8കെ വിഡിയോ പകര്‍ത്താവുന്ന സെഡ്9 നിര്‍മിക്കുമെന്ന് നിക്കോണ്‍, കമ്പനി തകര്‍ച്ചയിലേക്കെന്ന് ചിലര്‍
പ്രൗഢിയാര്‍ന്ന പ്രൊഫഷണല്‍ മിറര്‍ലെസ് ക്യാമറാ ബോഡി നിര്‍മിച്ചുവരികയാണെന്ന് നിക്കോണ്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിന്റെ പേര് സെഡ്9 എന്നായിരിക്കുമെന്നും കമ്പനി പറഞ്ഞു. പുതിയതായി വികസിപ്പിച്ചെടുത്ത സീമോസ് സെന്‍സര്‍ കേന്ദ്രീകരിച്ചായിരിക്കും ക്യാമറ എന്നാണ് നിക്കോണ്‍ അറിയിച്ചിരിക്കുന്നത്. നിലവിലെ
പ്രൗഢിയാര്‍ന്ന പ്രൊഫഷണല്‍ മിറര്‍ലെസ് ക്യാമറാ ബോഡി നിര്‍മിച്ചുവരികയാണെന്ന് നിക്കോണ്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിന്റെ പേര് സെഡ്9 എന്നായിരിക്കുമെന്നും കമ്പനി പറഞ്ഞു. പുതിയതായി വികസിപ്പിച്ചെടുത്ത സീമോസ് സെന്‍സര്‍ കേന്ദ്രീകരിച്ചായിരിക്കും ക്യാമറ എന്നാണ് നിക്കോണ്‍ അറിയിച്ചിരിക്കുന്നത്. നിലവിലെ
പ്രൗഢിയാര്‍ന്ന പ്രൊഫഷണല്‍ മിറര്‍ലെസ് ക്യാമറാ ബോഡി നിര്‍മിച്ചുവരികയാണെന്ന് നിക്കോണ്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിന്റെ പേര് സെഡ്9 എന്നായിരിക്കുമെന്നും കമ്പനി പറഞ്ഞു. പുതിയതായി വികസിപ്പിച്ചെടുത്ത സീമോസ് സെന്‍സര്‍ കേന്ദ്രീകരിച്ചായിരിക്കും ക്യാമറ എന്നാണ് നിക്കോണ്‍ അറിയിച്ചിരിക്കുന്നത്. നിലവിലെ
പ്രൗഢിയാര്‍ന്ന പ്രൊഫഷണല്‍ മിറര്‍ലെസ് ക്യാമറാ ബോഡി നിര്‍മിച്ചുവരികയാണെന്ന് നിക്കോണ്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിന്റെ പേര് സെഡ്9 എന്നായിരിക്കുമെന്നും കമ്പനി പറഞ്ഞു. പുതിയതായി വികസിപ്പിച്ചെടുത്ത സീമോസ് സെന്‍സര്‍ കേന്ദ്രീകരിച്ചായിരിക്കും ക്യാമറ എന്നാണ് നിക്കോണ്‍ അറിയിച്ചിരിക്കുന്നത്. നിലവിലെ ഏറ്റവും മികച്ച നിക്കോണ്‍ മിറര്‍ലെസ് ക്യാമറാ ബോഡികളായ സെഡ്6, സെഡ്7 മോഡലുകളെ അപേക്ഷിച്ച് സെഡ്9ന് വെര്‍ട്ടിക്കല്‍ ഗ്രിപ്പും കാണാം. ക്യാമറയെപ്പറ്റി അധികം കാര്യങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന സെന്‍സര്‍ കഴിഞ്ഞ മാസങ്ങളില്‍ പുറത്തിറക്കിയ സോണി ആല്‍ഫാ 1 ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്നത് തന്നെയാണോ, അതോ കുറച്ച് മാറ്റം വരുത്തിയിട്ടുണ്ടോ എന്നതാണ് ഇന്റര്‍നെറ്റിലെ ചർച്ച. കാരണം, ക്യാനനെ കൂടാതെ 8കെ ശേഷിയുള്ള സെന്‍സര്‍ ഇറക്കിയിരിക്കുന്ന കമ്പനി സോണിയാണ്. കൂടാതെ, നിക്കോണ്‍ കമ്പനിയുടെ പല സെന്‍സറുകളും നിര്‍മിച്ചു നല്‍കിയിരിക്കുന്നതും സോണിയാണ്.
