Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അദ്ഭുതമായി ക്യാമറ ടെക്നോളജി: ഗൂഗിള്‍ പിക്‌സല്‍ 2 ഫോണ്‍ ഒന്നാമത്, ഐഫോൺ 8 പ്ലസ് രണ്ടാമത്!

google-pixel-2-

കൊട്ടിഘോഷിച്ചെത്തിയ ഐഫോണ്‍ 8 നെ തൂത്തെറിഞ്ഞ് ഈ വര്‍ഷത്തെ സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകളുടെ മൊത്തം പ്രകടനത്തില്‍ രാജാവായത് കാര്യമായ ആരവവുമില്ലാതെ എത്തിയ ഗുഗിള്‍ പിക്‌സല്‍ 2 ആണ്. ക്യാമറാ പ്രകടനത്തെ ശാസ്ത്രീയമായി അപഗ്രഥിക്കുന്ന ഡിഎക്‌സോ (DXO) റെയ്റ്റിങിലാണ് പിക്‌സല്‍ 2ന്റെ മികവ് പുറത്തു വന്നിരിക്കുന്നത്. (ഐഫോണ്‍ X ന്റെ ക്യാമറയ്ക്ക് ചെറിയ മാറ്റം കണ്ടേക്കാമെങ്കിലും മിക്ക ഫീച്ചറുകളും ഐഫോണ്‍ 8 പ്ലസിന്റെതു തന്നെ ആയതുകൊണ്ട് പിക്‌സലിനെ പിന്നിലാക്കും എന്നു കരുതുന്നില്ല.) 

സ്റ്റില്‍ ഫൊട്ടോഗ്രഫിയില്‍ ഒന്നാം സ്ഥാനത്ത് പിക്‌സലിനെയും ഐഫോണിനെയും വെട്ടി ഒന്നാം സ്ഥാനത്ത് എത്തിയത് സാംസങ് ഗ്യാലക്‌സി നോട്ട് 8 ആണ്.  (റിപ്പോര്‍ട്ടു ചെയ്യാന്‍ വിട്ടു പോയ ഒരു കാര്യം ഫോട്ടോയുടെ കാര്യത്തില്‍ സാംസങ് ഗ്യാലക്‌സി നോട്ട് മൊത്തം പ്രകടനത്തില്‍ 8 ഐഫോണ്‍ ക്യാമറയ്‌ക്കൊപ്പം പ്രകടന മികവ് കാണിച്ചു എന്നതാണ്. സ്റ്റില്‍ ഫോട്ടോയുടെ കാര്യത്തില്‍ 100 മാര്‍ക്കു ലഭിച്ച നോട്ട് 8 പക്ഷേ വിഡിയോ റെക്കോഡിങില്‍ വളരെ മോശം പ്രകടനമാണു നടത്തിയത്. പിക്‌സല്‍ 2 ന് സ്റ്റില്‍ ഫൊട്ടോഗ്രഫിയില്‍ 99 മാര്‍ക്കെ ഉള്ളു. ഐഫോണ്‍ 8 പ്ലസിന് 96 ഉം.)

ഫോട്ടോയ്ക്കും വിഡിയോയ്ക്കും വേറെ വേറെ മാര്‍ക്കുകളാണ് ഓരോ ഫോണിനും നല്‍കുന്നത്. ഇത് ഒന്നിപ്പിച്ച് മൊത്തം മാര്‍ക്കും നല്‍കും. ഡിഎക്‌സോയുടെ 94 മൊക്കം മാര്‍ക്കാണ് ഐഫോണ്‍ 8പ്ലസിനു കിട്ടിയതെങ്കില്‍ പിക്‌സല്‍ 2ന് 98 മാര്‍ക്കാണ് ലഭിച്ചിരിക്കുന്നത്. സ്റ്റില്‍ ഫോട്ടോയുടെ മാത്രം കാര്യമെടുത്താല്‍ 99 മാര്‍ക്കും വിഡിയോ റെക്കോഡു ചെയ്യുന്നതില്‍ 96 മാര്‍ക്കുമാണ് പിക്‌സലില്‍ 2നു ലഭിച്ചിരിക്കുന്നത്. വിഡിയോയുടെ കാര്യത്തില്‍ ഗ്യാലക്‌സി നോട്ട് 8 ന് കേവലം 84 മാര്‍ക്കാണ് കിട്ടിയതെങ്കില്‍ ഐഫോണ്‍ 8 പ്ലസിന് 89 മാര്‍ക്കും പിക്‌സല്‍ 2ന് 96 മാര്‍ക്കുമാണ് ലഭിച്ചിരിക്കുന്നത്.

