ചെറു മിറർലെസ് ക്യാമറകളിലെ പുലിയാണ് എക്സ്-ടി 200
ഫോൺ ക്യാമറകളിൽ പടമെടുത്തു മിടുക്കു തെളിയിക്കുമ്പോൾ ഒരാഗ്രഹം തോന്നാം. ഇനിയൊരു ക്യാമറ വേണമെന്ന്. അന്നേരം ഏറെ ഡിമാൻഡുകളുണ്ടാകും. ഫോൺ പോലെ എളുപ്പം കൊണ്ടുനടക്കാനാകണം. വലിയ കോംപ്ലിക്കേറ്റഡ് രീതിയൊന്നും ക്യാമറയ്ക്ക് ഉണ്ടാകരുത്... ക്വാളിറ്റി- അതിൽ കോംപ്രമൈസ് വേണ്ട താനും… ഇങ്ങനെയുള്ള ഡിമാൻഡുകൾ നിറവേറ്റുന്ന
ഫോൺ ക്യാമറകളിൽ പടമെടുത്തു മിടുക്കു തെളിയിക്കുമ്പോൾ ഒരാഗ്രഹം തോന്നാം. ഇനിയൊരു ക്യാമറ വേണമെന്ന്. അന്നേരം ഏറെ ഡിമാൻഡുകളുണ്ടാകും. ഫോൺ പോലെ എളുപ്പം കൊണ്ടുനടക്കാനാകണം. വലിയ കോംപ്ലിക്കേറ്റഡ് രീതിയൊന്നും ക്യാമറയ്ക്ക് ഉണ്ടാകരുത്... ക്വാളിറ്റി- അതിൽ കോംപ്രമൈസ് വേണ്ട താനും… ഇങ്ങനെയുള്ള ഡിമാൻഡുകൾ നിറവേറ്റുന്ന
ഫോൺ ക്യാമറകളിൽ പടമെടുത്തു മിടുക്കു തെളിയിക്കുമ്പോൾ ഒരാഗ്രഹം തോന്നാം. ഇനിയൊരു ക്യാമറ വേണമെന്ന്. അന്നേരം ഏറെ ഡിമാൻഡുകളുണ്ടാകും. ഫോൺ പോലെ എളുപ്പം കൊണ്ടുനടക്കാനാകണം. വലിയ കോംപ്ലിക്കേറ്റഡ് രീതിയൊന്നും ക്യാമറയ്ക്ക് ഉണ്ടാകരുത്... ക്വാളിറ്റി- അതിൽ കോംപ്രമൈസ് വേണ്ട താനും… ഇങ്ങനെയുള്ള ഡിമാൻഡുകൾ നിറവേറ്റുന്ന
ഫോൺ ക്യാമറകളിൽ പടമെടുത്തു മിടുക്കു തെളിയിക്കുമ്പോൾ ഒരാഗ്രഹം തോന്നാം. ഇനിയൊരു ക്യാമറ വേണമെന്ന്. അന്നേരം ഏറെ ഡിമാൻഡുകളുണ്ടാകും. ഫോൺ പോലെ എളുപ്പം കൊണ്ടുനടക്കാനാകണം. വലിയ കോംപ്ലിക്കേറ്റഡ് രീതിയൊന്നും ക്യാമറയ്ക്ക് ഉണ്ടാകരുത്... ക്വാളിറ്റി- അതിൽ കോംപ്രമൈസ് വേണ്ട താനും… ഇങ്ങനെയുള്ള ഡിമാൻഡുകൾ നിറവേറ്റുന്ന ഒന്നാംതരം മിറർലെസ് ബജറ്റ് ക്യാമറയാണ് ഫ്യൂജിഫിലിം എക്സ്–ടി 200. മുൻപുണ്ടായിരുന്ന എക്സ്–ടി 100 ന്റെ പരിഷ്കരിച്ച വേർഷനാണിത്. ഫ്യൂജിയുടെ ഈ ചെറു ക്യാമറയെ ഒന്നു പരിചയപ്പെടാം.
