നിക്കോണ്‍ കമ്പനിയുടെ അംബാസഡറും, കാനഡയില്‍ താമസമാക്കിയ മലയാളിയുമായ ഫൊട്ടോഗ്രാഫര്‍ തോമസ് വിജയന്‍ ഒരു നിമിഷത്തെ സ്റ്റില്ലടിച്ചു നിർത്തി ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ഒരു ഓറാങ്ഗുട്ടാന്‍ മരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്നതാണ് ആ നിമിഷം. ഫോട്ടോ കാണുന്ന ആരും അതിലേക്ക് വീണ്ടും നോക്കും. അതു തന്നെയാണ്

നിക്കോണ്‍ കമ്പനിയുടെ അംബാസഡറും, കാനഡയില്‍ താമസമാക്കിയ മലയാളിയുമായ ഫൊട്ടോഗ്രാഫര്‍ തോമസ് വിജയന്‍ ഒരു നിമിഷത്തെ സ്റ്റില്ലടിച്ചു നിർത്തി ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ഒരു ഓറാങ്ഗുട്ടാന്‍ മരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്നതാണ് ആ നിമിഷം. ഫോട്ടോ കാണുന്ന ആരും അതിലേക്ക് വീണ്ടും നോക്കും. അതു തന്നെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിക്കോണ്‍ കമ്പനിയുടെ അംബാസഡറും, കാനഡയില്‍ താമസമാക്കിയ മലയാളിയുമായ ഫൊട്ടോഗ്രാഫര്‍ തോമസ് വിജയന്‍ ഒരു നിമിഷത്തെ സ്റ്റില്ലടിച്ചു നിർത്തി ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ഒരു ഓറാങ്ഗുട്ടാന്‍ മരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്നതാണ് ആ നിമിഷം. ഫോട്ടോ കാണുന്ന ആരും അതിലേക്ക് വീണ്ടും നോക്കും. അതു തന്നെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിക്കോണ്‍ കമ്പനിയുടെ അംബാസഡറും, കാനഡയില്‍ താമസമാക്കിയ മലയാളിയുമായ ഫൊട്ടോഗ്രാഫര്‍ തോമസ് വിജയന്‍ ഒരു നിമിഷത്തെ സ്റ്റില്ലടിച്ചു നിർത്തി ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ഒരു ഓറാങ്ഗുട്ടാന്‍ മരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്നതാണ് ആ നിമിഷം. ഫോട്ടോ കാണുന്ന ആരും അതിലേക്ക് വീണ്ടും നോക്കും. അതു തന്നെയാണ് നേച്ചര്‍ ടിടിഎല്‍ ഫൊട്ടോഗ്രാഫി മത്സരത്തിലെ വിജയികളെ തിരഞ്ഞെടുത്ത വിധികര്‍ത്താക്കള്‍ക്കും ഏറ്റവുമധികം ഇഷ്ടപ്പെട്ടത്. നമ്മള്‍ എന്താണീ കാണുന്നത് എന്നറിയാനായി വീണ്ടും നോക്കുമെന്നാണ് ഒരു നിരീക്ഷണം. ഈ ഫോട്ടോ പകര്‍ത്തിയ തോമസ് വിജയന് നേച്ചര്‍ ഫൊട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ 2021 എന്ന അംഗീകാരവും, 1500 പൗണ്ടുമാണ് സമ്മാനത്തുകയായി ലഭിക്കുക. ഏകദേശം 8000 ഫോട്ടോകളില്‍ നിന്നാണ് തോമസ് വിജയന്റെ ഫോട്ടോയ്ക്ക് അംഗീകാരം ലഭിച്ചത്. ആനിമല്‍ ബിഹേവിയര്‍ വിഭാഗത്തിലെ വിജയികളുടെ ഫോട്ടോകള്‍ ഇവിടെ കാണാം: https://www.naturettl.com/poty/2021-winners-animal-behaviour/

 

ADVERTISEMENT

ഈ ഫോട്ടോ എടുക്കാനായി വെള്ളത്തില്‍ നില്‍ക്കുന്ന ഒരു മരം തിരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് അതിനു ചുവട്ടില്‍ മണിക്കൂറുകളോളം കാത്തിരുന്നു. ബൊര്‍ണിയോ എന്ന സ്ഥലത്ത് ഏതാനും ദിവസം ചിലവിട്ടപ്പോഴാണ് ഈ ഫ്രെയിം തന്റെ കണ്ണില്‍പ്പെട്ടതെന്ന് തോമസ് വിജയന്‍ പറയുന്നു. വെള്ളം ഒരു കണ്ണാടിയിലെന്നവണ്ണം ആകാശത്തെയും മറ്റും പ്രതിഫലിപ്പിച്ചു. അതില്‍ നിന്നാണ് ലോകം തലതിരിഞ്ഞു നില്‍ക്കുന്ന പ്രതീതി ജനിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചത്.

 

തന്റെ ഫ്രെയിം കണ്ടെത്തിയ അദ്ദേഹം മരത്തില്‍ കയറിയിരുന്നു. ഈ വഴിക്ക് ഓറാങ്ഗുട്ടാനുകള്‍ സ്ഥിരമായി സഞ്ചരിക്കാറുണ്ടെന്ന തിരിച്ചറിവോടെയാണ് അദ്ദേഹം തന്റെ കാത്തിരിപ്പ് ആരംഭിച്ചത്. അങ്ങനെ മണിക്കൂറുകളോളം ക്ഷമയോടെ കാത്തിരുന്നതിന്റെ ഫലമാണ് ഈ ഫോട്ടോ. ലോകം തലകീഴായിപോകുന്നു ('The World is Going Upside Down') എന്ന അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ച ചിത്രത്തിന് തോമസ് വിജയന്‍ ഏറെ പ്രാധാന്യമാണ് നല്‍കുന്നത്. ഓറാങ്ഗുട്ടാനുകളുടെ എണ്ണത്തില്‍ പേടിപ്പെടുത്തുന്ന രീതിയില്‍ കുറവു വരുന്ന കാലത്താണ് ഇത് പകര്‍ത്താനായത് എന്നതാണ് അദ്ദേഹത്തിന് സന്തോഷം പകരുന്നത്. ഈ ചിത്രത്തിനു ശ്രദ്ധകിട്ടിയതില്‍ സന്തോഷമുണ്ടെന്നും ഓറാങ്ഗുട്ടാനുകളുടെ എണ്ണത്തില്‍ കുറവു വരുന്നു എന്ന വിഷയം ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമാണ് തനിക്കു ലഭിച്ചിരിക്കുന്നതെന്നും തോമസ് വിജയന്‍ പറയുന്നു. 

Image Credit: Thomas Vijayan

 

ADVERTISEMENT

ചിത്രം പകര്‍ത്താനായി നിക്കോണ്‍ ഡി850 ക്യാമറാ ബോഡിയാണ് തോമസ് വിജയന്‍ ഉപയോഗിച്ചത്. കമ്പനിയുടെ തന്നെ 8-15 മില്ലിമീറ്റര്‍ എക്‌സ്ട്രീം വൈഡ് ആങ്ഗിള്‍ സൂം ലെന്‍സിന്റെ അതിവിശാലമായ ദൃശ്യകോണും ഈ ഫോട്ടോയ്ക്ക് മാറ്റുകൂട്ടുന്നു. ഐഎസ്ഒ 5000, എഫ്/4.5, 1/400 സെക്കന്‍ഡ്ഷട്ടര്‍ സ്പീഡ് എന്നിവയാണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്ന ക്യാമറാ സെറ്റിങ്‌സ്. നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുള്ളയാളുമാണ് തോമസ് വിജയന്‍. 