സ്റ്റില്‍ ഫൊ‌ട്ടോഗ്രഫി മാത്രം എടുക്കുകയാണെങ്കില്‍ സാംസങ് ഗ്യാലക്‌സി നോട്ട് 8ന് ചെറിയ മെച്ചമുണ്ടെന്നാണ് കണ്ടെത്തലെങ്കില്‍ മൊത്തം പ്രകടനത്തില്‍ പിസ്‌കസല്‍ 2 ഒന്നാമതെത്തുന്നുവെന്നാണ് കണ്ടെത്തല്‍.

iphone8-8plus

പിക്‌സല്‍ 2 ഫോണിന്റെ മറ്റു ക്യാമറാ വിശേഷങ്ങള്‍ നോക്കാം:

രണ്ടു പിക്‌സല്‍ മോഡലുകളാണ് ഈ വര്‍ഷം മാര്‍ക്കറ്റില്‍ എത്തുന്നത്. 5-ഇഞ്ച് വലിപ്പമുള്ള പികസല്‍ 2 കൂടാതെ 6-ഇഞ്ച് വലിപ്പമുള്ള 2 XL എന്നിവയാണ് അവ. രണ്ടു മോഡലുകള്‍ക്കും ഇരട്ട ക്യാമറാ ഫീച്ചര്‍ ഇല്ല. എന്നാല്‍ കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്ര‌ഫിയുടെ മികവ് ഗൂഗിള്‍ കാണിക്കുന്നു. തങ്ങളുടെ ഡ്യൂവല്‍ പിക്‌സല്‍ ടെക്‌നോളജി ഉപയോഗിച്ച് ഇടത്തും വലത്തുമുള്ള പിക്‌സലുകളെ വേര്‍തിരിച്ച് ഇപ്പോള്‍ സര്‍വ്വസാധാരണമായെ ഫെയ്ക് ബോ-കെ വരെ സൃഷ്ടിക്കുന്നു. 12.2MP സെന്‍സറുള്ള പിന്‍ ക്യാമറയാണ് ഫോണിനുള്ളത്. f/1.8 ആണ് അപേര്‍ച്ചര്‍. ക്യാമറയുടെ ഒപ്ടിക്കല്‍, ഇലക്ട്രോണിക് ഇമേജ് സ്റ്റബിലൈസേഷന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിനാല്‍ ചാട്ടം കുറഞ്ഞ വിഡിയോ പിടിക്കാമെന്നതാണ് വിഡിയോ റെകോകഡിങ്ങില്‍ പിക്സല്‍ 2നെ ലോകത്തിലെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണാക്കുന്നതിലെ കാരണങ്ങളില്‍ ഒന്ന്. മുന്‍ ക്യാമറ 8MP (F/2.4) ആണ്. 

google-pixel-2

ഇതൊക്കെയാണെങ്കിലും ഇരട്ട ക്യാമറയുള്ള ഐഫോണുകളും ഗ്യാലക്‌സി നോട്ട് 8ഉം അവയുടെ ഇരട്ട ക്യാമറാ മാജിക് കൊണ്ട് പോ‌ട്രെയ്റ്റ് ഫൊട്ടോഗ്രഫിയില്‍ താത്പര്യമുള്ളവരെ ആകര്‍ഷിക്കും. എന്നാല്‍ മൊത്തത്തില്‍ നല്ല പ്രകടനം നടത്തുന്ന ക്യാമറാ ഫോണാണു പരിഗണിക്കുന്നതെങ്കില്‍ പിക്‌സല്‍ മികച്ച ഓപ്ഷന്‍ ആയിരിക്കും.