പ്രണയദിനത്തിനു തൊട്ടുമുൻപ് പ്രണയ സാഫല്യം; റോബിൻ രാധാകൃഷ്ണനും ആരതി പൊടിയും വിവാഹിതരായി

റിയാലിറ്റി ഷോ താരം റോബിൻ രാധാകൃഷ്ണനും ഇൻഫ്ലുവൻസർ ആരതി പൊടിയും വിവാഹിതരായി. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചതോടെയാണ് സംഭവം ആരാധകർ അറിഞ്ഞത് ബേക്കൽ ബീച്ച് കാർണിവലിനോട് അനുബന്ധിച്ച് നടന്ന

റിയാലിറ്റി ഷോ താരം റോബിൻ രാധാകൃഷ്ണനും ഇൻഫ്ലുവൻസർ ആരതി പൊടിയും വിവാഹിതരായി. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചതോടെയാണ് സംഭവം ആരാധകർ അറിഞ്ഞത്. ചിത്രങ്ങൾക്കു താഴെ ഇരുവർക്കും ആശംസകൾ നേർന്ന് നിരവധി കമന്റുകളും എത്തി. പരമ്പരാഗത ഹിന്ദു ആചാരപ്രകാരം അഗ്നിസാക്ഷിയായാണ് റോബിൻ ആരതിയെ ജീവിതസഖിയാക്കിയത്. ഫെബ്രുവരി 16ന് ഗുരുവായൂരിൽ വച്ച് താലികെട്ട് നടക്കും.
ലാവെന്റർ ഷെയ്ഡിലുള്ള മനോഹകമായ ലെഹങ്കയായിരുന്നു ആരതിയുടെ ഔട്ട്. വസ്ത്രത്തിനിണങ്ങുന്ന രീതിയില്‍ ലാവെന്റൻ നെറ്റ് വെയിലും സ്റ്റൈൽ ചെയ്തിരിക്കുന്നു. വജ്രവും മരതകവും പതിച്ച ഹെവി ചോക്കറാണ് ആക്സസറി. ക്രീം നിറത്തിലുള്ള കുർത്തയും പൈജാമയുമാണ് റോബിന്റെ ഔട്ട്ഫിറ്റ്.
കഴിഞ്ഞ വർഷം ബേക്കൽ ബീച്ച് കാർണിവലിനോടനുബന്ധിച്ച് നടന്ന പരിപാടിക്കിടെ വിവാഹിതരാകുമെന്ന് ഇരുവരും അറിയിച്ചിരുന്നു. 2023 ഫെബ്രുവരി 16നായിരുന്നു ഇവരുടെ വിവാഹനിശ്ചയം. ഇരുവരും വേർപിരിഞ്ഞുവെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.
വിവാഹനിശ്ചയം കഴിഞ്ഞതിന്റെ ഒന്നാം വാർഷികത്തിൽ വിവാഹം ഉടനെ ഉണ്ടാകുമെന്ന് റോബിൻ പറഞ്ഞിരുന്നു. ജൂൺ 26നാകും വിവാഹമെന്ന് റോബിൻ വെളിപ്പെടുത്തിയിരുന്നെങ്കിലും ആ തീയതിയിൽ വിവാഹം നടന്നില്ല. അതോടെ ഇരുവരും വേർപിരിഞ്ഞുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ ശക്തമായി. അത്തരം ചർച്ചകൾക്കിടയിലാണ് വീണ്ടും റോബിൻ വിവാഹ തീയതി പരസ്യമായി പ്രഖ്യാപിച്ചത്.
യുട്യൂബ് ചാനലിൽ റോബിന്റെ അഭിമുഖം എടുക്കാൻ എത്തിയപ്പോഴാണ് ആരതിയും റോബിനും പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറുകയായിരുന്നു.