കാത്തിരുന്ന കല്യാണമെത്തി; മെഹന്ദിയിലും കേരളത്തനിമ; ചിത്രങ്ങൾ പങ്കുവച്ച് കാളിദാസിന്റെ പ്രിയവധു
ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രശസ്ത സിനിമാതാരം ജയറാമിന്റെ മകന്‍ കാളിദാസ് ജയറാമിന്റെ വിവാഹം. വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി അറിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം വിപുലമായ പ്രീ–വെഡ്ഡിങ് ആഘോഷങ്ങളും നടന്നിരുന്നു. ഇപ്പോഴിതാ വിവാഹത്തിനു മുന്നോടിയായി ഇരുകൈകളിലും മെഹന്ദിയണിഞ്ഞുള്ള

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രശസ്ത സിനിമാതാരം ജയറാമിന്റെ മകന്‍ കാളിദാസ് ജയറാമിന്റെ വിവാഹം. വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി അറിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം വിപുലമായ പ്രീ–വെഡ്ഡിങ് ആഘോഷങ്ങളും നടന്നിരുന്നു. ഇപ്പോഴിതാ വിവാഹത്തിനു മുന്നോടിയായി ഇരുകൈകളിലും മെഹന്ദിയണിഞ്ഞുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് കാളിദാസിന്റെ വധു താരിണി.
മെഹന്ദിയണിഞ്ഞ പുറംകൈകളുടെ ചിത്രമാണ് താരിണി ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത്. മധ്യത്തിൽ ആനയുടെ ചിത്രവും വശങ്ങളിൽ താമരപ്പൂക്കളും വരുന്ന പാരമ്പര്യത്തനിമയുള്ള മനോഹരമായ മെഹന്ദി ഡിസൈനാണ് താരിണിയുടെ കൈകളിലുള്ളത്. കൈകൾക്കുള്ളിൽ താമരപ്പുക്കളുള്ള സിംപിൾ ഡിസൈനാണ്. ഹെന്ന ആർട്ടിസ്റ്റ് മിഷ്മ കമാൽ ആണ് മെഹന്ദി ഡിസൈൻ ചെയ്തിരിക്കുന്നത്.
ഡിസംബർ 8ന് ഗുരുവായൂർക്ഷേത്രത്തിൽ വച്ചാണ് താരിണി–കാളിദാസ് വിവാഹം. ഏറെ കാത്തിരുന്ന ദിവസമാണ് വിവാഹമെന്ന് കാളിദാസും താരിണിയും പറഞ്ഞിരുന്നു. 2022ൽ മിസ് ദിവാ യൂണിവേഴ്‌സ് സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത താരിണി 2019ൽ മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ ആപ്പ് എന്നീ ടൈറ്റിലുകൾ നേടിയിട്ടുണ്ട്. 2023 നവംബറിലായിരുന്നു കാളിദാസിന്റെയും താരിണിയുടെയും വിവാഹനിശ്ചയം നടന്നത്.