‘വീട്ടിലേക്ക് സ്വാഗതം താരു’: മലയാളി പെൺകൊടിയായി താരകുടുംബത്തിലേക്ക് വലതുകാൽ വച്ച് താരിണി-വിഡിയോ
ജയറാമിന്റെ മകൻ കാളിദാസ് ജയറാമിന്റെ വിവാഹം മലയാളി ആഘോഷമാക്കിയിരുന്നു. വിവാഹത്തിലെ ഓരോ വിശേഷങ്ങളും താരകുടുംബം സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

ജയറാമിന്റെ മകൻ കാളിദാസ് ജയറാമിന്റെ വിവാഹം മലയാളി ആഘോഷമാക്കിയിരുന്നു. വിവാഹത്തിലെ ഓരോ വിശേഷങ്ങളും താരകുടുംബം സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. കാളിദാസിന്റെയും താരിണിയുടെയും വിവാഹ വിഡിയോയും കഴിഞ്ഞദിവസം സമൂഹമാധ്യമത്തിൽ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ജയറാമിന്റെ വീട്ടിലേക്ക് താരിണി വലതുകാൽ വച്ച് കയറുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമത്തിലെത്തിയത്.
സെറ്റുമുണ്ടുടുത് തനി മലയാളി പെൺകൊടിയായാണ് താരിണി ജയറാമിന്റെയും പാർവതിയുടെയും മരുമകളായി വീട്ടിലേക്ക് വലതുകാൽ വച്ചു കയറിയത്. സെറ്റുമുണ്ടിന് അനുയോജ്യമായ കസവു ബ്ലൗസായിരുന്നു. വസ്ത്രത്തിനിണങ്ങുന്ന രീതിയിൽ പച്ചകല്ലു പതിച്ച സിംപിൾ നെക്‌ലസും താലിമാലയുമാണ് ആക്സറീസ്. വേവി ഹെയർ സറ്റൈലാണ്. മിനിമൽ മേക്കപ്പ്. കല്ലുവച്ച ഹാങ്ങിങ് കമ്മലാണ്.
പേസ്റ്റൽ നിറത്തിലുള്ള ജുബ്ബയും കസവുമുണ്ടുമായിരുന്നു കാളിദാസിന്റെ ഔട്ട്ഫിറ്റ്. വസ്ത്രത്തിനിണങ്ങുന്ന രീതിയിലുള്ള സിൽവർ പ്ലേറ്റഡ് വാച്ചും സ്റ്റൈൽ ചെയ്തിരിക്കുന്നു. പാർവതി വിളക്ക് താരിണിക്ക് നൽകുന്നതും വലതുകാൽ വച്ച് താരിണി വീട്ടിലേക്കു കയറുന്നതും വിഡിയോയിലുണ്ട്. ‘താരുവിന് വീട്ടിലേക്ക് സ്വാഗതം’ എന്ന കുറിപ്പോടെയാണ് ജയറാം വിഡിയോ പങ്ങുവച്ചത്. മനോഹരമായ വിഡിയോയ്ക്ക് ആരാധകരുടെ ഹൃദ്യമായ കമന്റുകളും എത്തി. ഇവരുടെ ജീവിതത്തിൽ നല്ലതുമാത്രം സംഭവിക്കട്ടെ, ഇരുവർക്കും സ്വാഗതം എന്നാണ് പലരും കമന്റ് ചെയ്തത്.