40.2 എംപി ഫൂജിഫിലിം എക്‌സ്-ടി5 ഇന്ത്യയില്‍; 14,000 രൂപയ്ക്കുളള അക്സസറികള്‍ ഫ്രീ
ഇന്ത്യയില്‍ ധാരാളം ആരാധകരുള്ള ഫൂജിഫിലിം കമ്പനിയുടെ ഏറ്റവും പ്രശസ്ത സീരീസുകളിലൊന്നായെ എക്‌സ്-ടി ശ്രേണിയിലെ ഏറ്റവും പുതിയ മിറര്‍ലെസ് ക്യാമറ എകസ്-ടി5 ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തി. എപിഎസ്-സി ക്യാമറയാണിത്. ഇതിന്റെ പുതിയ ബാക്‌സൈഡ്-ഇലൂമിനേറ്റഡ്എക്‌സ്-ട്രാന്‍സ് സീമോസ് 5 എച്ആര്‍ സെന്‍സറിന് 40.2 എംപി
ഇന്ത്യയില്‍ ധാരാളം ആരാധകരുള്ള ഫൂജിഫിലിം കമ്പനിയുടെ ഏറ്റവും പ്രശസ്ത സീരീസുകളിലൊന്നായെ എക്‌സ്-ടി ശ്രേണിയിലെ ഏറ്റവും പുതിയ മിറര്‍ലെസ് ക്യാമറ എകസ്-ടി5 ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തി. എപിഎസ്-സി ക്യാമറയാണിത്. ഇതിന്റെ പുതിയ ബാക്‌സൈഡ്-ഇലൂമിനേറ്റഡ്എക്‌സ്-ട്രാന്‍സ് സീമോസ് 5 എച്ആര്‍ സെന്‍സറിന് 40.2 എംപി
ഇന്ത്യയില്‍ ധാരാളം ആരാധകരുള്ള ഫൂജിഫിലിം കമ്പനിയുടെ ഏറ്റവും പ്രശസ്ത സീരീസുകളിലൊന്നായെ എക്‌സ്-ടി ശ്രേണിയിലെ ഏറ്റവും പുതിയ മിറര്‍ലെസ് ക്യാമറ എകസ്-ടി5 ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തി. എപിഎസ്-സി ക്യാമറയാണിത്. ഇതിന്റെ പുതിയ ബാക്‌സൈഡ്-ഇലൂമിനേറ്റഡ്എക്‌സ്-ട്രാന്‍സ് സീമോസ് 5 എച്ആര്‍ സെന്‍സറിന് 40.2 എംപി
ഇന്ത്യയില്‍ ധാരാളം ആരാധകരുള്ള ഫൂജിഫിലിം കമ്പനിയുടെ ഏറ്റവും പ്രശസ്ത സീരീസുകളിലൊന്നായെ എക്‌സ്-ടി ശ്രേണിയിലെ ഏറ്റവും പുതിയ മിറര്‍ലെസ് ക്യാമറ എകസ്-ടി5 ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തി. എപിഎസ്-സി ക്യാമറയാണിത്. ഇതിന്റെ പുതിയ ബാക്‌സൈഡ്-ഇലൂമിനേറ്റഡ്എക്‌സ്-ട്രാന്‍സ് സീമോസ് 5 എച്ആര്‍ സെന്‍സറിന് 40.2 എംപി റെസലൂഷനുണ്ട്. മുന്‍ തലമുറയിലെ ക്യാമറകളെ അപേക്ഷിച്ച് കൂടുതല്‍ പുരോഗതി പ്രാപിച്ച ഇമേജ് പ്രോസസിങ് അല്‍ഗോറിതം പ്രയോജനപ്പെടുത്തുന്ന ഈ ക്യാമറയുടെ കൂടിയ റെസലൂഷന്‍ സെന്‍സറിന് മികച്ച സിഗ്നല്‍-നോയിസ് അനുപാതമാണ് ഉള്ളതെന്നു കമ്പനി പറയുന്നു.
∙ 1/180000 വരെ ഷട്ടര്‍
അതിവേഗ ആക്ഷന്‍ ഷൂട്ട് ചെയ്യാനായി 1/180000 വരെ ഷട്ടര്‍ സ്പീഡ് ഉണ്ടെന്നുള്ളത് ക്യാമറയുടെ പുതിയ ഫീച്ചറുകളിലൊന്നാണ്. എക്‌സ്റ്റെന്‍ഡഡ് ഐഎസ്ഒ 64-51200 വരെയാണ്. സ്വാഭാവിക ഐഎസ്ഒ 125-12,800 വരെയും. സെന്‍സര്‍ - ഷിഫ്റ്റ് സ്റ്റബിലൈസേഷനും ഉണ്ട്. ഏഴു സ്റ്റോപ് വരെ സ്റ്റബിലൈസേഷനാണ് ചില ലെന്‍സുകള്‍ ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്നത്. മുന്‍ മോഡലുകളെ അപേക്ഷിച്ച് മെച്ചപ്പെട്ട സബ്ജക്ട് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസും ഉണ്ട്. മുകളിലുള്ള ഐഎസ്ഒ കണ്ട്രോള്‍ ഡയലും മറ്റും ഫൂജിഫിലിം ക്യാമറകളുടെ ആരാധകര്‍ ഏറ്റെടുത്ത ഹാര്‍ഡ്‌വെയര്‍ ഫീച്ചറുകളാണ്.
