രൈഡൽ ലുക്കാണ് ആരാധകരുടെ ശ്രദ്ധയാകർഷിച്ചത്. 

ഐവറി നിറത്തിലുള്ള സിൽക്ക് സാരിയാണ്. വശങ്ങളിൽ മജന്ത നിറത്തിലുള്ള ഫാബ്രിക് കൊണ്ട് വീതി കുറഞ്ഞ ബോർഡറുകൾ നൽകിയിക്കുന്നു. ഇതിനോട് ചേർന്ന് പിസ്തഗ്രീനിലുള്ള ഹെവി വർക്കുകളുണ്ട്. സാരിക്ക് അനുയോജ്യമായ പിസ്ത ഗ്രീൻ ബ്ലൗസാണ്. ഇതിൽ ബീഡ്സ് ക്രിസ്റ്റൽ വർക്കുകൾ തുന്നിച്ചേർത്തിരിക്കുന്നു. 

Image Credit: _diyakrishna_/ Instagram
ADVERTISEMENT

വെയ്ൽ (വിവാഹ ശിരോവസ്ത്രം) ധരിച്ച് ഓപ്പൺ ഹെയർസ്റ്റൈലിലാണ് ദിയ വിവാഹ വേദിയിലേക്ക് എത്തിയത്. മിനിമൽ മേക്കപ്പാണ്. മെറൂൺ ന്യൂഡ് ഷെയ്ഡാണ് ലിപ്സ്റ്റിക്. മരതകക്കല്ലു പതിച്ച ഹെവിലോങ്ചെയിനും വജ്രവും പവിഴവും ചേർന്ന നെക്‌ലസുമാണ്. ഇവയ്ക്ക് അനുയോജ്യമായ രീതിയിൽ രത്നക്കല്ലുകൾ പതിച്ച വളകളും കമ്മലും നെറ്റിച്ചുട്ടിയും അണിഞ്ഞിരിക്കുന്നു. 

പരമ്പരാഗത തമിഴ് വരന്റെ ലുക്കിലാണ് അശ്വിൻ എത്തിയത്. കസവുമുണ്ടും ഷർട്ടും ഷാളുമായിരുന്നു അശ്വിന്റെ ഔട്ട്ഫിറ്റ്. സമൂഹമാധ്യമത്തിൽ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ ദിയയുെട ബ്രൈഡൽ ലുക്കിന് സിനിമാ രംഗത്തെ പ്രമുഖരുടേതടക്കം നിരവധി കമന്റുകളും എത്തി. ‘അതിമനോഹരം, ലളിത സുന്ദരം’ എന്നാണ് പലരും കമന്റ്ചെയ്തത്. 

English Summary:

Diya Krishna's Star-Studded Wedding: Bridal Look Decoded