പാനസോണിക് ലൂമിക്‌സ് എസ്5 മികച്ച ഫുള്‍ഫ്രെയിം ഹൈബ്രിഡ് ക്യാമറയോ?
സ്റ്റില്‍ ഫോട്ടോ എടുക്കാന്‍ മാത്രമുള്ള ക്യാമറകള്‍ ഇല്ലാതാകുകയാണ്. ഡിഎസ്എല്‍ആറുകളില്‍ വിഡിയോ ഫീച്ചര്‍ അവതരിപ്പിച്ചപ്പോള്‍ അവയ്ക്ക് വിഡിയോ ക്യാമറകളുമായി കിടപിടിക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല. എന്നാല്‍, കാലക്രമേണ ഡിഎസ്എല്‍ആറുകളും മിറര്‍ലെസ് ക്യാമറകള്‍ പ്രത്യേകിച്ചും വിഡിയോയും സ്റ്റില്ലും ഷൂട്ടു
സ്റ്റില്‍ ഫോട്ടോ എടുക്കാന്‍ മാത്രമുള്ള ക്യാമറകള്‍ ഇല്ലാതാകുകയാണ്. ഡിഎസ്എല്‍ആറുകളില്‍ വിഡിയോ ഫീച്ചര്‍ അവതരിപ്പിച്ചപ്പോള്‍ അവയ്ക്ക് വിഡിയോ ക്യാമറകളുമായി കിടപിടിക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല. എന്നാല്‍, കാലക്രമേണ ഡിഎസ്എല്‍ആറുകളും മിറര്‍ലെസ് ക്യാമറകള്‍ പ്രത്യേകിച്ചും വിഡിയോയും സ്റ്റില്ലും ഷൂട്ടു
സ്റ്റില്‍ ഫോട്ടോ എടുക്കാന്‍ മാത്രമുള്ള ക്യാമറകള്‍ ഇല്ലാതാകുകയാണ്. ഡിഎസ്എല്‍ആറുകളില്‍ വിഡിയോ ഫീച്ചര്‍ അവതരിപ്പിച്ചപ്പോള്‍ അവയ്ക്ക് വിഡിയോ ക്യാമറകളുമായി കിടപിടിക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല. എന്നാല്‍, കാലക്രമേണ ഡിഎസ്എല്‍ആറുകളും മിറര്‍ലെസ് ക്യാമറകള്‍ പ്രത്യേകിച്ചും വിഡിയോയും സ്റ്റില്ലും ഷൂട്ടു
സ്റ്റില്‍ ഫോട്ടോ എടുക്കാന്‍ മാത്രമുള്ള ക്യാമറകള്‍ ഇല്ലാതാകുകയാണ്. ഡിഎസ്എല്‍ആറുകളില്‍ വിഡിയോ ഫീച്ചര്‍ അവതരിപ്പിച്ചപ്പോള്‍ അവയ്ക്ക് വിഡിയോ ക്യാമറകളുമായി കിടപിടിക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല. എന്നാല്‍, കാലക്രമേണ ഡിഎസ്എല്‍ആറുകളും മിറര്‍ലെസ് ക്യാമറകള്‍ പ്രത്യേകിച്ചും വിഡിയോയും സ്റ്റില്ലും ഷൂട്ടു ചെയ്യാന്‍ സാധിക്കുന്ന ഹൈബ്രിഡ് ടൂളുകളായി പരിണമിക്കുകയായിരുന്നു. ക്യാനന്‍ ആര്‍5, ആര്‍6, സോണി എ7എസ് 3, പാനസോണിക് എസ്1 സീരീസ് തുടങ്ങിയവ ഹൈബ്രിഡ് ഷൂട്ടിങിന് പുതിയ മാനങ്ങള്‍ സമ്മാനിച്ച ഫുള്‍ഫ്രെയിം ക്യാമറകളാണ്. പാനസോണിക് പുതിയതായി അവതരിപ്പിച്ച ലൂമിക്‌സ് എസ്5 ഏതു തരം ഷൂട്ടര്‍ക്ക് ആയിരിക്കും പ്രിയപ്പെട്ടതാകുക?