നിലവിലെ ഏറ്റവും മികച്ച ഫുള്‍ ഫ്രെയിം ക്യാമറകളിലൊന്നാണ് സോണിയുടെ ആല്‍ഫാ 1 എന്ന 50 എംപി ക്യാമറ. ഏറ്റവും ആധുനിക ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ആല്‍ഫാ 1ന്റെ ബോഡിക്കു മാത്രം ഇന്ത്യയിലെ വില 5,59,990 രൂപയാണ്. പുതിയ നിക്കോണ്‍ ക്യാമറയ്ക്കും ഇതുപോലെയുള്ള വില പ്രതീക്ഷിക്കാമെന്നാണ് കരുതുന്നത്. നിക്കോണ്‍ ഡി6 പ്രൊഫഷണല്‍ ക്യാമറയെ പോലെ കരുത്തന്‍ ബോഡിയായിരിക്കും പുതിയ സെഡ്9 നെന്നും കരുതുന്നു. മറ്റ് അധിക വിശദാംശങ്ങള്‍ ക്യാമറയെക്കുറിച്ച് ലഭ്യമല്ല. എന്നാല്‍, ഈ വര്‍ഷം ക്യാമറ പുറത്തിറക്കിയേക്കുമെന്ന കാര്യവും ഏകദേശം ഉറപ്പാണ്. സോണി ആല്‍ഫാ 1 ക്യാമറയ്ക്ക് സാധിക്കുന്നതു പോലെ തന്നെ പുതിയ ക്യാമറയ്ക്കും 8കെ വിഡിയോ സെക്കന്‍ഡില്‍ 30 ഫ്രെയിം വരെയും, 10-ബിറ്റ് 4:2:0 ബിറ്റ് ഡെപ്തിലും പകര്‍ത്താനായേക്കുമെന്നാണ് കരുതുന്നത്. സെക്കന്‍ഡില്‍ 30 ഫ്രെയിം വരെ സ്റ്റില്‍ ചിത്രങ്ങളും പകര്‍ത്താം. ഇത്തരം മികച്ച ഫീച്ചറുകള്‍ ഒരുക്കിയായിരിക്കാം ക്യാമറ പുറത്തിറക്കുക. അതേസമയം, നിക്കോണ്‍ ആരാധകരുടെ നെഞ്ചു തകര്‍ക്കുന്ന ഒരു വാര്‍ത്തയും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്- നിക്കോണ്‍ ക്യാമറാ നിര്‍മാണം നിർത്തിയേക്കുമെന്ന്.
∙ നിക്കോണ്‍ ക്യാമറാ നിര്‍മാണം നിർത്തുമോ?
ലോകത്തെ ഏറ്റവും പ്രിയപ്പെട്ട ക്യാമറാ ബ്രാന്‍ഡുകളിലൊന്നായ നിക്കോണ്‍ ക്യാമറാ നിര്‍മാണം നിർത്തുമോ? ഡിഎസ്എല്‍ആര്‍ ക്യാമറകളുടെ വിപണിയില്‍ ക്യാനന്‍-നിക്കോണ്‍ ഏറ്റുമുട്ടലാണ് നടന്നിരുന്നത്. എന്നാല്‍, വേദി മിറര്‍ലെസ് ആയി മാറിയപ്പോള്‍ അവിടെ ക്യാനന്‍-സോണി ഏറ്റുമുട്ടലാണ് നടക്കുന്നത്. നിക്കോണ്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നിക്കോണിന് ഏറ്റവും വിഷമംപിടിച്ച വര്‍ഷമായിരുന്നു 2020 എന്നും വാര്‍ത്തകളുണ്ട്. ക്യാമറാ ബിസിനസില്‍ മൊത്തത്തില്‍ വന്ന മാന്ദ്യവും, മഹാമാരി കൊണ്ടുവന്ന പ്രശ്‌നങ്ങളും പല കമ്പനികളേക്കാളും നിക്കോണിന് ഏറെ ബാധിച്ചിട്ടുണ്ട്.
