ഭക്ഷണം വിളമ്പാൻ വൈകി; വിവാഹത്തിൽ നിന്ന് പിൻമാറി വരൻ: മണിക്കൂറുകൾക്കകം ബന്ധുവുമായി വിവാഹം
പലരുടെയും ജീവിതത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ് വിവാഹം. പരസ്പര സ്നേഹവും വിശ്വാസവുമായി കുടുംബങ്ങൾ ഒത്തുചേരുന്ന സമയം. എന്നാൽ ഉത്തർപ്രദേശിലെ ഛന്ദൗലി ജില്ലയിലെ ഒരു കുടുംബത്തിന് വിവാഹം ദുരനുഭവമായി മാറിയിരിക്കുകയാണ്. ഭക്ഷണം വിളമ്പാൻ അൽപം താമസിച്ചതിനെ തുടർന്ന് വരൻ വിവാഹത്തിൽ നിന്ന് പിന്‍മാറിയത് വധുവിന്റെ

പലരുടെയും ജീവിതത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ് വിവാഹം. പരസ്പര സ്നേഹവും വിശ്വാസവുമായി കുടുംബങ്ങൾ ഒത്തുചേരുന്ന സമയം. എന്നാൽ ഉത്തർപ്രദേശിലെ ഛന്ദൗലി ജില്ലയിലെ ഒരു കുടുംബത്തിന് വിവാഹം ദുരനുഭവമായി മാറിയിരിക്കുകയാണ്. ഭക്ഷണം വിളമ്പാൻ അൽപം താമസിച്ചതിനെ തുടർന്ന് വരൻ വിവാഹത്തിൽ നിന്ന് പിന്‍മാറിയത് വധുവിന്റെ കുടുംബത്തെ അമ്പരപ്പിച്ചു. തുടർന്ന് സ്വന്തം ബന്ധുവായ മറ്റൊരു യുവതിയെ അതേദിവസം തന്നെ യുവാവ് വിവാഹം ചെയ്തു.
ഛന്ദൗലി ജില്ലയിലെ ഹമിദ്പുർ ഗ്രാമത്തിലായിരുന്നു സംഭവം. ഭഷണം വിളമ്പാൻ അൽപം താമസിച്ചതിനെ തുടർന്ന് വരൻ മെഹ്താബ് വിവാഹത്തിൽ നിന്ന് പിന്‍മാറുകയായിരുന്നു. ഡിസംബർ 22നായിരുന്നു വിവാഹം. ഏഴുമാസം മുൻപാണ് മെഹ്താബുമായി ഹമിദ്പുർ സ്വദേശിയായ യുവതിയുടെ വിവാഹം നിശ്ചയിച്ചത്. തുടർന്ന് വിവാഹത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. വിവാഹദിനത്തിൽ ആർഭാടപൂർവമാണ് വരനെയും കുടുംബത്തെയും വധുവിന്റെ വീട്ടുകാർ സ്വീകരിച്ചത്. ഭക്ഷണം വിളമ്പാൻ വൈകിയതിനെ തുടർന്ന് യുവാവിന്റെ സുഹൃത്തുക്കൾ അദ്ദേഹത്തെ കളിയാക്കി. ഇതിൽ രോഷാകുലനായ വരൻ വിവാഹത്തിൽ നിന്ന് പിൻമാറുകയായിരുന്നു. മെഹ്താബും കുടുംബവും വധുവിനെയും വീട്ടുകാരെയും അപമാനിക്കുന്ന രീതിയിൽ സംസാരിച്ച ശേഷമാണ് വിവാഹവേദിയിൽ നിന്ന് ഇറങ്ങിപ്പോയത്.
വിവാഹത്തിൽ നിന്ന് പിൻമാറരുതെന്ന് പലരും അഭ്യർഥിച്ചെങ്കിലും മെഹ്താബ് വഴങ്ങിയില്ല. ഏതാനും മണിക്കൂറുകൾക്കു ശേഷം തന്റെ ബന്ധുവിനെ തന്നെ മെഹ്താബ് വിവാഹം കഴിച്ച വിവരം വധുവും വീട്ടുകാരും അറിഞ്ഞു. തുടർന്ന് ഇവർ പൊലീസില്‍ പരാതി നൽകി. സംഭവത്തെ തുടർന്ന് തങ്ങൾക്കുണ്ടായ മാനസിക ബുദ്ധിമുട്ടും സാമ്പത്തിക നഷ്ടവും ചൂണ്ടിക്കാട്ടി യാണ് വധുവിന്റെ കുടുംബം പരാതി നൽകിയത്. വിവാഹത്തിനായി ഏഴ് ലക്ഷം രൂപയോളം ചെലവഴിച്ചതായി വധുവിന്റെ മാതാവ് പരാതിയിൽ പറയുന്നുണ്ട്. 200 അതിഥികളെ ക്ഷണിച്ചുവരുത്തി. ചടങ്ങിന് തൊട്ടുമുൻപായി വരന്റെ കുടുംബത്തിന് 1.5 ലക്ഷം രൂപ നൽകിയതായും വധുവിന്റെ കുടുംബം അറിയിച്ചു.