കൈവിട്ട കളി! കുഞ്ഞൻ ഗോ 2 ക്യാമറകൾ പുറത്തിറങ്ങി, വസ്ത്രത്തിനുള്ളിലും പിടിപ്പിക്കാം
ലോകത്തിലെ ഏറ്റവും ചെറിയ ആക്ഷന്‍ ക്യാമറകളിലൊന്നാണ് ഇന്‍സ്റ്റാ 360 വിപണിയിലിറക്കിയ ഗോ 2 (Go 2) മോഡല്‍. കേവലം 27 ഗ്രാം മാത്രം ഭാരമുള്ള ഈ ക്യാമറയ്ക്കുള്ളില്‍ സ്റ്റബിലൈസേഷന്‍ സിസ്റ്റവും പ്രവര്‍ത്തിക്കുന്നുണ്ട്. ഫോട്ടോയും വിഡിയോയും പകര്‍ത്താന്‍ സാധിക്കുന്ന പുതിയ മോഡലിന്റേത് താരതമ്യേന മികച്ച
ലോകത്തിലെ ഏറ്റവും ചെറിയ ആക്ഷന്‍ ക്യാമറകളിലൊന്നാണ് ഇന്‍സ്റ്റാ 360 വിപണിയിലിറക്കിയ ഗോ 2 (Go 2) മോഡല്‍. കേവലം 27 ഗ്രാം മാത്രം ഭാരമുള്ള ഈ ക്യാമറയ്ക്കുള്ളില്‍ സ്റ്റബിലൈസേഷന്‍ സിസ്റ്റവും പ്രവര്‍ത്തിക്കുന്നുണ്ട്. ഫോട്ടോയും വിഡിയോയും പകര്‍ത്താന്‍ സാധിക്കുന്ന പുതിയ മോഡലിന്റേത് താരതമ്യേന മികച്ച
ലോകത്തിലെ ഏറ്റവും ചെറിയ ആക്ഷന്‍ ക്യാമറകളിലൊന്നാണ് ഇന്‍സ്റ്റാ 360 വിപണിയിലിറക്കിയ ഗോ 2 (Go 2) മോഡല്‍. കേവലം 27 ഗ്രാം മാത്രം ഭാരമുള്ള ഈ ക്യാമറയ്ക്കുള്ളില്‍ സ്റ്റബിലൈസേഷന്‍ സിസ്റ്റവും പ്രവര്‍ത്തിക്കുന്നുണ്ട്. ഫോട്ടോയും വിഡിയോയും പകര്‍ത്താന്‍ സാധിക്കുന്ന പുതിയ മോഡലിന്റേത് താരതമ്യേന മികച്ച
ലോകത്തിലെ ഏറ്റവും ചെറിയ ആക്ഷന്‍ ക്യാമറകളിലൊന്നാണ് ഇന്‍സ്റ്റാ 360 വിപണിയിലിറക്കിയ ഗോ 2 (Go 2) മോഡല്‍. കേവലം 27 ഗ്രാം മാത്രം ഭാരമുള്ള ഈ ക്യാമറയ്ക്കുള്ളില്‍ സ്റ്റബിലൈസേഷന്‍ സിസ്റ്റവും പ്രവര്‍ത്തിക്കുന്നുണ്ട്. ഫോട്ടോയും വിഡിയോയും പകര്‍ത്താന്‍ സാധിക്കുന്ന പുതിയ മോഡലിന്റേത് താരതമ്യേന മികച്ച പ്രകടനമാണെന്നാണ് ആദ്യ സൂചനകള്‍. നന്നേ ചെറുതാണ് എന്നതിനാല്‍ തന്നെ ഇത് എവിടെയും പെട്ടെന്ന് ഉറപ്പിച്ചു നിർത്താം. ഇതിനാൽ തന്നെ ഗോ പ്രോ പോലെയുള്ള ആക്ഷന്‍ ക്യാമറാ പ്രേമികളെയും ഇത് ആകര്‍ഷിച്ചേക്കും. ക്യാമറ ഉറപ്പിച്ചു നിർത്താനുള്ള പല അനുബന്ധ ഭാഗങ്ങളും ഇതോടൊപ്പം ലഭിക്കും. ഗോ 2 ന് ഉള്ളില്‍ തന്നെ ഒരു കാന്തവും പിടിപ്പിച്ചിരിക്കുന്നു. ഇത് പല സാഹചര്യങ്ങളിലും പ്രയോജനപ്പെടും. കാന്തികാകര്‍ഷണമുള്ള പ്രതലങ്ങളിലേക്ക് വെറുതെ പിടിപ്പിക്കാമെന്നതാണ് ഇതിന്റെ പ്രയോജനം. ഉപയോക്താവിന്റെ വസ്ത്രത്തിലും ക്യാമറ ക്ലിപ്പു ചെയ്തു പിടിപ്പിച്ച് ഷൂട്ടൂ ചെയ്യാം.
