കലാ, കായിക മേഖലകളിൽ ഒട്ടും പിന്നിലല്ല ഇൻഫോപാർക്കിലെ ടെക്കി ചെറുപ്പക്കാർ. ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങൾ നടത്താൻ പ്രത്യേക ലീഗുകളുണ്ട്. നടന എന്ന സാംസ്കാരിക ഫോറവും ഇൻഫോപാർക്കിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഷൂട്ടൗട്ട് മത്സരങ്ങളിൽ ഒതുങ്ങിനിന്ന വനിതകളുടെ ഫുട്ബോൾ മത്സരം ഫുൾ ഫോർമാറ്റ് ഫുട്ബോൾ മാച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലാ, കായിക മേഖലകളിൽ ഒട്ടും പിന്നിലല്ല ഇൻഫോപാർക്കിലെ ടെക്കി ചെറുപ്പക്കാർ. ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങൾ നടത്താൻ പ്രത്യേക ലീഗുകളുണ്ട്. നടന എന്ന സാംസ്കാരിക ഫോറവും ഇൻഫോപാർക്കിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഷൂട്ടൗട്ട് മത്സരങ്ങളിൽ ഒതുങ്ങിനിന്ന വനിതകളുടെ ഫുട്ബോൾ മത്സരം ഫുൾ ഫോർമാറ്റ് ഫുട്ബോൾ മാച്ച് ആക്കിയതിന്റെ സന്തോഷത്തിലാണു ടെക്കി ഗേൾസ്. പെൺകുട്ടികളുടെ ആദ്യ ഫുൾ ഫോർമാറ്റ് ഫുട്ബോൾ മത്സരം തിങ്ക്പാം ടെക്നോളജീസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്നു.

വിവേചനം വേണ്ട

ADVERTISEMENT

ഇൻഫോപാർക്കിലെ തിങ്ക്പാം ടെക്നോളജീസിന്റെ നേതൃത്വത്തിലാണു വനിതാ ജീവനക്കാർക്കായുള്ള ആദ്യ ഫുൾ ഫോർമാറ്റ് ഫുട്ബോൾ സംഘടിപ്പിച്ചത്. ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങൾ വർഷങ്ങളായി നടക്കാറുണ്ടായിരുന്നെങ്കിലും വനിതകൾക്കു ഷൂട്ടൗട്ട് ഫുട്ബോൾ മത്സരം മാത്രമായിരുന്നു നടത്തിയിരുന്നത്. കൂടുതൽ കായികക്ഷമത വേണ്ട മത്സരങ്ങളിൽ വനിതാപ്രാതിനിധ്യമുണ്ടാകുമോയെന്ന സംശയമായിരുന്നു പിന്നിൽ. കൂടാതെ പരുക്കുകളുണ്ടായാലോ എന്ന ഭയവും. വർഷങ്ങൾക്കു മുൻപേ ഫുട്ബോൾ മത്സരങ്ങൾ ക്യാംപസിലുണ്ടായിരുന്നു. തിങ്ക്പാം ടെക്നോളജീസിലെ നിയാസ് അലി, എസ്. സുമേഷ് എന്നിവരാണു വനിതകൾക്കായി ഫുൾ ഫോർമാറ്റ് ഫുട്ബോൾ എന്ന ആശയവുമായി മുന്നിട്ടിറങ്ങിയത്. 

മികച്ച പങ്കാളിത്തം

ADVERTISEMENT

4 ടീമുകളെ ലഭിച്ചാൽ മത്സരവുമായി മുന്നോട്ടുപോകാമെന്നായിരുന്നു ആദ്യ തീരുമാനം. എന്നാൽ മത്സരം പ്രഖ്യാപിച്ചു ദിവസങ്ങൾക്കുള്ളിൽ ഇൻഫോപാർക്കിലെയും  സ്മാർട്സിറ്റിയിലെയുമായി  12 ടീമുകൾ റജിസ്റ്റർ ചെയ്തു.

ടിസിഎസ്, നെസ്റ്റ്, ഏൺസ്റ്റ് ആൻഡ് യങ്, വിപ്രോ, കാൽപൈൻ, സുയതി, ഫ്രാഗോമെൻ, തിങ്ക്പാം, ഡേറ്റ ഫ്ലോട്ട്, ഫിൻജെന്റ്, ക്ലേയ്സിസ്, ഗാഡ്ജിയൻ തുടങ്ങിയ കമ്പനികളിൽ നിന്നുള്ള ടീമുകളാണു മത്സരിച്ചത്.ആദ്യ മത്സരമായതിനാൽ 12 ടീമുകൾ മതിയെന്നു തീരുമാനിച്ച് റജിസ്ട്രേഷൻ നിർത്തുകയായിരുന്നു. ഇൻഫോപാർക്കിനൊപ്പം ഫ്രാഗോമെൻ, കാൽപൈൻ ഗ്രൂപ്, എച്ച്ഡിഎഫ്സി ബാങ്ക്, ചീനവല റസ്റ്ററന്റ്, കിന്റർ ഹോസ്പിറ്റൽ എന്നിങ്ങനെ സ്പോൺസർമാരെയും ലഭിച്ചു. 4 ഗ്രൂപ്പുകളായി തിരിച്ചാണു മത്സരങ്ങൾ നടത്തിയത്.

ADVERTISEMENT

ഇൻഫോപാർക്ക് എസ്ഐ എ.എൻ. ഷാജുവാണ് മത്സരം കിക്കോഫ് ചെയ്തത്. മുൻ ഇന്ത്യൻ താരം സി.വി. സീനയായിരുന്നു റഫറി. ഏൺസ്റ്റ് ആൻഡ് യങ്ങിലെ ടീമാണ് ആദ്യ വനിതാ ലീഗിലെ ചാംപ്യൻമാർ. സുയതിയെ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. അടുത്ത വർഷം കൂടുതൽ ടീമുകളെ ഉൾക്കൊള്ളിച്ചായിരിക്കും മത്സരങ്ങൾ നടത്തുക.

കലയുടെ നടന

കായിക രംഗത്തു മാത്രമല്ല, കലാരംഗത്തും സജീവമാണ് ഇൻഫോപാർക്കിലെ വിവിധ കമ്പനികളിലുള്ള യുവ ജീവനക്കാർ. കലാ പ്രവർത്തനങ്ങൾക്കായി നടന എന്ന പേരിൽ സാംസ്കാരിക ഫോറം രൂപീകരിച്ചിട്ടുണ്ട്. കലാപ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കാനുള്ള ശ്രമങ്ങളും ഇൻഫോപാർക്കിൽ നടക്കുന്നുണ്ട്.

English Summary : Full format football match held in infopark for girls