സബ്യസാചി ഡിസൈനർ വസ്ത്രത്തിൽ തിളങ്ങി അദിതിയും സിദ്ധാർഥും: വിവാഹത്തിന്റെ രണ്ടാംഘട്ടം രാജസ്ഥാനിൽ
അടുത്തിടെയാണ് സിനിമാതാരങ്ങളായ അദിതി റാവുവും സിദ്ധാർഥും വിവാഹിതരായത്. ഇപ്പോഴിതാ രാജസ്ഥാനിൽ നടത്തിയ വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയാണ് അദിതി. ബിഷൻഘറിലെ പ്രശസ്തമായ അലീല ഫോർട്ടിലാണ് വിവാഹ ആഘോഷങ്ങൾ നടന്നത്. സബ്യസാചി ഡിസൈനർ ലെഹങ്കയായിരുന്നു അദിതിയുടെ ഔട്ട്ഫിറ്റ്. ഐവറി

അടുത്തിടെയാണ് സിനിമാതാരങ്ങളായ അദിതി റാവുവും സിദ്ധാർഥും വിവാഹിതരായത്. ഇപ്പോഴിതാ രാജസ്ഥാനിൽ നടത്തിയ വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയാണ് അദിതി. ബിഷൻഘറിലെ പ്രശസ്തമായ അലീല ഫോർട്ടിലാണ് വിവാഹ ആഘോഷങ്ങൾ നടന്നത്. സബ്യസാചി ഡിസൈനർ ലെഹങ്കയായിരുന്നു അദിതിയുടെ ഔട്ട്ഫിറ്റ്. ഐവറി ഷേർവാണിയിലായിരുന്നു സിദ്ധാർഥ് എത്തിയത്.
. ‘പരസ്പരം മുറുകെ പിടിച്ച് മുന്നോട്ടു പോകാൻ സാധിക്കുന്നതാണ് ജീവിതത്തെ മികച്ചതാക്കുന്നത്’ എന്ന കുറിപ്പോടെയാണ് അദിതി മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചത്. സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങൾ ആരാധകരുടെ ശ്രദ്ധയാകർഷിച്ചു.
‘മണിരത്നം സിനിമയിലെ പ്രണയരംഗം അവർ പുനരാവിഷ്കരിച്ചിരിക്കുന്നു’ എന്നാണ് ചിത്രങ്ങൾക്ക് ഒരാൾ കമന്റ് ചെയ്തത്. ‘സൗന്ദര്യം ഏറ്റവും ഉന്നതിയിൽ’ എന്നായിരുന്നു മറ്റൊരു കമന്റ്. ‘തിളങ്ങുന്നു’ എന്നാണ് മലൈക അറോറ കമന്റ് ചെയ്തത്. അതേസമയം അദിതിയുടെ കൈകളില്‍ സെപ്റ്റംബറിൽ കണ്ട മൈലാഞ്ചിയുടെ അതേ ഡിസൈൻ തന്നെയാണ് ഇപ്പോഴും ഉള്ളതെന്ന രീതിയിലുള്ള കമന്റുകളും ആരാധകർ പങ്കുവച്ചു.
നേരത്തേ തെലങ്കാനയിലെ വനപർത്തിയിലെ 400 വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. ഈ വർഷം ഏറ്റവും മനോഹരമാണെന്നും പ്രിയപ്പെട്ടവരുടെ അനുഗ്രഹത്തോടെ പുതിയ ജീവിതം ആരംഭിക്കുകയാണെന്നും വിവാഹ ശേഷം ഇരുവരും സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു.