ആകാശയാനങ്ങളോട് എന്നും മനുഷ്യന് കൗതുകമുണ്ട്. വിമാനത്തിൽനിന്ന് എന്തെങ്കിലും സമ്മാനം നിലത്തേക്ക് വീഴുമെന്ന് കരുതി കൈ ഉയർത്തി ആർത്തു വിളിക്കുന്ന കുട്ടികളും ഒരു അദ്ഭുതവസ്തുവിനെയെന്ന പോലെ വിമാനം നോക്കി നിൽക്കുന്ന പ്രായമായവരുമൊക്കെ ഇന്നും നമ്മുടെ നാട്ടിൽ പതിവു കാഴ്ചയാണ്....

ആകാശയാനങ്ങളോട് എന്നും മനുഷ്യന് കൗതുകമുണ്ട്. വിമാനത്തിൽനിന്ന് എന്തെങ്കിലും സമ്മാനം നിലത്തേക്ക് വീഴുമെന്ന് കരുതി കൈ ഉയർത്തി ആർത്തു വിളിക്കുന്ന കുട്ടികളും ഒരു അദ്ഭുതവസ്തുവിനെയെന്ന പോലെ വിമാനം നോക്കി നിൽക്കുന്ന പ്രായമായവരുമൊക്കെ ഇന്നും നമ്മുടെ നാട്ടിൽ പതിവു കാഴ്ചയാണ്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആകാശയാനങ്ങളോട് എന്നും മനുഷ്യന് കൗതുകമുണ്ട്. വിമാനത്തിൽനിന്ന് എന്തെങ്കിലും സമ്മാനം നിലത്തേക്ക് വീഴുമെന്ന് കരുതി കൈ ഉയർത്തി ആർത്തു വിളിക്കുന്ന കുട്ടികളും ഒരു അദ്ഭുതവസ്തുവിനെയെന്ന പോലെ വിമാനം നോക്കി നിൽക്കുന്ന പ്രായമായവരുമൊക്കെ ഇന്നും നമ്മുടെ നാട്ടിൽ പതിവു കാഴ്ചയാണ്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിമാനങ്ങൾ വരുന്നതും നോക്കി, ആകാശത്തേക്കു കണ്ണുംനട്ട് മണിക്കൂറുകൾ ഇരിക്കുക, അവയുടെ ചിത്രങ്ങൾ പകർത്തുക, വിവരങ്ങൾ ശേഖരിക്കുക... വെയിലായാലും മഴയായാലും അതിനു മാറ്റമില്ല. ഇത്രയും കഷ്ടപ്പെട്ടു ചെയ്യാൻ ഇതെന്താ വല്ല ജോലിയുമാണോ? അല്ല. ഇതൊരു ഹോബിയാണ്. പ്ലെയിൻ സ്പോട്ടിങ് എന്നാണു പേര്. വിമാനം നോക്കിയിരിക്കുന്നതാണോ ഇത്രയും വലിയ ഹോബി എന്നു ചോദിക്കാൻ വരട്ടെ. രാജ്യാന്തര തലത്തിൽ വലിയ നിലയും വിലയുമൊക്കെയുള്ള സംഭവമാണ്. പല വിമാനത്താവളങ്ങളിലും പ്ലെയിൻ സ്പോട്ടേഴ്സിനു പവലിയൻ വരെ ഉണ്ട്. എന്നാൽ നമ്മുടെ നാട്ടിൽ ഈ രീതി ഭാവിയിൽ സജീവമാകും എന്നു വിശ്വസിക്കാനേ ഇപ്പോൾ തരമുള്ളൂ. കേരളത്തിൽ പ്ലെയിൻ സ്പോട്ടേഴ്സിന് ഒരു സംഘടനയുണ്ട്– പ്ലെയ്ൻ സ്പോട്ടേഴ്‌സ് കേരള. നിലവിൽ പത്തിൽ താഴെ അംഗങ്ങളേ ഉള്ളൂ. വിമാനം ചിറകു വിരിച്ച് ഉയരുന്നതു പോലെ പ്ലെയ്ന്‍ സ്പോട്ടിങ്ങും കുതിക്കുമെന്നാണ് അംഗങ്ങളുടെ വിശ്വാസം. പ്ലെയിന്‍ സ്പോട്ടർമാരിൽ കേരളത്തിലൊരു പെൺതരിയുമുണ്ട്. തിരുവനന്തപുരം സ്വദേശിനി അനാമിക ജി.എസ്. പൂന്തുറ സെന്റ് ഫിലോമിന സ്കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിനി. വെറുതെ ക്യാമറയുമെടുത്ത് വിമാനം നോക്കിയിരിക്കാൻ ഇറങ്ങിയതല്ല അനാമിക. ചെറിയ കാലയളവിനുള്ളിൽ ഈ മേഖലയില്‍ അഭിനന്ദനാർഹമായ നേട്ടങ്ങള്‍ അവൾ സ്വന്തമാക്കി. അച്ഛൻ ഗോപകുമാറിന്റെ പാത പിന്തുടർന്നാണ് അനാമിക ഈ രംഗത്തെത്തിയത്. എന്താണ് പ്ലെയിൻ സ്പോട്ടിങ്? വെറുമൊരു ഹോബിക്കപ്പുറത്ത് എന്താണ് ഇതിന്റെ പ്രാധാന്യം? ഈ മേഖലയിൽ അനാമിക കുറിച്ച നേട്ടങ്ങൾ എന്തെല്ലാമാണ്? എങ്ങനെ ഒരു പ്ലെയിൻ സ്പോട്ടറാകാം?

ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് വിമാനത്താവളത്തിൽ പ്ലെയിൻ സ്പോട്ടിങ് നടത്തുന്നവർ∙ Image Credits: marketa1982/ Shutterstock.com

∙ വിമാനംനോക്കി!

ADVERTISEMENT

ആകാശയാനങ്ങളോട് എന്നും മനുഷ്യന് കൗതുകമുണ്ട്. വിമാനത്തിൽനിന്ന് എന്തെങ്കിലും സമ്മാനം നിലത്തേക്ക് വീഴുമെന്ന് കരുതി കൈ ഉയർത്തി ആർത്തു വിളിക്കുന്ന കുട്ടികളും ഒരു അദ്ഭുതവസ്തുവിനെയെന്ന പോലെ വിമാനം നോക്കി നിൽക്കുന്ന പ്രായമായവരുമൊക്കെ ഇന്നും നമ്മുടെ നാട്ടിൽ പതിവു കാഴ്ചയാണ്. സഹജമായ ഈ കൗതുകത്തിനൊപ്പം സാങ്കേതിക വിദ്യയിലുണ്ടായ അതിശയകരമായ മാറ്റങ്ങളും കൂടിച്ചേർന്നാണ് എയർക്രാഫ്റ്റ് സ്പോട്ടിങ് അഥവാ പ്ലെയിൻ സ്പോട്ടിങ് എന്ന ഹോബി വികസിക്കുന്നതും ‘വിമാനം നോക്കി’കൾ രംഗത്തെത്തുന്നതും.

അനാമിക പകർത്തിയ ചിത്രം

ഹോബി ആകുന്നതിനും മുമ്പ് യുദ്ധതന്ത്രങ്ങളിൽ പ്രതിരോധത്തിന്റെ ഭാഗമായി പ്ലെയിൻ സ്പോട്ടിങ് ഇടം പിടിച്ചിരുന്നു. ശത്രുവിന്റെ നീക്കങ്ങൾ വിലയിരുത്തി പ്രതിരോധവും മുൻകരുതലും സ്വീകരിക്കാനായിരുന്നു ഇത്. അതിനു വേണ്ടി പ്രത്യേക സംഘങ്ങൾ വ്യോമസേനകളിൽ ഉണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് പൊതുജനങ്ങളെ ഉപയോഗിച്ച് ബ്രിട്ടൻ പ്ലെയിൻ സ്പോട്ടിങ് നടത്തിയിട്ടുണ്ട്. സ്പോട്ടർമാർക്കുള്ള പദാവലി ഉൾപ്പെടുത്തി ‘ദി എയ്റോപ്ലെയിൻ സ്പോട്ടർ’ എന്ന ജേണല്‍ 1940 കളിലേ പ്രസിദ്ധീകരിച്ചിരുന്നു. 

സാങ്കേതികവിദ്യ വികസിച്ചതോടെ ക്യാമറകളുടെ വലുപ്പം കുറഞ്ഞു. കാര്യക്ഷമത മെച്ചപ്പെട്ടു. ഡിഎസ്എൽആർ ക്യാമറകൾ വന്നതോടെ കൂടുതൽ ഗുണമേന്മയുള്ള ചിത്രങ്ങൾ പകർത്താനായി. ഒപ്പം കമ്യൂണിക്കേഷൻ രംഗത്തും വലിയ മാറ്റങ്ങളുണ്ടായി. വിമാനങ്ങളുടെ ടേക്ക് ഓഫ്, ലാൻഡിങ് സമയങ്ങളും മറ്റു പ്രത്യേകതകളും ഇന്റർനെറ്റിലൂടെ അറിയാമെന്നതും പ്ലെയിൻ സ്പോട്ടിങ് എന്ന ഹോബി വളരാൻ സഹായകമായി. 

അനാമിക പകർത്തിയ ചിത്രം

∙ വെറും പടം പകർത്തുകയല്ല

ADVERTISEMENT

വെറുതെ ചിത്രങ്ങൾ പകർത്തുക മാത്രമല്ല പ്ലെയിൻ സ്പോട്ടേഴ്സ് ചെയ്യുന്നത്. വലുപ്പം, ശബ്ദം, ആകൃതി, എന്‍ജിൻ, നിറം, കോക്ക്പിറ്റിന്റെ സ്ഥാനം എന്നിങ്ങനെ സാധ്യമായ വിവരങ്ങൾ ശേഖരിക്കുകയും നിരീക്ഷണങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെ ഒരു ഡേറ്റബേസ് ഇവർ തയാറാക്കുന്നു. തുടർച്ചയായ ഇത്തരം നിരീക്ഷണത്തിലൂടെ ശബ്ദം കേട്ട് വിമാനം ഏതെന്നു തിരിച്ചറിയാൻ സ്പോട്ടേഴ്സിന് സാധിക്കുന്നു. വിമാനം കാണുമ്പോൾ തന്നെ അതിന്റെ പ്രത്യേകതകൾ മനസ്സിലാക്കാനും സാധിക്കുന്നു. 

അനാമിക പകർത്തിയ ചിത്രം

നിരീക്ഷണത്തിന് നിൽക്കുന്ന സ്ഥലം പ്ലെയിൻ സ്പോട്ടിങ്ങിൽ വളരെ പ്രധാനപ്പെട്ടതാണ്. തടസ്സങ്ങൾ ഇല്ലാത്തതും മികവുറ്റതുമായ കാഴ്ചകൾ ലഭിക്കണം. വ്യത്യസ്തമായ ആംഗിളുകളില്‍ വിമാനത്തിന്റെ ചിത്രം പകർത്താനും സാധിക്കണം. വിമാനാപകടങ്ങളിൽ വിവരദാതാക്കളായി സ്പോട്ടേഴ്സിനെ ഉപയോഗപ്പെടുത്താറുണ്ട്. ഇവർ എടുത്ത ചിത്രങ്ങളും രേഖപ്പെടുത്തിയ നിരീക്ഷണങ്ങളും ചിലപ്പോൾ അപകടത്തിന്റെ കാരണത്തിലേക്കുള്ള സൂചന നൽകും. അമേരികയിലെ 9/11 ഭീകരാക്രമണത്തിനുശേഷം പ്ലെയിൻ സ്പോട്ടേഴ്സില്‍ നിന്ന് അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു. വിമാനത്താവളത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ഇത്തരം നിരീക്ഷണ സംഘങ്ങളെ ഉപയോഗിച്ച ചരിത്രവും അമേരിക്കൻ പൊലീസിനുണ്ട്. അസ്വാഭാവികമായി എന്തെങ്കിലും കണ്ടാലോ സംശയം തോന്നിയാലോ റിക്കോർഡ് ചെയ്യാനും പൊലീസിനെ അറിയിക്കാനുമായിരുന്നു നിർേദശം. 

