ഷാര്‍പ് കമ്പനിയുടെ അക്വാസ് ആര്‍6 എന്ന 20 എംപി ക്യാമറാ സെന്‍സറുള്ള ഫോണായിരിക്കും ലോകത്ത് ഇതുവരെ ഇറക്കിയിരിക്കുന്നതില്‍ വച്ച് ഏറ്റവും മികച്ച ഹാന്‍ഡ്‌സെറ്റുകളിലൊന്ന്. ഐഫോണ്‍ ഉൾപ്പടെയുള്ള മറ്റു ഫോണുകളെ പിന്നിലാക്കാൻ ശേഷിയുള്ളതാണിതെന്നും പറയുന്നു. ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് ഒരു 1-ഇഞ്ച്

ഷാര്‍പ് കമ്പനിയുടെ അക്വാസ് ആര്‍6 എന്ന 20 എംപി ക്യാമറാ സെന്‍സറുള്ള ഫോണായിരിക്കും ലോകത്ത് ഇതുവരെ ഇറക്കിയിരിക്കുന്നതില്‍ വച്ച് ഏറ്റവും മികച്ച ഹാന്‍ഡ്‌സെറ്റുകളിലൊന്ന്. ഐഫോണ്‍ ഉൾപ്പടെയുള്ള മറ്റു ഫോണുകളെ പിന്നിലാക്കാൻ ശേഷിയുള്ളതാണിതെന്നും പറയുന്നു. ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് ഒരു 1-ഇഞ്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാര്‍പ് കമ്പനിയുടെ അക്വാസ് ആര്‍6 എന്ന 20 എംപി ക്യാമറാ സെന്‍സറുള്ള ഫോണായിരിക്കും ലോകത്ത് ഇതുവരെ ഇറക്കിയിരിക്കുന്നതില്‍ വച്ച് ഏറ്റവും മികച്ച ഹാന്‍ഡ്‌സെറ്റുകളിലൊന്ന്. ഐഫോണ്‍ ഉൾപ്പടെയുള്ള മറ്റു ഫോണുകളെ പിന്നിലാക്കാൻ ശേഷിയുള്ളതാണിതെന്നും പറയുന്നു. ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് ഒരു 1-ഇഞ്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാര്‍പ് കമ്പനിയുടെ അക്വാസ് ആര്‍6 എന്ന 20 എംപി ക്യാമറ സെന്‍സറുള്ള ഫോണായിരിക്കും ലോകത്ത് ഇതുവരെ ഇറക്കിയിരിക്കുന്നതില്‍ വച്ച് ഏറ്റവും മികച്ച ഹാന്‍ഡ്‌സെറ്റുകളിലൊന്ന്. ഐഫോണ്‍ ഉൾപ്പടെയുള്ള മറ്റു ഫോണുകളെ പിന്നിലാക്കാൻ ശേഷിയുള്ളതാണിതെന്നും പറയുന്നു. 1-ഇഞ്ച് വലുപ്പമുള്ള സെന്‍സറാണ് ഇതിലുള്ളത്. (ഇതു മിക്കവാറും സോണി നിര്‍മിച്ചതായിരിക്കുമെന്നു കരുതുന്നു.) ഈ സെന്‍സറിൽ‌ ഘടിപ്പിച്ചിരിക്കുന്നത് ജര്‍മന്‍ നിര്‍മാതാവ് ലൈക്ക നിര്‍മിച്ച ലെന്‍സുമാണ്. ലൈക്കയുടെ ലെന്‍സും ഹാര്‍ഡ്‌വെയര്‍ ഏറെ മികച്ചതാണ്.

ഈ ഫോണ്‍ നിലവിലുള്ള എല്ലാ ഹാൻഡ്സെറ്റുകളേക്കാളും മികച്ച ഫോട്ടോ പകർത്തിയേക്കുമെന്നു പറയാനുള്ള കാരണം ഇതിലെ പ്രത്യേക സാങ്കേതികവിദ്യ തന്നെയാണ്. വലിയ സെന്‍സറുകളുള്ള ക്യാമറകള്‍ കൂടുതല്‍ മികച്ച ചിത്രങ്ങളെടുക്കും എന്നാണ് ഇതുവരെ കണ്ടിരിക്കുന്നത്. ഐഫോണിന്റെ ക്യാമറയിലടക്കം നടത്തിയിരിക്കുന്നത് സോഫ്റ്റ്‌വെയര്‍ ചെപ്പടിവിദ്യകളാണ്. അതേസമയം, ലൈക്കാ-ഷാര്‍പ് പങ്കാളിത്തത്തെക്കുറിച്ചും ടെക്‌നോളജി പ്രേമികൾക്കിടയിൽ ജിജ്ഞാസയുണ്ട്. ലൈക്കയും ചൈനീസ് കമ്പനിയായ വാവെയും തമ്മിലുള്ള കരാര്‍ തീര്‍ന്നോ എന്നാണ് അവര്‍ ചോദിക്കുന്നത്.