∙ കൂടെ കിട്ടുന്ന കെയ്‌സ് കൊണ്ടും വേലകള്‍ പലത്
ഗോ 2 നൊപ്പം ഒരു ചാര്‍ജിങ് കെയ്‌സും ലഭിക്കുന്നു. ഇതുവച്ചു പല കസര്‍ത്തുകളും നടത്താമെന്നതും ചെറിയ ക്യാമറകളെ ഇഷ്ടപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായിരിക്കും. ചാര്‍ജിങ് കെയ്‌സിനെ ഒരു ഗ്രിപ്പ് ആയി പരിവര്‍ത്തനം ചെയ്യാം. ഇതുപയോഗിച്ച് ഹെഡ്ബാന്‍ഡിലോ, എന്തിന്റെയെങ്കിലും മുകളിലോ പടിപ്പിച്ചു നിർത്താം. വൈവിധ്യമുള്ള ദൃശ്യങ്ങൾ ഷൂട്ടു ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു മികച്ച ഉപകരണമായേക്കാം.
∙ കൈവിട്ട കളി
ഉപയോക്താവിന്റെ ഇടപെടലില്ലാതെ ഷൂട്ടു ചെയ്യാമെന്നതിനാല്‍ ക്യാമറാ ഭയമുള്ളവര്‍ക്കു പോലും ഇത് ഉപയോഗിക്കാനാകും. വാട്ടര്‍പ്രൂഫാണ് ക്യാമറയുടെ മറ്റൊരു പ്രത്യേകത. വേണമെങ്കിൽ ഇതിൽ പിടിപ്പിച്ചിരിക്കുന്ന ലെന്‍സ് മാറ്റിവയ്ക്കുകയും ചെയ്യാം. ഇവയ്ക്കു പകരം എന്‍ഡി ഫില്‍റ്ററുകള്‍ പിടിപ്പിക്കാം. എന്നാല്‍ ഫില്‍റ്ററുകള്‍ ക്യാമറയ്‌ക്കൊപ്പം ലഭിക്കില്ല. അവയ്ക്ക് അധിക പണം നല്‍കണം. സൈസ്, സ്റ്റബിലൈസേഷന്‍, പ്രകടനം എന്നിവയില്‍ നിസ്തുലമായ പ്രകടനം കാഴ്ചവയ്ക്കുന്ന ഒന്നായിരിക്കും തങ്ങളുടെ ക്യാമറയെന്നാണ് ഇന്‍സ്റ്റാ360 അവകാശപ്പെടുന്നത്. കായിക താരങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും അത് തങ്ങളുടെ വസ്ത്രത്തില്‍ വെറുതെ പിടിപ്പിച്ചു വച്ചിട്ട് പതിവു പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാം.
ഇന്‍സ്റ്റാ360 ഉപകരണങ്ങളില്‍ കണ്ടുവന്ന അതേപ്രകടനം പുതിയ ഗോ 2ലും ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. അവര്‍ ഉപയോഗിച്ചു വന്ന 1/2.3-ഇഞ്ച് സെന്‍സറാണ് ഇതിനുള്ളത്. ലെന്‍സിന് എഫ്/2.2 ആണ് അപേര്‍ചര്‍. ഈ അള്‍ട്രാവൈഡ് ലെന്‍സിന്റെ ഫോക്കല്‍ ലെങ്ത് 11.24 എംഎം ആണെന്നാണ് കണക്കു കൂട്ടിയിരിക്കുന്നത്. എന്നാല്‍, 120 ഡിഗ്രി, 110 ഡിഗ്രി ആക്ഷന്‍വ്യൂ തുടങ്ങി നാലു വീക്ഷണകോണുകള്‍ ഉപയോഗിച്ചും ഷൂട്ടു ചെയ്യാം. ഐഎസ്ഒ റെയ്ഞ്ച് 100-3200 വരെയാണ്. ഇത് ആവശ്യാനുസരണം കോമ്പന്‍സേറ്റു ചെയ്യാം. ഓട്ടോ വൈറ്റ് ബാലന്‍സ് കൂടാതെ ഏതാനും പ്രീസെറ്റുകളും നല്‍കുന്നുണ്ട്. ഷൂട്ടു ചെയ്യുന്ന വിഡിയോ എംപി4 ഫോര്‍മാറ്റിലായിരിക്കും. ഇതിന് 2560 x 1440 പിക്‌സല്‍സ് ആണ് റെസലൂഷന്‍. സെക്കന്‍ഡില്‍ 30 ഫ്രെയിം ആണ് സ്പീഡ്. എച്ഡിആര്‍ വിഡിയോ സെക്കന്‍ഡില്‍ 24 ഫ്രെയിം വച്ചും ഷൂട്ടു ചെയ്യാം. സാധാരണ സ്റ്റബിലൈസേഷന്‍ കൂടാതെ ഫ്‌ളോസ്‌റ്റേറ്റ് സ്റ്റബിലൈസേഷനും നല്‍കിയിരിക്കുന്നു.
