5 കൊല്ലമായി സ്നേഹത്തിൽ ചാലിച്ച ഈ സമ്മാനം തലമു‌റ ത‌ലമുറയായി കോളജിൽ തുടരുന്നു. പാഥേയം- വിശക്കുന്നവന് ഒരു പൊതിച്ചോറ് എന്ന പദ്ധതിയുടെ ശിൽപികളും നടത്തിപ്പുകാരും കോളജിലെ കെഎസ്‌യു പ്രവർത്തകരാണെങ്കിലും രാഷ്ട്രീയ വ്യത്യാസമില്ലാതെ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലുവ യുസി കോളജ് ക്യാംപസിൽ നിന്ന് എല്ലാ വെള്ളിയാഴ്ചയും രാവിലെ 9 നു മൂന്നു ബൈക്കുകളിലായി കുറച്ചു വിദ്യാർഥികൾ പുറപ്പെടും. ബൈക്കിന്റെ പിൻസീറ്റിലിരിക്കുന്ന ആളുടെ മടിയിൽ വലിയൊരു പെട്ടിയുണ്ടാകും. പെട്ടിക്കുള്ളിൽ നിറയെ സ്നേഹമാണ്. പൊതിച്ചോറുകളുടെ രൂപത്തിൽ സ്നേഹം കെട്ടിപ്പൊതിഞ്ഞു വിശക്കുന്നവന്റെ കരങ്ങളിലേക്ക് അതു കൃത്യമായി എത്തിക്കും. 15 കൊല്ലമായി സ്നേഹത്തിൽ ചാലിച്ച ഈ സമ്മാനം തലമു‌റ ത‌ലമുറയായി കോളജിൽ തുടരുന്നു.

പാഥേയം- വിശക്കുന്നവന് ഒരു പൊതിച്ചോറ് എന്ന പദ്ധതിയുടെ ശിൽപികളും നടത്തിപ്പുകാരും കോളജിലെ കെഎസ്‌യു പ്രവർത്തകരാണെങ്കിലും രാഷ്ട്രീയ വ്യത്യാസമില്ലാതെ വിദ്യാർഥികളെല്ലാവരും പങ്കാളികളാണ്. ഓരോ വിദ്യാർഥിയുടെയും ഉള്ളിൽ ഓരോ സാമൂഹിക പ്രവർത്തകനുണ്ട് എന്ന ചിന്തയിൽ നിന്നാണ് 2005ൽ പദ്ധതി തുടങ്ങിയതെന്നു വിദ്യാർഥികൾ പറയുന്നു.  കുട്ടികൾ നൽകുന്ന സ്നേഹ സമ്മാനം സ്വീരിക്കാൻ വെള്ളിയാഴ്ചകളിൽ ആലുവ നഗരത്തിൽ കാത്തിരിക്കുന്നവരുമുണ്ട്.

ADVERTISEMENT

യൂണിവേഴ്സിറ്റി പരീക്ഷകളുടെ നാളുകളിൽ പോലും പദ്ധതിക്കു മുടക്കം വരുത്താറില്ല. ഏപ്രിൽ, മേയ് മാസങ്ങളിലെ അവധിക്കു മാത്രമേ പദ്ധതി മുടങ്ങാറുള്ളു. 

അധ്യാപകരും പദ്ധതിയിലേക്കു സംഭാവന നൽകുന്നുണ്ട്. എല്ലാ വെള്ളിയാഴ്ചയും വിദ്യാർഥികളും അധ്യാപകരും കോളജിലെത്തുമ്പോൾ തങ്ങളുടെ പൊതിച്ചോറിനൊപ്പം ഒരു പൊതികൂടി വീട്ടിൽ നിന്നുകൊണ്ടുവരും. അതു രാവിലെ തന്നെ ശേഖരിച്ച് അനാഥാലയത്തിലും റെയിൽവെ സ്റ്റേഷനിലും ബസ് സ്റ്റാൻഡുകളിലും ഷെൽട്ടറിലും വിതരണം ചെയ്യുകയാണു പതിവ്. എല്ലാ ആഴ്ചയും കുറഞ്ഞത് 200 പൊതി ചോറുവരെ വിതരണം ചെയ്യുന്നുണ്ട്.