ഗോപകുമാറും അനാമികയും

∙ അനാമികയും അച്ഛനും

ഫെട്ടോഗ്രഫിയോടുള്ള ഇഷ്ടമാണ് അനാമികയെ പ്ലെയിൻ സ്പോട്ടിങ്ങിലേക്ക് എത്തിച്ചത്. ഇതിലേക്ക് കൈപിടിച്ചത് അച്ഛൻ ഗോപകുമാറും. തിരുവനന്തപുരം വിമാനത്താവളത്തിനടുത്ത് വീടുള്ള ഗോപകുമാർ വർഷങ്ങളായി വിമാന നിരീക്ഷകനാണ്. ശബ്ദം കേട്ടാൽ മതി വിമാനം ഏതെന്നു ഗോപൻ പറയും. അതിന്റെ സാങ്കേതിക വിവരങ്ങളും മനഃപാഠം. എന്നാൽ പ്ലെയിൻ സ്പോട്ടിങ് എന്നാണ് താൻ ചെയ്തു െകാണ്ടിരുന്ന പ്രവൃത്തിയുടെ പേരെന്നും കേരളത്തിൽ സ്പോട്ടർമാരുടെ സംഘടനയുണ്ടെന്നും ഗോപൻ അറിഞ്ഞതു സമീപകാലത്താണ്. തുടർന്നു ‘പ്ലെയിൻ സ്പോട്ടേഴ്‌സ് കേരള’ എന്ന സംഘടനയിൽ അംഗമായി. ഫൊട്ടോഗ്രഫിയിലെ മകളുടെ കഴിവുകൾ അറിയുന്ന ഗോപൻ അവളെയും പ്ലെയിൻ സ്പോട്ടിങ്ങിന് കൂട്ടി. അങ്ങനെ ഈ രംഗത്തേക്ക് ചുവടു വച്ച അനാമിക പക്ഷേ കുറഞ്ഞ കാലയളവിൽ മികച്ച നേട്ടങ്ങൾ സ്വന്തം പേരിൽ എഴുതിച്ചേർക്കുകയായിരുന്നു.

അനാമിക പകർത്തിയ ചിത്രം
ADVERTISEMENT

തിരുവനന്തപുരം വിമാനത്താവളത്തിൽ പരീക്ഷണപ്പറക്കലിന് എത്തിയ, ഇന്ത്യൻ രാഷ്ട്രപതിയും പ്രധാനമന്ത്രിയും സഞ്ചരിക്കുന്ന എയർ ഇന്ത്യ വൺ എന്ന കൂറ്റൻ വിമാനത്തിന്റെ ചിത്രങ്ങൾ അനാമിക പകർത്തിയിരുന്നു. ഇതില്‍ ഒരു ചിത്രം രാജ്യാന്തര തലത്തില്‍ വിമാന ചിത്രങ്ങൾ ശേഖരിക്കുന്ന ജെറ്റ് ഫോട്ടോസിൽ സ്ഥാനം പിടിച്ചു. ദിവസവും അയച്ചു കിട്ടുന്ന ആയിരക്കണക്കിന് ചിത്രങ്ങളിൽ നിന്നും നിരവധി പരിശോധനകൾക്കുശേഷമാണ് ജെറ്റ് ഫോട്ടോസ് മികച്ച ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത്. ചെറുപ്രായത്തിൽ അനാമികയ്ക്ക് അതിനു സാധിച്ചത് വലിയ നേട്ടമായാണു വിലയിരുത്തുന്നത്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിനു ശേഷം ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യ വൺ പറന്നുയരുമ്പോൾ ഫ്ലൈറ്റ് റഡാറിൽ ഈ ചിത്രമാണു തെളിഞ്ഞത്. ഒപ്പം അനാമികയുടെ പേരും. അച്ഛനും മകളും ജീവിതത്തിൽ വളരെയധികം സന്തോഷിച്ച സംഭവങ്ങളിൽ ഒന്നായിരുന്നു അത്.