∙ ഡിസൈൻ
ആരും ഒന്നുകൂടി നോക്കിപ്പോകുന്ന റെട്രോ ഡിസൈനാണ് ഫ്യൂജി എക്സ്–ടി 200 ന്റേത്. പണ്ട് സിനിമയിലെ നായകൻമാരൊക്കെ കൊണ്ടു നടന്നിരുന്ന ക്യാമറകളുടെ രൂപകൽപന. അലൂമിനിയം ഫിനിഷും ബ്ലാക്ക് ബോഡിയുമാണ് ഈ റെട്രോ ലുക്കിനു പിന്നിൽ. അലൂമിനിയം ലുക്ക് മാത്രമേ ഉള്ളൂ. സത്യത്തിൽ ഇതും പ്ലാസ്റ്റിക് ആണ്. പക്ഷേ, കാഴ്ചയിൽ കിടു ആണ് എക്സ്–ടി 200.
ലളിതമാണ് ഡയലുകൾ. അധികം സ്വിച്ചുകളില്ല. നോക്കുക, മുൻവശത്ത് ആകെയുള്ളത് ലെൻസ് ബോഡിയിൽ നിന്നു ഫ്രീ ആക്കുന്ന ബട്ടൺ മാത്രം. മുകളിൽ നാലു ഡയലുകൾ. ഇടതുവശത്ത് ഫങ്ഷൻ ഡയൽ. നമുക്ക് ഇഷ്ടമുള്ള ഫങ്ഷൻ ആ ഡയലിലേക്ക് ചേർക്കാം. നമ്മൾ ചേർത്ത ഫങ്ഷൻ ഫ്യൂജി ഡിജിറ്റൽ ഫിലിം സിമുലേഷൻ ആണ്. ഡയൽ തിരിച്ചാൽ ഇഷ്ടാനുസരണം ഫ്രെയിമുകളുടെ നിറവും ടോണും എല്ലാം പ്രീ ഡിഫൈൻഡ് മോഡുകളിലേക്കു മാറ്റാം. ബ്ലാക്ക് ആൻഡ് വൈറ്റ്, സെപിയ എന്നിങ്ങനെ ഫ്യൂജിയുടെ ലോകപ്രശസ്ത ഫിലിം ടോണുകളിലേക്കു നിങ്ങളുടെ ഫ്രെയിം മാറ്റിയെടുക്കാം. പടമെടുത്തതിനു ശേഷം ഫോട്ടോഷോപ്പ് ഉപയോഗിക്കേണ്ട എന്നർഥം. ഓരോ ഫിലിം മോഡിലേക്കുമുള്ള മാറ്റം നമുക്കു തൽസമയം സ്ക്രീനിൽ കാണാം. സ്ക്രീനിനെ രണ്ടു പകുതിയാക്കി ഒറിജിനൽ ടോണും ഫിലിം മോഡിലെ ടോണും നമ്മൾക്കു കണ്ടറിയാം. ഫിലിം മോഡ് ഡയലിനു താഴെയാണ് ഫ്ലാഷ് ബട്ടൺ.
ഷൂട്ടിങ് മോഡുകളുടെ ഡയലാണ് വലതുവശത്ത് ആദ്യം. അതിലൂടെ നമുക്ക് പ്രോഗ്രാം മോഡ്, മാന്വൽ മോഡ് എന്നിവ തിരഞ്ഞെടുക്കാം. ഓൺ- ഓഫ് ബട്ടൺ കഴിഞ്ഞാൽ രണ്ടു ചെറു ഡയലുകൾ. അതിൽ ആദ്യത്തേത് ഷട്ടർ സ്പീഡ് നിയന്ത്രിക്കാനുള്ളതാണ്. അപ്പേർച്ചർ ഡയലിന്റെ ഉള്ളിലാണ് ഷട്ടർ റിലീസ് ബട്ടൺ. ഡെഡിക്കേറ്റഡ് വിഡിയോ ഷൂട്ട് ബട്ടൺ അതിനപ്പുറത്ത്. ഏതു മോഡിൽ ആയാലും വിഡിയോ ബട്ടൺ അമർത്തിയാൽമതി ചലച്ചിത്രം പകർത്താം.
