അടുത്തിടെയായിരുന്നു പ്രമുഖതാരങ്ങളായ ശോഭിത ധൂലിപാലയുടെയും നാഗചൈതന്യയുടെയും വിവാഹം. വിവാഹദിനത്തിൽ അതിസുന്ദരിയായുള്ള ശോഭിതയുടെ ചിത്രങ്ങളും വിഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ വിവാഹചടങ്ങുമായി ബന്ധപ്പെട്ട് ശോഭിത നാഗചൈതന്യയുടെ കാൽതൊട്ടു വന്ദിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വിവാദമാകുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താലികെട്ടിയ ഉടൻ തന്നെ ശോഭിത നാഗചൈതന്യയുടെ കാൽതൊട്ടു വന്ദിച്ച് അനുഗ്രഹം തേടുന്നതാണ് വിഡിയോയിലുള്ളത്. ശോഭിത കാൽതൊട്ടുവന്ദിക്കുമ്പോൾ അത് തടയാൻ നാഗചൈതന്യ തയാറാകാത്തതാണ് പലരെയും ചൊടിപ്പിച്ചത്. ഭർത്താവിനെ ദൈവത്തെ പോലെ കാരണം എന്ന പുരാതന ചിന്തയുള്ളതു കൊണ്ടാണ് നാഗചൈതന്യ ഈ അനാചാരം തടയാതിരുന്നതെന്നാണ് പ്രധാന വിമര്‍ശനം. അദ്ദേഹം സ്വയം ഒരു ദൈവമായി പ്രഖ്യാപിക്കുന്നു എന്നും വിമർശനം ഉയർന്നു.

ADVERTISEMENT

ഒടുവിൽ അദ്ദേഹം തന്റെ പാരമ്പര്യ സ്വത്തിന് വിലമതിക്കുന്ന ഭാര്യയെ കണ്ടെത്തി. സമാന്ത ഇതു കാണുമ്പോൾ പൊട്ടിച്ചിരിക്കുന്നുണ്ടാകുമെന്ന രീതിയില്‍ പരിഹാസ രൂപേണയുള്ള കമന്റുകളും എത്തി. ഇവർ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. അടുത്തു തന്നെ ശോഭിതയെ ഉപേക്ഷിച്ച് നാഗചൈതന്യ മൂന്നാമത്തെ വിവാഹം കഴിക്കും എന്നിങ്ങനെയുള്ള വിമർശനവും ഉയർന്നു.

നാഗചൈതന്യ–ശോഭിത വിവാഹത്തില്‍ നിന്നും

അതേസമയം താരങ്ങളെ പിന്തുണച്ചു കൊണ്ടുള്ള നിരവധി കമന്റുകളും എത്തി. ‘വധു ലുക്കിൽ ശോഭിത വളരെ സുന്ദരിയായിരിക്കുന്നു. പാരമ്പര്യം പിൻതുടരുന്നതിൽ അഭിമാനം തോന്നുന്നു. എങ്ങനെ ജീവിക്കണമെന്ന് അവരാണു തീരുമാനിക്കുന്നത്.’ – എന്നിങ്ങനെയുള്ള കമന്റുകളും എത്തി. അവർക്കില്ലാത്ത പ്രശ്നം മറ്റുള്ളവർക്കെന്തിനാണെന്ന രീതിയിലുള്ള കമന്റുകളും എത്തി.

English Summary:

Shobitha Dhulipala's Touching Gesture at Wedding Sparks Controversy: Naga Chaitanya's Reaction Divides Fans