കേരളത്തിലെ ഏക വനിതാ പ്ലെയിൻ സ്പോട്ടറാണ് അനാമിക. ഒരു പക്ഷേ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പോട്ടറും ആകാം. അവള്‍ പ്ലെയിന്‍ സ്പോട്ടിങ് ആസ്വദിക്കുന്നതിൽ സന്തോഷം

∙ കാക്കകളും വിമാനവും!

തുടർച്ചയായ നിരീക്ഷണങ്ങളിലൂടെ ചില കണ്ടെത്തലുകളും അനാമിക നടത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെ കാക്കകളുടെ സാന്നിധ്യമാണ് അതിലൊന്ന്. ലാൻഡിങ്, ടേക്കോഫ് സമയങ്ങളിൽ പക്ഷികൾ വിമാനത്തിന് ഭീഷണിയാകാറുണ്ട്. പരിസരത്തുള്ള മാലിന്യങ്ങളാണ് കാക്കകൾ നിറയാൻ കാരണമെന്ന് അനാമിക മനസ്സിലാക്കി. ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തു.

പ്ലെയിൻ സ്പോട്ടിങ്ങിന് കൂടുതൽ പ്രധാന്യം ലഭിക്കാനാവശ്യമായ ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. സ്വന്തമായി നല്ലൊരു ക്യാമറയില്ലാത്തതാണ് അനാമികയുടെ സങ്കടം. അച്ഛന്റെ സുഹൃത്ത് നൽകിയ ഡിഎസ്എൽആർ ക്യാമറയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. 42,000 അടി ഉയരത്തിലൂടെ പോകുന്ന ജെറ്റ് വിമാനങ്ങളുടെ ചിത്രമെടുക്കാൻ സാധിക്കുന്ന സൂം ലെൻസ്‌ ക്യാമറയാണ് സ്വപ്നം. അതും ഒരിക്കൽ യാഥാർഥ്യമാകുമെന്ന് വിശ്വസിക്കുന്നു. അച്ഛനൊപ്പം ഫൊട്ടോഗ്രഫി ക്ലാസ് എടുക്കാനും അനാമിക പോകുന്നുണ്ട്. മകൾക്ക് എല്ലാവിധ പിന്തുണയുമായി ഗോപകുമാർ എന്തിനും ഒപ്പമുണ്ട്.

ജെറ്റ് ഫോട്ടോസിൽ ഇടം നേടിയ അനാമിക പകർത്തിയ എയർ ഇന്ത്യ വണിന്റെ ചിത്രം

നിരവധി സാധ്യതകളാണ് ഈ മേഖലയിലുള്ളത്. വിമാനത്താവളങ്ങളിൽ പവലിയനുകൾ നിർമിച്ചാൽ അതു സ്പോട്ടർമാർക്ക് സഹായമാകും. കൂടാതെ വിനോദ സഞ്ചാരികളെ ആകർഷിക്കാനും വരുമാന മാർഗമാക്കാനും അവസരമുണ്ട്. ഏവിയേഷൻ മേഖലയിൽ പുതുതലമുറയുടെ താൽപര്യം വർധിപ്പിക്കാനും സാധിക്കും. പ്ലെയിൻ സ്പോട്ടിങ്ങിനെ കുറിച്ച് അറിഞ്ഞ് നിരവധിപ്പേർ ഇപ്പോൾ ഈ മേഖലയിലേക്ക് കടന്നു വരുന്നുണ്ടെന്നും ഗോപൻ പറയുന്നു.

English Summary: What is plane Spotting and Who is Anamika GS? here is the details

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT