വിദേശികൾ നമ്മുടെ നാട്ടിൽ വന്ന് ഇന്ത്യൻ സംസ്കാരം അനുസരിച്ച് വിവാഹിതരാകുന്നത് ഒരു ട്രെൻഡായി മാറിയിരിക്കുന്നു. കശ്മീരി വധുവിന്റെ ലുക്കിലുള്ള വിദേശവനിതയുടെ ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നുത്. ഷിക്കാഗോയിൽ നിന്നെത്തിയ ഡോ. പെയ്ജ് റെയ്‌ലി എന്ന വനിതയാണ് കശ്മീരി വധുവിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദേശികൾ നമ്മുടെ നാട്ടിൽ വന്ന് ഇന്ത്യൻ സംസ്കാരം അനുസരിച്ച് വിവാഹിതരാകുന്നത് ഒരു ട്രെൻഡായി മാറിയിരിക്കുന്നു. കശ്മീരി വധുവിന്റെ ലുക്കിലുള്ള വിദേശവനിതയുടെ ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നുത്. ഷിക്കാഗോയിൽ നിന്നെത്തിയ ഡോ. പെയ്ജ് റെയ്‌ലി എന്ന വനിതയാണ് കശ്മീരി വധുവിന്റെ ലുക്കില്‍ സമൂഹമാധ്യമ ഉപയോക്താക്കളുടെ മനം കവരുന്നത്. 

മനോഹരമായ മഞ്ഞ ലെഹങ്കയാണ് റെയ്‌ലിയുെട ഔട്ട്ഫിറ്റ്. വസ്ത്രത്തിനിണങ്ങുന്ന രീതിയിൽ പരമ്പരാഗത കശ്മീരി ആഭരണങ്ങളും സ്റ്റൈൽ ചെയ്തിരിക്കുന്നു. ജമ്മുവിലെ മേക്കപ്പ് ആർട്ടിസ്റ്റായ സബിഹ ബീഗമാണ് പൈജി റെയ്‌ലിയെ കശ്മീരി വധുവിനെ പോലെ  അണിയിച്ചൊരുക്കിയത്. ‘വധുവായി ഒരുങ്ങിയിരിക്കുന്നത് പെയ്ജ് റെയ്‌ലി എന്ന വിദേശ വനിതയാണ്. ഇന്ത്യയിൽ തന്റെ മെഹന്തി ചടങ്ങിനൊരുങ്ങിയതാണ് പെയ്ജ് റെയ്‌ലി.’– എന്ന കുറിപ്പോടെയാണ് സബിഹ ബീഗം വിഡിയോ പങ്കുവച്ചത്.

ADVERTISEMENT

മഞ്ഞ നിറത്തിലുള്ള ലെഹങ്കയ്‌ക്കൊപ്പം, ചോക്കറും ജുംകയും ഒരു നീളത്തിലുള്ള മരതക മാലയും അവർ ധരിച്ചിരുന്നു. കശ്മീരി പണ്ഡിറ്റ് സ്ത്രീകൾ വിവാഹിതരായ ദിവസം മുതൽ ധരിക്കുന്ന ഒരു പരമ്പരാഗത ആഭരണമായ കശ്മീരി ഡെജ്ഹൂറും ചെവിയിൽ അണിഞ്ഞിട്ടുണ്ട്. പെയ്ജിനെ ഒരുക്കിയ ശേഷം മേക്കപ്പ് ആർട്ടിസ്റ്റ് ലുക്ക് ഇഷ്ടപ്പെട്ടോ എന്ന് ചോദിക്കുന്നതും പുഞ്ചിരിച്ചു കൊണ്ട്, തനിക്ക് അത് വളരെ ഇഷ്ടമായെന്നും അവർ പറയുന്നതും വിഡിയോയിലുണ്ട്. ശ്മീർ വധുവായി അണിഞ്ഞൊരുങ്ങാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഇന്ത്യൻ ആചാരപ്രകാരം വിവാഹിതയാകാൻ സാധിച്ചത് ഭാഗ്യമാണെന്നും പെയ്ജ് റെയ്‌ലി പറഞ്ഞു. 

ഈ അമേരിക്കൻ-ഇന്ത്യൻ വധുവിന്റെ സ്വർണ മുടിയാണ് എല്ലാവരേയും ആകർഷിക്കുന്നത്. ഫ്രോസൺ എന്ന പ്രസ്തമായ ഹോളിവുഡ് സിനിമയിലെ ഐസ് രാജകുമാരിയെപ്പോലെയാണ് അവരെന്നാണ് ഭൂരിഭാഗവും കമന്റ് ചെയ്തത്. ഒരു വിദേശിയെ പരമ്പരാഗത ഇന്ത്യൻ വധുവിനെ അണിയിച്ചൊരുക്കിയതിൽ പലരും മേക്കപ്പ് ആർട്ടിസ്റ്റിന്റെ കഴിവിനെ പ്രകീർത്തിക്കുകയും ചെയ്തു. 

English Summary:

American Doctor's Stunning Kashmiri Bridal Look Goes Viral

Show comments