24.2 മെഗാപിക്‌സല്‍ ബാക്‌സൈഡ് ഇലൂമിനേറ്റഡ് സീമോസ് സെന്‍സറടങ്ങുന്ന പുതിയ ക്യാമറ, പാനസോണിക്കിന്റെ എസ്1, എസ്1 ആര്‍, എസ്1 എച് തുടങ്ങിയ മോഡലുകളില്‍ നിന്ന് ആവോളം പ്രചോദനം ഉള്‍ക്കൊണ്ടു നിര്‍മിച്ച ബോഡിയാണ്. എന്നാല്‍, മുന്‍ മോഡലുകളെപ്പോലെയല്ലാതെ എസ്5ന് ഒരു സവിശേഷതയുണ്ട്- അതിന്റെ ഭാരക്കുറവ്. ബോഡിയുടെ ഭാരം 714 ഗ്രാമാണെന്നത് ഭാരക്കൂടുതലുള്ള ക്യാമറകള്‍ ചുമക്കാന്‍ താത്പര്യമില്ലാത്തവരെ ആകര്‍ഷിക്കുമെന്നാണ് കമ്പനി കരുതുന്നത്. ക്യാമറയുടെ മറ്റൊരു സവിശേഷത ഇരട്ട ഓട്ടോമാറ്റിക് സ്വാഭാവിക ഐഎഎസ്ഒ ആണ്. എന്നാല്‍, എസ്1ലേതു പോലെ ഇതു ഷൂട്ടര്‍ക്ക് തിരഞ്ഞെടുക്കാനാവില്ല. വിഡിയോ റെക്കോഡിങ്ങിനും സ്റ്റില്‍ ഷൂട്ടിങ്ങിനും പ്രാധാന്യം നല്‍കിത്തന്നെയാണ് തങ്ങളുടെ പുതിയ ക്യാമറ പാനസോണിക് നിര്‍മിച്ചിരിക്കുന്നത്. സ്വാഭാവിക ഐഎസ്ഒ 100-51,200 ആണ്. 5-ആക്‌സിസ് ഇമേജ് സ്റ്റബിലൈസര്‍ ബോഡിയില്‍ ഇണക്കിയിരിക്കുന്നത്. ഇതിന് തങ്ങളുടെ ഡ്യൂവല്‍ ഐഎസ്2 ലെന്‍സുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോള്‍ 6.5 സ്‌റ്റോപ് വരെ ഗുണംകിട്ടുമെന്ന് കമ്പനി അവകാശപ്പെടുന്നു. പുതിയ ക്യാമറയ്ക്ക് 24എംപി സെന്‍സറല്ലേ ഉളളൂവെന്നു കരുതി പരിഗണിക്കാതിരിക്കേണ്ട - ഇതിന്റെ സെന്‍സര്‍ ഷിഫ്റ്റ് ടെക്‌നോളജി ഉപയോഗിച്ചാല്‍ 96എംപി ചിത്രങ്ങള്‍ എടുക്കാം. മുന്‍ ക്യാമറകളില്‍ കണ്ട ഓട്ടോഫോക്കസ് സിസ്റ്റം പാനസോണിക് ഉടച്ചുവാര്‍ത്തിട്ടുണ്ട്. ഓട്ടോഫോക്കസോടെയുള്ള ഷൂട്ടിങ് സ്പീഡ് സെക്കന്‍ഡില്‍ 5 ഫ്രെയിം വരെയാണ്. ഓട്ടോഫോക്കസില്ലാതെയാണെങ്കില്‍ സെക്കന്‍ഡില്‍ 7 ഫ്രെയിം ലഭിക്കും.
ക്യാമറയ്ക്ക് 4കെ 60പി, 10-ബിറ്റ് 4:2:0 (എപിഎസ്-സി ക്രോപ് മോഡില്‍) ലും 4കെ 30പി 10-ബിറ്റ് 4:2:2 റെക്കോഡിങ് ഫുള്‍ ഫ്രെയിമിലും ക്യാമറയ്ക്കുള്ളില്‍ തന്നെ റെക്കോഡു ചെയ്യാം. എച്ഡിഎംഐ പോര്‍ട്ടിലൂടെ എക്‌സ്‌റ്റേണലായും 4K 60പി 10-ബിറ്റ് 4:2:2 വിഡിയോ റെക്കോഡു ചെയ്യാം. എന്നാല്‍, 4കെ 30പി 8-ബിറ്റ് 4:2:0 മതിയെങ്കില്‍ പരിധിയില്ലാതെ റെക്കോഡു ചെയ്യാം. ധാരാളം ഫേംവയെര്‍ അപ്‌ഡേറ്റുകള്‍ നല്‍കുന്ന ക്യാമറാ നിര്‍മാതാവണ് പാനസോണിക്. നിരവധി പുതിയ വിഡിയോ ഫീച്ചറുകള്‍ ഈ വര്‍ഷം അവസാനം നല്‍കുമെന്ന് അവര്‍ അറിച്ചിട്ടുണ്ട്.
