വൈവിധ്യം ചാലിച്ച നിറങ്ങൾ; റോണിയുടെ ‘ആർടിസ്റ്റിക് സ്പേസ്’ ഹൃദയംതൊടുമ്പോൾ
കലാമൂല്യത്തിനൊപ്പം സാങ്കേതിക വിദ്യയുടെ കരുത്തും ചേര്‍ന്ന് ചിത്ര കല അദ്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്. വിവിധ സ്ഥാപനങ്ങളുടെ ചുവരിലും ബസുകളിലും വീടിനകത്തുമെല്ലാം പെയിന്റിങ്ങുകൾ സ്ഥാനം പിടിക്കുന്നു. രാത്രിയിൽ തിളങ്ങുന്ന, തീമുകൾക്ക് അനുസൃതമായ, ആഘോഷങ്ങൾക്ക് മാറ്റു കൂട്ടുന്ന പെയിന്റിങ്ങുകൾക്ക് നിരവധി

കലാമൂല്യത്തിനൊപ്പം സാങ്കേതിക വിദ്യയുടെ കരുത്തും ചേര്‍ന്ന് ചിത്ര കല അദ്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്. വിവിധ സ്ഥാപനങ്ങളുടെ ചുവരിലും ബസുകളിലും വീടിനകത്തുമെല്ലാം പെയിന്റിങ്ങുകൾ സ്ഥാനം പിടിക്കുന്നു. രാത്രിയിൽ തിളങ്ങുന്ന, തീമുകൾക്ക് അനുസൃതമായ, ആഘോഷങ്ങൾക്ക് മാറ്റു കൂട്ടുന്ന പെയിന്റിങ്ങുകൾക്ക് നിരവധി ആസ്വാദകരുമുണ്ട്. ഇങ്ങനെ കല അതിരുകൾ ഭേദിക്കുമ്പോൾ കലാകാരന് അത് ആത്മവിഷ്കാരവും സ്വാതന്ത്ര്യവുമാണ്. ഇങ്ങനെ കലയെ ആത്മാവിഷ്കാരത്തിന്റെ ഭാഗമാക്കിയ യുവ കലാകാരനാണ് റോണി സജി. മെക്കാനിക്കല്‍ എൻജിനീയറിങ് പഠനത്തിനുശേഷം പാഷൻ തിരഞ്ഞെടുത്ത് കലകളുടെ ലോകത്തേക്ക് എത്തിയ റോണിയുടെ പല വർക്കുകളും കേരളത്തിന് സുപരിചിതമാണ്.
ആർടിസ്റ്റിക് സ്പേസ് എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുള്ള റോണി 22–ാം വയസ്സു മുതലാണ് കല മേഖലയിൽ കരിയർ ആരംഭിക്കുന്നത്. എല്ലാ മീഡിയം ഉപയോഗിച്ചും പെയിന്റിങ് ചെയ്യും. ഇതിൽ ഇരുട്ടിൽ തിളങ്ങുന്ന യു.വി ഗ്ലോ പെയിന്റിങ് വർക്കുകൾ വളരയേറെ ശ്രദ്ധ നേടി. ആത്മീയതയുടെ പശ്ചാത്തലത്തിലുള്ള സേക്രഡ് ജോമെട്രി, ഹ്യുമൻ കോൺഷ്യസ്നസ് എന്നിവയെ ആധാരമാക്കിയുള്ള ഡിജിറ്റൻ പെയിന്റിങ്ങുകളും റോണിയെ വ്യത്യസ്തനാക്കുന്നു.
കേരളത്തിൽ തരംഗമായ കൊമ്പൻ ഹോളിഡേയ്സിന്റെ ടൂറിസ്റ്റ് ബസുകളുടെ അൾട്രാവയലറ്റ് തീമിലുള്ള ഇന്റീരിയർ പെയിന്റിങ്, സെഡ് വൺ ഓട്ടോമേറ്റിവ് പ്രൈവറ്റ് ലിമിറ്റഡ് റീസ്റ്റോറേഷൻ ഗാരേജിന്റെ ഇനാമൽ വാട്ടർ ആൻഡ് വാട്ടർ ബേസ് വാള്‍സ്, വര്‍ക്കലയിലെ ജംഗിൾ ക്ലിഫ് കഫേയുടെ ഇന്റീരിയർ, ഗോക്സ് കസ്റ്റംസ് റിസ്റ്റോറേഷൻ ഗാരേജ് എന്നിവ റോണിയുടെ ശ്രദ്ധേയമായ വര്‍ക്കുകളില്‍ ചിലതു മാത്രം. അഭിനേതാക്കളായ ടൊവീനോ തോമസ്, ഉണ്ണി മുകുന്ദൻ, ജനനി അയ്യർ, അനു സിതാര, അനുശ്രീ, മഞ്ജിമ മോഹൻ, പാർവതി കൃഷ്ണ എന്നിവർ റോണി വരച്ച അവരുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു.
ചിത്ര കലയോടൊപ്പം സംഗീതത്തിലും റോണി വൈദഗ്ധ്യം നേടിയിട്ടുണ്ട്. ഗിറ്റാർ, മ്യൂസിക് പ്രൊഡക്ഷൻ എന്നിവയിൽ മികവ് തെളിയിച്ചിട്ടുണ്ട്. കലാപരമായ ഇവന്റുകൾ സംഘടിപ്പിക്കുന്നതിന് ടീം ഡിഷ്യും എന്ന പേരിൽ കലാകാരന്മാരുടെ ഒരു കൂട്ടായ്മയ്ക്ക് നേതൃത്വം നൽകി വരുന്നു. ഈ കൂട്ടായ്മ നടത്തിവരുന്ന സെൻസ ഫെസ്റ്റിവൽ എന്ന ഇവന്റും ശ്രദ്ധേയമാണ്. മാനിഷാദായുടെ ബാനറിൽ പുറത്തിറങ്ങിയ അറിവ് എന്ന ഒരു മ്യൂസിക് വിഡിയോയുടെ ആർട് ഡയറക്ടറും റോണിയായിരുന്നു.
ചിത്ര കലയിലും സംഗീതത്തിലും കൂടുതൽ അറിവുകൾ നേടിയും പരീക്ഷണങ്ങൾ നടത്തിയും മുന്നോട്ടു പോകണമെന്നാണ് റോണിയുടെ ആഗ്രഹം.