∙ നിക്കോണ്‍ പതനത്തിലാണ് എന്നതിന്റെ സൂചനകളെന്തെല്ലാം?
ജാപ്പനീസ് പ്രസിദ്ധീകരണമായ ബിസിനസ് ജേണലിൽ (https://biz-journal.jp/2021/03/post_211003.html) പറയുന്നത് ജപ്പാനിലെ മിറര്‍ലെസ് ക്യാമറാ വിപണിയില്‍ നിക്കോണ്‍ അഞ്ചാം സ്ഥാനത്തേക്കു പോയെന്നാണ്. കേവലം 7.5 ശതമാനം ക്യാമറാ വില്‍പന മാത്രമാണ് നിക്കോണ്‍ നടത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ക്യാമറാ വില്‍പന 46 ശതമാനം താഴോട്ടുപോയി. ഫൊട്ടോഗ്രാഫി ബിസിനസിനൊപ്പം മറ്റു ബിസിനസുകളും നിക്കോണ്‍ നടത്തുന്നുണ്ട്. അതില്‍ ഫൊട്ടോഗ്രാഫി ബിസിനസില്‍ അവരുടെ വരുമാനം കുറഞ്ഞു. നിക്കോണിന്റെ ഓപ്പറേറ്റിങ് നഷ്ടത്തില്‍ 60 ശതമാനവും വരുത്തിവച്ചിരിക്കുന്നത് ക്യാമറാ വിഭാഗമാണെന്നു പറയുന്നു. നിക്കോണ്‍ ക്യാമറാ നിര്‍മാണത്തിന്റെ വലിയൊരു വിഹിതം ജപ്പാനില്‍ നിന്ന് തായ്‌വാനിലേക്കും മാറ്റിയിരുന്നു. ഏതാനും രാജ്യങ്ങളിലെ ഔദ്യോഗിക സപ്പോര്‍ട്ട് സിസ്റ്റങ്ങളും നിർത്തി. ഇതും നിക്കോണ്‍ പ്രശ്‌നത്തിലാണെന്ന സൂചനയാണെന്ന് വിശ്വസിക്കുന്നവരുണ്ട്.
നിക്കോണ്‍ സെമികണ്‍ഡക്ടര്‍ നിര്‍മാണവും തുടങ്ങിയിരുന്നു. ഇത് സാക്ഷാല്‍ ഇന്റല്‍ കമ്പനിക്കു വേണ്ടിയായിരുന്നു. ഇന്റലിന്റെ സമീപകാലത്തെ പതനവും നിക്കോണിനു പ്രശ്‌നങ്ങള്‍ വരുത്തി. ഇന്റല്‍ ഇപ്പോൾ സെമികണ്‍ഡക്ടര്‍ നിര്‍മാണം സ്വന്തമായി തുടങ്ങുകയുമാണ്. ഇത് താമസിയാതെ നിക്കോണിന്റെ വരുമാനത്തില്‍ വലിയ ഇടിവുവരുത്തിയേക്കും. ഇതില്‍ നിന്നെല്ലാം മനസ്സിലാക്കാവുന്നത് നിക്കോണ്‍ താമസിയാതെ ക്യാമറാ ബിസിനസില്‍ നിന്ന് പുറത്തുപോയേക്കുമെന്നാണ്. അതേസമയം, കമ്പനിയിൽ ചെലവുചുരുക്കല്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. കമ്പനി എങ്ങനെയെങ്കിലും ക്യാമറാ നിര്‍മാണത്തില്‍ പിടിച്ചു നില്‍ക്കുമെന്നു തന്നെയാണ് നിക്കോണ്‍ ആരാധകര്‍ കരുതുന്നത്.