പാനസോണിക്കിന്റെ മറ്റു മോഡലുകളെക്കാള്‍ വലുക്കുറവും ഭാരക്കുറവും പുതിയ മോഡലിനുണ്ട്. പല വിഡിയോ ഷൂട്ടര്‍മാരുടെയും പ്രിയപ്പെട്ട ജിഎച്5നേക്കാളും അല്‍പം ചെറുതാണ്. മഗ്നീഷിയം അലോയ് ഷാസി ഉപയോഗിച്ചിരിക്കുന്നതിനാല്‍ പൊടിയും ഈര്‍പ്പവും കേടുവരുത്താനുള്ള സാധ്യത കുറയുന്നു. അല്‍പം വെള്ളം തെറിച്ചാലും പ്രശ്‌നം വന്നേക്കില്ല. പരിപൂര്‍ണമായി ആര്‍ട്ടിക്യുലേറ്റു ചെയ്യാവുന്ന എല്‍സിഡി പാനലുണ്ട്. എന്നാല്‍ ഇതിന് 1.84 എം ഡോട്‌സ് റെസലൂഷനാണുള്ളത്. ഇലക്ട്രോണിക് വ്യൂഫൈന്‍ഡറിന് 2.36 എം ഡോട്ട് റെസലൂഷനും നല്‍കിയിരിക്കുന്നു. ഇന്നത്തെ പ്രീമിയം മോഡലുകളുമായി തട്ടിച്ചു നോക്കിയാല്‍ ഇത് മികച്ചതല്ലെന്നു പറയാമെങ്കിലും, വില പരിഗണിച്ചാല്‍ വിമര്‍ശിക്കാനും വയ്യ. ക്യാമറയ്ക്ക് ഇരട്ട മെമ്മറി കാര്‍ഡ് സ്ലോട്ട് ഉണ്ട്. ഈ മാസം തന്നെ വില്‍പനയ്‌ക്കെത്തുന്ന പാനസോണിക് എസ്5ന്റെ ബോഡിക്കു മാത്രം 1999 ഡോളറാണ് വില. എന്നാല്‍, 20-60എംഎം എഫ് /3.5-5.6 ലെന്‍സുമൊത്തു വാങ്ങിയാല്‍ 2,299 ഡോളര്‍ വില നല്‍കണം. അമേരിക്കയില്‍ ക്യാമറ പ്രീ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് സിഗ്മ 45 എംഎം എഫ്2.8 ലെന്‍സ് ഫ്രീയായി നല്‍കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
മികച്ച ക്യാമറയും മികച്ച ഫീച്ചറുകളുമുണ്ടെങ്കിലും പാനസോണിക്കിന്റെ എസ്5 കടുത്ത മത്സരം നേരിടുന്നു. സോണി എ73, ക്യാനന്‍ ആര്‍6, നിക്കോണ്‍ സെഡ്6 തുടങ്ങിയവ ഈ ക്യാമറയോട് നേരട്ട് ഏറ്റുമുട്ടുന്നവയാണ്.
∙ പുതിയ പ്രൈം ലെന്‍സുകള്‍ വരുന്നു
ക്യാമറയ്‌ക്കൊപ്പം പാനസോണിക് പുതിയ 24, 35, 50, d 85 എംഎം എഫ്/1.8എല്‍ പ്രൈം ലെന്‍സുകളെക്കുറിച്ചും സംസാരിച്ചു. ഇവ നവംബറില്‍ ലഭ്യമാക്കാനാണ് കമ്പനിക്ക് ഉദ്ദേശം. വില പുറത്തുവിട്ടിട്ടില്ല.
∙ എസ്1 ആര്‍ ക്യാമറയ്ക്ക് 5കെ റെക്കോഡിങ്
തങ്ങളുടെ പ്രധാന മോഡലുകളിലൊന്നായ ലൂമികസ് എസ്1 ആര്‍ ക്യാമറയ്ക്ക് 5കെ റെക്കോഡിങ് ഫേംവെയര്‍ അപ്‌ഡേറ്റിലൂടെ നല്‍കുമെന്ന കമ്പനി അറിയിച്ചു. കൂടാതെ എസ്1, എസ്1ആര്‍, എസ്1എച് ക്യാമറകള്‍ക്ക് ഫേംവെയര്‍ അപ്‌ഡേറ്റിലൂടെ ഓട്ടോഫോക്കസ് മികവ് കൊണ്ടുവരുമെന്നും കമ്പനി അറിയിച്ചു.
English Summary: Panasonic Releases Sleek Full-Frame Lumix DC-S5 Mirrorless Camera