ഫോട്ടോകള്‍ ഐഎന്‍എസ്ജി, ഡിഎന്‍ജി ഫോര്‍മാറ്റുകളില്‍ 2560 x 1440 റെസലൂഷനില്‍ റെക്കോഡു ചെയ്യാം. നൈറ്റ്‌ഷോട്ട്, സ്റ്റാര്‍ലാപ്‌സ് തുടങ്ങിയ ഏതാനും പ്രീ സെറ്റുകളും ഉപയോഗിക്കാം. 6X ഹൈപ്പര്‍ലാപ്‌സും, 4 സ്ലോമോഷനും റെക്കോഡു ചെയ്യാം. റെസലൂഷന്‍ 1920 x 1080 ആകുമെന്നു മാത്രം. ചാടുമ്പോഴും ഓടുമ്പോഴും പോലും മികച്ച സ്റ്റബിലൈസേഷന്‍ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഐപിഎക്‌സ്8 വാട്ടര്‍ റെസിസ്റ്റന്‍സും ഉണ്ട്. വെള്ളത്തില്‍ നാലു മീറ്റര്‍ ആഴത്തില്‍ വരെ പ്രശ്‌നമില്ലാതെ ഉപയോഗിക്കാന്‍ സാധിച്ചേക്കും. അക്വാവിഷന്‍ കംപാനിയന്‍ ആപ്പായിരിക്കും വെള്ളത്തിലുള്ള ഷൂട്ടിങ് കൂടുതല്‍ എളുപ്പമാക്കുന്നത്. ആപ്പിലെ ഫ്‌ളാഷ്‌കട്ട് 2.0 (FlashCut 2.0) ഉപയോഗിച്ച് വെള്ളത്തില്‍ ഷൂട്ടു ചെയ്യുമ്പോള്‍ വരുന്ന മങ്ങലുകള്‍ നീക്കം ചെയ്‌തെടുക്കാമെന്നും കമ്പനി പറയുന്നു. പിക്നിക്കിനു പോകുമ്പോള്‍ ഉടമയുടെ കാര്യമായ ഇടപെടലില്ലാതെ എവിടെയും പ്രവര്‍ത്തിപ്പിക്കാവുന്ന ക്യാമറയാണിത്.
∙ ക്യാരിയിങ് കെയ്‌സ് ബാറ്ററി
ക്യാരിയിങ് കെയ്‌സ് ഒരു ആക്‌സസറിയായി പ്രവര്‍ത്തന സജ്ജമാകുമെന്നതു കൂടാതെ അതിലുള്ള ചാര്‍ജര്‍ ഉപയോഗിച്ച് അര മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ ക്യാമറ ഏകദേശം 150 മിനിറ്റ് പ്രവര്‍ത്തിപ്പിക്കാമെന്നും കമ്പനി പറയുന്നു. കെയ്‌സ് ഒരു റിമോട്ടായും ഉപയോഗിക്കാം. ട്രൈപ്പോഡ്, ഹാന്‍ഡ് ഹെല്‍ഡ് ഗ്രിപ്പ് തുടങ്ങിയവയായി രൂപം മാറാനും ഈ കെയ്‌സിന് ഞൊടിയിടയില്‍ സാധിക്കും. കെയ്‌സിലെ ബ്ലൂടൂത്ത് ഉപയോഗിച്ച് ക്യാമറ ഏകദേശം 10 മീറ്റര്‍ അകലത്തില്‍ വച്ചാല്‍ പോലും നിയന്ത്രിക്കാനായേക്കും. ഗോ 2ന് ഇട്ടിരിക്കുന്ന വില 299.99 ഡോളറാണ്.
English Summary: Insta360 Go 2 Action Camera Launched