∙ നിക്കോണ്‍ vs ക്യാനന്‍
നിക്കോണിനെ വച്ച് നോക്കുമ്പോൾ വളരെ വലിയ കമ്പനിയാണ് ക്യാനന്‍. ക്യാമറാ വില്‍പനയിലെ ഇടിവ് ക്യാനനെയും ബാധിച്ചെങ്കിലും അവര്‍ പിച്ചു നിന്നു എന്നുതന്നെയല്ല, ലോകത്തെ ഞെട്ടിച്ച് ആര്‍5 മോഡല്‍ പുറത്തിറക്കുകയും ചെയ്തു. പുതുമകള്‍ കൊണ്ടുവരാന്‍ വൈമുഖ്യമുള്ള കമ്പനിയാണ് എന്ന ആരോപണമൊക്കെ തകര്‍ത്ത് മുന്നേറുകയാണ് ക്യാനന്‍. ക്യാനന്റെ കീശയില്‍ കൂടുതല്‍ കാശുണ്ട്. സ്വന്തമായി സെന്‍സര്‍ നിര്‍മാണവും അവര്‍ക്കുണ്ട്.
∙ നിക്കോണ്‍ vs സോണി
നിക്കോണിനേക്കാള്‍ വലിയ കമ്പനിയാണ് സോണിയും. ഏതാനും വര്‍ഷം മുൻപ് സോണി നിക്കോണ്‍ ഏറ്റെടുത്തേക്കുമെന്ന് ഒരു അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, അവരിപ്പോള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ തുടങ്ങിയിരിക്കുന്നതിനാല്‍ ഇനി അതിനു മുതിര്‍ന്നേക്കില്ല. നിക്കോണ്‍ തങ്ങളടെ സെഡ്സീരീസിനു വേണ്ടി ഉണ്ടാക്കിയ മൗണ്ട് മാത്രമായിരിക്കും സോണിക്ക് അസൂയയുണ്ടാക്കുന്ന കാര്യം.
നിക്കോണ്‍ അടുത്ത കാലത്ത് ഇറക്കിയ ക്യാമറകള്‍ പരിശോധിച്ചാലും കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നു കാണാം. അവരുടെ നിലവിലെ ഏറ്റവും മികച്ച മിറര്‍ലെസ് ക്യാമറകളായ സെഡ്7, സെഡ്7 II ബോഡികളില്‍ ഉപയോഗിച്ചിരിക്കുന്നത് 2017ല്‍ ഡി850 ല്‍ പരീക്ഷിച്ച സെന്‍സറാണ് എന്നാണ് കരുതപ്പെടുന്നത്. സെഡ്6 ലേതിനോടു സാമ്യമുള്ള സെന്‍സറാണ് ഡി780ല്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് പറയുന്നു. അഭ്യൂഹങ്ങള്‍ പറയുന്നതു പോലെയൊരു സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ നിക്കോണ്‍ സിസ്റ്റത്തിനായി കാര്യമായി മുതല്‍മുടക്കിയിട്ടുള്ള പ്രൊഫഷണലുകള്‍ക്കായിരിക്കും പ്രശ്‌നം നേരിടുക. ഇപ്പോള്‍ നിര്‍മിക്കുന്നുവെന്ന് അറിയിച്ചിരിക്കുന്ന സെഡ്9ന് സോണി ആല്‍ഫാ1 ന്റേതു പോലെയുള്ള വൻ വിലയാണ് ലിസ്റ്റ് ചെയ്യാൻ പോകുന്നതെങ്കില്‍ അതും അധികം പേര്‍ വാങ്ങണമെന്നുമില്ല. പക്ഷേ, ലോകമെങ്ങുമുള്ള ക്യാമറാ ആരാധകര്‍ നിക്കോണ്‍ താമസിയാതെ പഴയ പ്രതാപം വീണ്ടെടുക്കുന്നതു കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. വരും വര്‍ഷങ്ങള്‍ നിക്കോണിന് നിര്‍ണായകമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
English Summary: Nikon's new camera development + Nikon in difficulities