 

അടിസ്ഥാനപരമായി താന്‍ ഒരു ആര്‍ക്കിടെക്ട് ആണെന്നു തോമസ് വിജയന്‍ പറയുന്നു. കേരളത്തില്‍ നിന്നുള്ളയാളാണ് താനെങ്കിലും വളര്‍ന്നത് ബെംഗളൂരുവിലും, സകുടുംബം താമസമുറപ്പിച്ചത് കാനഡയിലുമാണെന്ന് അദ്ദേഹം പറയുന്നു. വന്യജീവികളില്‍ തന്നെ 'വലിയ പൂച്ചകളാണ്' തന്നെ ഏറ്റവുമധികം ആകര്‍ഷിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫൊട്ടോഗ്രാഫിയില്‍ കുറ്റമറ്റതെന്നു പറയാനാകുന്ന ഒന്നുമില്ലെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. താന്‍ നടത്തുന്ന ഓരോ ഷട്ടര്‍ അമര്‍ത്തലും ഒരു അനുഭവം പകരുന്നു. കൂടുതല്‍ ക്ലിക്കുകള്‍ നടത്തുമ്പോള്‍ താന്‍ പുതിയതായി എന്തെങ്കിലും പഠിക്കുന്നു. കൂടുതല്‍ എണ്ണം ചിത്രങ്ങള്‍ പകര്‍ത്തുന്നതിനേക്കാളേറെ, കൂടുതല്‍ മികവുറ്റ ഫോട്ടോകളെടുക്കുന്നതിനാണ് താന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് അദ്ദേഹം പറയുന്നു.

 

ADVERTISEMENT

താന്‍ പ്രകൃതിയെ ഇഷ്ടപ്പെടുന്നു, പ്രകൃതിയില്‍ കൂടുതൽ സമയം ചിലവഴിക്കുന്നത് തന്നെ ഒരിക്കലും ബോറടിപ്പിക്കുന്നില്ല. തനിക്ക് ഫൊട്ടോഗ്രാഫി എന്നത് പ്രകൃതിയും, യാത്രയും, പരിശീലനവും, ക്ഷമയും, വികാരവും, ശ്രദ്ധയും, സുഹൃത്തുക്കളും, ഉപകരണങ്ങളും സമ്മേളിക്കുന്ന ഒന്നാണെന്നും, 2015 മുതല്‍ മധ്യേഷ്യ, ആഫ്രിക്ക എന്നിവടങ്ങളിലെ നിക്കോണ്‍ അംബാസഡര്‍ കൂടിയായ അദ്ദേഹം പറഞ്ഞു. തന്റെ എളിയ അനുഭവസമ്പത്തു വച്ചു പറയുകയാണെങ്കില്‍ പ്രകൃതിയുമായി കൂടുതല്‍ സമയം ചിലവിടുമ്പോള്‍ നമുക്കു ധാരാളം കാര്യങ്ങള്‍ പഠിക്കാനാകും. പ്രകൃതിയില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നത് നമ്മെ നല്ല മനുഷ്യരുമാക്കും. എന്തുകൊണ്ടാണ് ആവാസവ്യവസ്ഥയെ ബഹുമാനിക്കേണ്ടതെന്നും, സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതെന്നും പഠിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു. സാധാരണക്കാര്‍ക്കായി പ്രകൃതിദൃശ്യങ്ങള്‍ പകര്‍ത്തിനല്‍കുക വഴി അവരും പ്രകൃതി സ്‌നേഹികള്‍ ആയേക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിക്കുന്നു. തോമസ് വിജയന്റേതടക്കം ഈ വര്‍ഷത്തെ സമ്മാന ജേതാക്കളുടെ ചിത്രങ്ങള്‍ കാണാന്‍ ഈ ലിങ്ക് ഉപയോഗിക്കുക: https://www.naturettl.com/poty/nature-ttl-poty-2021-winners-gallery/

 

English Summary: Malayalee photographer Thomas Vijayan wins international award