ഇനി പിന്നിലേക്കു വന്നാലോ… വലിയ ടിൽറ്റബിൾ ടച്ച് സ്ക്രീൻ. വളരെ ഫ്ലെക്സിബിൾ ആണ് ഈ സ്ക്രീൻ. മുന്നിലേക്കും താഴേക്കും മുകളിലേക്കും സ്ക്രീനിന്റെ പൊസിഷൻ മാറ്റം. സ്കീനിനു മുകളിൽ മുകളിൽ നാലു ബട്ടണുകൾ. ഇടതുവശത്തുനിന്ന് ആദ്യത്തേത് കണ്ടിന്യൂസ് ഷൂട്ടിങ് മോഡും മറ്റും മാറ്റാനുള്ള ഷോട്ട് കട്ട് ആണ്. എടുത്ത ചിത്രങ്ങളും വിഡിയോയും കാണാനുള്ള ഡിസ്പ്ലേ ബട്ടൺ അടുത്തത്.
∙ ഐ സെൻസർ
വ്യു ഫൈൻഡറും ഡയോപ്റ്ററും വ്യൂ മോഡ് ബട്ടണും നടുവിൽ. വ്യൂ മോഡ് ബട്ടൺ വഴി നമുക്ക് വ്യൂ മാറ്റാം. വ്യൂ ഫൈൻഡർ തിരഞ്ഞെടുക്കാം. എൽസിഡിയിലൂടെ മാത്രം ഫ്രെയിം കാണുന്ന മോഡിലേക്കു മാറ്റാം. ഐ സെൻസർ എന്ന മോഡ് തിരഞ്ഞെടുത്താൽ ഓട്ടമാറ്റിക് ആയി വ്യൂ ഫൈൻഡറിലേക്കും എൽസിഡി സ്ക്രീനിലേക്കും കാഴ്ച മാറും. അതായത് നമ്മുടെ കണ്ണ് വ്യൂ ഫൈൻഡറിലേക്കു വന്നാൽ എൽസിഡിയിലൂടെയുള്ള കാഴ്ച കട്ട് ആകുകയും വ്യൂ ഫൈൻഡറിലൂടെ ഫ്രെയിം കാണിക്കുകയും ചെയ്യും.
സ്ക്രീനിന്റെ വലതുഭാഗത്തു മുകളിലുള്ളതു രണ്ടു ഫങ്ഷൻ ബട്ടണുകൾ. അതിന്റെ ധർമം നമുക്കു തിരഞ്ഞെടുക്കാം. ബട്ടണുകൾക്ക് ഒരോ ഷോട്ട് കട്ട് നൽകാം.
∙ ജോയ്സ്റ്റിക്
എക്സ്–ടി 200 ന്റെ ഏറ്റവും ആകർഷകമായ ഭാഗമാണ് ജോയ്സ്റ്റിക്. മുൻപുള്ള ക്യാമറയിൽ 4 വേ ബട്ടൺ ആയിരുന്നു. ഈ ജോയ് സ്റ്റിക് (ഫോക്കസ് സ്റ്റിക് എന്നാണു ഫ്യൂജി നൽകുന്ന പേര്) വഴി എളുപ്പത്തിൽ ഫോക്കസ് പോയിന്റ് തിരഞ്ഞെടുക്കാം. മെനുവിലൂടെ വേഗത്തിൽ നീങ്ങാം. എടുത്ത ചിത്രങ്ങൾ ഫുൾ റസല്യൂഷനിൽ ഒറ്റ അമർത്തലിൽ കാണാം. ചിത്രത്തിലൂടെ സ്ക്രോൾ ചെയ്യാം. സാധാരണ ബജറ്റ് ക്യാമറയിൽ ഇല്ലാത്തതരം ഫീച്ചർ ആണ് ഈ ഫോക്കസ് സ്റ്റിക്. മെനു, ബ്ലാക്ക് ബട്ടണുകൾ ഫോക്കസ് സ്റ്റിക്കിനു തൊട്ടരികെയുണ്ട്.
∙ കണക്ടിവിറ്റി
ഓഡിയോ ജാക്ക് 3.5 എംഎമ്മിന്റേതാണ്. ഇപ്പോഴുള്ള മൈക്രോഫോണുകൾ ഈസിയായി കണക്ട് ചെയ്യാം. (മുൻ മോഡലുകളിൽ ഇത് 2.5 എം എമ്മിന്റേതായിരുന്നതിനാൽ അഡാപ്റ്റർ ഉപയോഗിക്കേണ്ടി വരുമായിരുന്നു). ബോഡിയുടെ വലതുവശത്തായി എച്ച്ഡിഎംഐ മൈക്രോ കണക്ടർ (ടൈപ് ഡി), ചാർജിങ്ങിനായി ടൈപ് സി പോർട്ട് എന്നിവയുണ്ട്. താഴെ ബാറ്ററിയും എസ്ഡി കാർഡ് സ്ലോട്ടും.
∙ ലെൻസ്
15-45 എംഎം ലെൻസ് ആണ് കിറ്റിലുള്ളത്. അത്യാവശ്യം നല്ല ക്വാളിറ്റിയിൽ പടം നൽകുന്നതാണ് ഈ ലെൻസ്. ഏറ്റവും കുറഞ്ഞ അപ്പേർച്ചർ 3.5. സ്മൂത്ത് ആണ് ഫോക്കസിങ്. ഓട്ടോഫോക്കസ് മോഡിൽ ഫോക്കസ് റിങ്ങും സൂം റിങ് ആയി പ്രവർത്തിക്കും. ഫലത്തിൽ രണ്ടു സൂം റിങ്ങുകളാണ് ലെൻസിനുള്ളത്. വലിയ സൂം റിങ്ങ് തിരിച്ചാൽ മോട്ടോറിന്റെ കരുത്തുപയോഗിച്ചാണ് ലെൻസ് സൂം ചെയ്യുക (ഇങ്ങനെ ചെയ്താൽ ബാറ്ററി പെട്ടെന്നു കാലിയാകും). എന്നാൽ വീതി കുറഞ്ഞ സൂം റിങ്ങിനാൽ മാന്വൽ സൂം ചെയ്യാം (മറ്റു ലെൻസുകളെപ്പോലെ). ബാറ്ററി ലാഭിക്കാം. ക്വിക്ക് മെനുവിൽ ചെന്ന് ഫോക്കസിങ് മോഡ് മാന്വൽ ആക്കിയാൽ മാത്രമേ മേൽപറഞ്ഞ വീതി കുറഞ്ഞ സൂം റിങ് ഫോക്കസ് റിങ് ആയി പ്രവർത്തിക്കുകയുള്ളൂ. ലെൻസിന്റെ ഫിൽറ്റർ സൈസ് 52 ആണ്. ഇത്രയുമാണ് ക്യാമറാ പരിചയം. ഇനി നമുക്കു പെർഫോമൻസ് എങ്ങനെയുണ്ടെന്നു നോക്കാം.
ബട്ടണുകൾ കുറവാണെന്നു പറഞ്ഞല്ലോ. അതിനാൽ ക്വിക്ക് മെനു വഴിയാണ് ഫങ്ഷനുകൾ തിരഞ്ഞെടുക്കേണ്ടത്. ടച്ച്സ്ക്രീനിൽ വലതുവശത്തായി ഒരു ആരോ മാർക്ക് കാണാം. അതിൽ ടാപ് ചെയ്ത് ക്വിക്ക് മെനു തിരഞ്ഞെടുക്കാം. ഐഎസ്ഒ, ഇമേജ് ക്വാളിറ്റി, ഫോക്കസ് സെറ്റിങ്സ് തുടങ്ങിയവ ഈ ക്വിക്ക് മെനു വഴി എളുപ്പത്തിൽ കിട്ടും.