ADVERTISEMENT

∙ കൂടുതല്‍ വലുപ്പമുള്ള സെന്‍സര്‍

മിക്കവർക്കുമുള്ള ഒരു സംശയമാണ് 1-ഇഞ്ച് സെന്‍സര്‍ അത്ര വലുതാണോ എന്നത്. അതെ, നിക്കോണ്‍ നിര്‍മിച്ച ആദ്യ മിറര്‍ലെസ് ക്യാമറാ സീരീസായ നിക്കോണ്‍ 1 സീരീസില്‍ 1-ഇഞ്ച് സെന്‍സറുകളായിരുന്നു ഉള്‍ക്കൊള്ളിച്ചിരുന്നത്. കമ്പനി നിർത്തിയ ഈ സീരീസിലെ അവസാന മോഡലായ നിക്കോണ്‍ 1 ജെ5ല്‍ ഉണ്ടായിരുന്നത് 20 എംപി സെന്‍സറായിരുന്നു എന്നത് യാദൃശ്ചികമാണ്. നിലവിലുള്ള ഒരു സ്മാര്‍ട് ഫോണും ഇത്ര വലിയ സെന്‍സര്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. ലെന്‍സാകട്ടെ എഫ്/1.9 അപേര്‍ചര്‍ ഉള്ളതാണ്. ഇത് സാധാരാണ ഫോണുകളിലെ പ്രധാന ക്യാമറകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന അത്ര വൈഡ് അല്ല. 19എംഎം (അതായത് ഒരു ഫുള്‍ ഫ്രെയിം ക്യാമറയുടെ ലെന്‍സിന്റെ തോതു വച്ചു പറഞ്ഞാല്‍ 52എംഎം ലെന്‍സ്. ശരിക്കുമൊരു 'നോര്‍മല്‍' ലെന്‍സ്. ഇത് ഒരുപാടു പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ കൊള്ളില്ലെങ്കിലും പോര്‍ട്രെയ്റ്റുകളും മറ്റും എടുക്കുമ്പോഴുള്ള വക്രീകരണം കുറയുകയും ചെയ്യും. ലെന്‍സിന് 7-എലമെന്റുകളുള്ള ഡിസൈനാണ് ഉള്ളതെന്നത് കൂടാതെ ലൈക്കയുടെ പേരുകേട്ട സുമിക്രോണ്‍ ബ്രാന്‍ഡ് നാമവും പേറുന്നതാണ് ലെന്‍സ്. കുറഞ്ഞ വക്രീകരണം ലെന്‍സിന്റെ മുഖമുദ്രയായിരിക്കും. എന്നാല്‍, അക്വാസ് ആര്‍6നു പിന്നില്‍ ഒറ്റ ക്യാമറയാണ് ഉള്ളത്. വൈഡും അള്‍ട്രാവൈഡും ടെലിയുമെല്ലാം അടങ്ങുന്ന ലെന്‍സ് നിരകളെ ഉപയോഗിച്ചു ശീലമാക്കിയവരാണെങ്കില്‍ ഇത് ഇഷ്ടപ്പെടണമെന്നില്ല. എന്നാല്‍, കിട്ടുന്ന ചിത്രത്തിന്റെ ഗുണമേന്മയ്ക്കാണ് ഊന്നലെങ്കില്‍ ആര്‍6 നിരാശപ്പെടുത്തുകയുമില്ല.

∙ 1-ഇഞ്ച് സെന്‍സര്‍ ഷാര്‍പ്പില്‍ മാത്രം ഒതുങ്ങുമോ?

ഇല്ലേയില്ല. ഫൊട്ടോഗ്രാഫിയെക്കുറിച്ചു വ്യക്തമായ ധാരണവച്ചു പുലര്‍ത്തുന്ന ആപ്പിള്‍ കമ്പനിയുടെ എൻജിനീയര്‍മാര്‍ 1-ഇഞ്ച് സെന്‍സര്‍ ഉള്‍ക്കൊള്ളിക്കാനുള്ള ശ്രമം നേരത്തെ തന്നെ തുടങ്ങിയിരുന്നു. എന്നാല്‍ മറ്റു ലെന്‍സുകള്‍ കൂടെ ഉള്‍ക്കൊള്ളിച്ചാല്‍ ഫോണിനു പിന്നില്‍ ക്യാമറ അത്രമേല്‍ എഴുന്നു നില്‍ക്കുമെന്നതാണ് ഒരു പ്രശ്‌നം. എങ്കിലും, ആപ്പിള്‍ ഇത്തരമൊരു ലെന്‍സ് താമസിക്കാതെ ഉള്‍ക്കൊള്ളിച്ചേക്കുമെന്നാണ് പ്രതീക്ഷ. സ്മാര്‍ട് ഫോണ്‍ ഫൊട്ടോഗ്രാഫിയിൽ വന്‍ മുന്നേറ്റം നടത്തിയ ഷഓമി ഇത്തരമൊരു സെന്‍സര്‍ പ്രയോജനപ്പെടുത്തുമെന്ന് പറഞ്ഞു കഴിഞ്ഞു.

ADVERTISEMENT

∙ ക്യാമറ കൂടാതെ അക്വാസ് ആര്‍6ല്‍ എന്തെല്ലാമുണ്ട്?

അത്യുജ്വല സ്‌ക്രീനും ആര്‍6ല്‍ ഉണ്ട്. ഇതിന് 6.6-ഇഞ്ച് വലുപ്പവും, 2,730 x 1,260 എച്ഡിആര്‍ ഓലെഡ് സ്‌ക്രീനും, 2000 നിറ്റ്‌സ് ബ്രൈറ്റ്‌നസും ഉണ്ട്. ലോകത്ത് മറ്റൊരു ഫോണിനും ഇത്രയധികം ബ്രൈറ്റ്‌നസുള്ള സ്‌ക്രീന്‍ ഇപ്പോഴില്ല എന്നാണ് ഷാര്‍പ് അവകാശപ്പെടുന്നത്. ഈ മികവ് കൈവരിക്കാനായി തങ്ങളുടെ ഐജിസെഡ്ഒ (IGZO) ടെക്‌നോളജി പ്രയോജനപ്പെടുത്തിയിരിക്കുന്നു. സ്വന്തമായി ഡിസ്‌പ്ലെ നിര്‍മാണം നടത്തുന്ന കമ്പനിയുമാണ് ഷാര്‍പ്. ഇത്തരം ഒരു ഡിസ്‌പ്ലെയില്‍ നിസ്സാര സമയം കൊണ്ട് ബാറ്ററി തീരാം. ഇതിനെതിരെ സ്റ്റില്‍ ചിത്രങ്ങളും മറ്റും കാണുമ്പോള്‍ റിഫ്രെഷ് റേറ്റ് 1 ഹെട്‌സാക്കാനുള്ള സാങ്കേതിവിദ്യയും ഉള്‍ക്കൊള്ളിച്ചു.

∙ ഇരട്ട ഫിംഗര്‍പ്രിന്റ് സിസ്റ്റം

സുരക്ഷയ്ക്ക് പരമപ്രാധാന്യം നല്‍കുന്ന ഉപയോക്താക്കള്‍ക്കായി ഇരട്ട ഫിംഗര്‍പ്രിന്റ് ഓതന്റിക്കേഷന്‍ സിസ്റ്റം. അതിലൊന്ന് ക്വാല്‍കം കമ്പനിയുടെ 3ഡി സോണിക് മാക്‌സ് സിസ്റ്റമാണെന്നു കരുതുന്നു.

ADVERTISEMENT

∙ ഇതെല്ലാം നിയന്ത്രിക്കുന്ന ഹാര്‍ഡ്‌വെയര്‍

സ്‌നാപ്ഡ്രാഗണ്‍ 888 പ്രോസസർ, 12ജിബി റാം, 128ജിബി സ്റ്റോറേജ്, 5000 എംഎഎഎച് ബാറ്ററി എന്നിവയും ഫോണിലുണ്ട്. ആന്‍ഡ്രോയിഡ് 11 ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം. സെല്‍ഫി ക്യാമറയ്ക്ക് 12.6 എംപി റെസലൂഷന്‍ ആയിരിക്കും. ഫോണിന്റെ വില ഇതെഴുതുന്ന സമയത്ത് പ്രഖ്യാപിച്ചിട്ടില്ല. തുടക്കത്തില്‍ ജപ്പാനില്‍ മാത്രമായിരിക്കും ഫോണ്‍ ലഭ്യമാക്കുക.

∙ വാവെയ്-ലൈക്കാ കൂട്ടുകെട്ട് പൊളിഞ്ഞോ?

സ്മാര്‍ട് ഫോണ്‍ ക്യാമറകളുടെ കാര്യത്തില്‍ അത്യന്തം മികവു പുലര്‍ത്തി വന്ന വാവെയ്-ലൈക്കാ സഖ്യം പൊളിഞ്ഞോ എന്ന ചോദ്യം ഇപ്പോള്‍ പലരും ഉയര്‍ത്തുന്നു. ഇരു കമ്പനികളും ഇത് നിഷേധിച്ചുവെങ്കിലും അതിനുള്ള സാധ്യതയുണ്ട്. വാവെയ് കമ്പനിയുടെ സ്മാര്‍ട് ഫോണ്‍ നിര്‍മാണം നടുവൊടിഞ്ഞ നിലയിലാണല്ലോ. അതേസമയം, ലൈക്ക ഷാര്‍പ്പുമായോ ഷഓമിയുമായോ സ്മാര്‍ട് ഫോണ്‍ ക്യാമറാ നിര്‍മാണത്തില്‍ പുതിയ സഖ്യത്തിലേര്‍പ്പെടാന്‍ ഒരുങ്ങുകയാണെന്നും വാര്‍ത്തകളുണ്ട്.

ആര്‍6ന്റെ ക്യാമറയില്‍ എടുത്ത ചിത്രങ്ങള്‍ കാണാനായി ഷാര്‍പ് ഒരുക്കിയിരിക്കുന്ന വെര്‍ച്വല്‍ ഗ്യാലറയിലേക്കുള്ള ലിങ്ക് – https://jp.sharp/k-tai/aquos-r6/photogallery/vtour/tour.html

English Summary: The world's best camera smartphone has been introduced