6000X4000 പിക്സൽ അല്ലെങ്കിൽ 20X 13.3 inch വലുപ്പമുള്ള ചിത്രങ്ങളാണ് റോ ഫോർമാറ്റിൽ കിട്ടുന്നത്. ചിത്രങ്ങൾ ഷാർപ് ആണ്. കളർ റീ പ്രൊഡക്ഷനും മികവുറ്റത്. രാത്രിയിലെ ചിത്രങ്ങൾ നോക്കിയാൽ അറിയാം നോയ്സ് അത്ര പ്രകടമല്ലെന്ന്. നൂറു ശതമാനം വലുപ്പത്തിൽ കാണുമ്പോഴും രാത്രിചിത്രങ്ങൾക്കു മിഴിവുണ്ട്. പാലത്തിന്റെ ചിത്രം ഐഎസ്ഒ 200 ൽ ആണ് എടുത്തത്. രണ്ടാമത്തെ ചിത്രം 6400 ഐഎസ്ഒയിൽ എടുത്തതും.
ഇനി മൂവി എങ്ങനെയുണ്ടെന്നു നോക്കാം. ഫുൾ എച്ച്ഡിയിൽ 60 ഫ്രെയിം പെർ സെക്കൻഡ് ഷൂട്ട് ചെയ്യാം. 120 ഫ്രെയിമിൽ സ്ലോ മോഷൻ വിഡിയോയുമുണ്ട്.
∙ ഡിജിറ്റൽ ഗിംബൽ
മൂവി ഷൂട്ട് ചെയ്യുമ്പോൾ ഷെയ്ക്ക് ഇല്ലാതിരിക്കാൻ ആണല്ലോ ഗിംബൽ ഉപയോഗിക്കുന്നത്. എക്സ്–ടി 200 ൽ ഡിജിറ്റൽ ഗിംബൽ എന്ന വിളിപ്പേരിലാണ് ഡിജിറ്റൽ സ്റ്റെബിലൈസേഷൻ ഉള്ളത്. ഡിജിറ്റൽ ഗിംബൽ ഓൺ ആക്കിയാൽ ഫ്രെയിം പെർ സെക്കൻഡ് 60 ൽനിന്ന് 29 ലേക്കു കുറയും. ഫ്രെയിം ഡിജിറ്റലി ക്രോപ് ചെയ്യപ്പെടും. ഫോക്കസിങ്ങും അത്ര സുഖകരമായി തോന്നിയില്ല. സത്യത്തിൽ ഗിംബൽ ഓപ്ഷൻ ഓഫ് ആക്കുകയാണു നല്ലത്.
വിഡിയോ ക്വാളിറ്റി നന്ന്. വ്ലോഗർമാർക്ക് ഉപകാരപ്രദമായ രീതിയിലാണ് വേരി-ആംഗിൾ സ്ക്രീൻ. സെൽഫി-മോഡിലേക്കു വച്ച് വീഡിയോ ഷൂട്ട് ചെയ്യാം. ചെറിയ മിറർലെസ് ക്യാമറകളിൽ ഭാരക്കുറവ്, ഡിസൈൻ മികവ്, ഫൊട്ടോയുടെ ഷാർപ്നെസ്, കുറഞ്ഞ പ്രകാശത്തിൽ നോയ്സ് ഇല്ലായ്മ എന്നിവ കൊണ്ട് നല്ലൊരു ഓപ്ഷൻ ആണ് ഫ്യൂജിഫിലിം എക്സ്–ടി 200.
∙ സ്പെസിഫിക്കേഷൻ
4കെ വിഡിയോ- 29.97 fps
1920X1080 59.94 fps
സെൻസർ- 24.2 മെഗാപിക്സൽ APS-C CMOS
ബാറ്ററി ലൈഫ്- സ്റ്റിൽ ചിത്രങ്ങൾ 270
വിഡിയോകൾക്കുള്ള ബാറ്ററി ലൈഫ് 4കെ 30 fps- 55 മിനിറ്റ്
പൂർണ്ണ എച്ച്ഡി - 60 മിനിറ്റ്
ബാറ്ററി എൻപി-W1126S, 1200 mAh
ഭാരം - 370 ഗ്രാം
വില ഓൺലൈൻ സൈറ്റുകളിൽ 61999 രൂപ.
Enlish Summary: Fujifilm X-T200 review: Makes for a decent entry-level mirrorless camera