∙ പോസ്റ്റ് പ്രോസസിങ് കുറയ്ക്കാം
പല നിര്‍മാതാക്കളുടെയും ക്യാമറകള്‍ ഉപയോഗിച്ചു ഷൂട്ട് ചെയ്യുന്ന ചിത്രങ്ങള്‍ ഫോട്ടോ എഡിറ്റിങ് സോഫ്റ്റ്‌വെയര്‍ വഴി ഒരുക്കിയെടുത്ത് ആകര്‍ഷകമാക്കണമെങ്കില്‍ പിടിപ്പതു പണിയുണ്ട്. ഇക്കാര്യത്തില്‍ വേറിട്ടൊരു ശൈലി തന്നെയാണ് ഫൂജി കൊണ്ടുവന്നിരിക്കുന്നത്. തൃപ്തികരമായ ചിത്രങ്ങള്‍ ക്യാമറയില്‍ നിന്നു നേരിട്ടു ലഭിച്ചാല്‍ പോസ്റ്റ് പ്രോസസിങ്ങിനായി സമയം കളയേണ്ട കാര്യമില്ല. ഇത്തരത്തില്‍ ഫൂജി ക്യാമറകളെ പലര്‍ക്കും ആകര്‍ഷകമാക്കുന്ന ഫിലിം സിമ്യുലേഷന്‍ മോഡുകള്‍ എക്‌സ്-ടി5 നുണ്ട്. ക്യാമറയ്ക്ക് ഇത്തരത്തിലുള്ള 19 മോഡുകളാണുള്ളത്. ത്വക്കിനെ വശ്യമാക്കുന്ന സ്മൂത് സ്‌കിന്‍ എഫെക്ട് അടക്കം ഉള്ളതിനാല്‍ പോസ്റ്റ് പ്രോസസിങ് കാര്യമായി കുറയ്ക്കാം.
∙ 160 എംപി മോഡ്
എക്‌സ്-ടി5 ന്റെ സവിശേഷ ഫീച്ചറുകളിലൊന്ന് ഇതിന് 160 എംപി ഫയലുകളും സൃഷ്ടിക്കാമെന്നതാണ്. ഇതിനായി പിക്‌സല്‍ ഷിഫ്റ്റ് മള്‍ട്ടി-ഷോട്ട് ഫങ്ഷനാണ് നല്‍കിയിരിക്കുന്നത്. റസലൂഷന്‍ നാലുമടങ്ങ് വര്‍ധിച്ച് 160 എംപി വരെയാകുമെങ്കിലും നിറവും മറ്റും കൃത്യമായി തന്നെ പിടിച്ചെടുക്കാമെന്നത് പുതിയ ക്യാമറയെ കൊമേര്‍ഷ്യല്‍ ഫൊട്ടോഗ്രാഫര്‍മാര്‍ക്കും പരിഗണിക്കാവുന്ന ഒന്നാക്കുന്നു. പല ഫോട്ടോകള്‍ ഫൂജിയുടെ പിക്‌സല്‍ ഷിഫ്റ്റ് കംബൈനര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പ്രോസസു ചെയ്താണ് ഏകദേശം 160 എംപി വരുന്ന ഫയല്‍ സൃഷ്ടിക്കുന്നത്.
∙ വിഡിയോ ഷൂട്ടിങ്
സെക്കന്‍ഡില്‍ 30ഫ്രെയിം വരെ 6.2കെ വിഡിയോ 10 ബിറ്റ് കളര്‍ മോഡില്‍ ഷൂട്ടു ചെയ്യാമെന്നത് എക്‌സ്-ടി5നെ വിഡിയോ ഷൂട്ടര്‍മാര്‍ക്കും ആകര്‍ഷകമാക്കുന്നു. ഈ 6.2 കെ ഓവര്‍-സാംപിള്‍ ചെയ്ത് 4കെ എച്ക്യൂ മോഡിലും മികച്ച വിഡിയോ പകര്‍ത്താം.
∙ ഇന്ത്യയിലെ വില
ക്യാമറ ബോഡിക്കു മാത്രം 169,999 രൂപയാണ് വില. അതേസമയം, ക്യാമറയ്‌ക്കൊപ്പം 18-55 എംഎം ലെന്‍സ് വേണമെങ്കില്‍ വില 209,000 രൂപയായിരിക്കും. ഇതുപോലെ 16-80 എംഎം ലെന്‍സ് ആണ് ഒപ്പം വേണ്ടതെങ്കില്‍ 219,000 രൂപ നല്‍കേണ്ടി വരും. തുടക്ക ഓഫറും ഫൂജി പ്രഖ്യാപിച്ചു. ഒരു ഇരട്ട ബാറ്ററി ചാര്‍ജര്‍ (ബിസി-ഡബ്ല്യൂ235), 64 ജിബി 300 എംബിപിഎസ് യുഎച്എസ്-II മെമ്മറി കാര്‍ഡ് എന്നിവയാണ് ഒപ്പം ഫ്രീയായി നല്‍കുന്നത്. ഇവയ്ക്ക് 14,000 രൂപ വില വരും.
∙ നിക്കോണ്‍ എന്‍എക്‌സ് മൊബൈല്‍എയര്‍ ആപ് പുതുക്കി
നിക്കോണ്‍ കമ്പനിയുടെ എല്ലാ മിറര്‍ലെസ് ക്യാമറകള്‍ക്കും ഏതാനും ചില ഡിഎസ്എല്‍ആറുകള്‍ക്കും ഒപ്പം ഉപയോഗിക്കാവുന്ന എന്‍എക്‌സ് മൊബൈല്‍എയര്‍ ആപ് പുതുക്കിയിറക്കി. എന്‍എക്‌സ് മൊബൈല്‍ എയര്‍ 1.1.0 എന്നാണ് പുതിയ വേര്‍ഷന്റെ പേര്. ഇത് ഐഒഎസ്, ആന്‍ഡ്രോയിഡ് ആപ് സ്റ്റോറുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. കംപ്യൂട്ടറിന്റെ സഹായമില്ലാതെ ചില നിക്കോണ്‍ ക്യാമറകളില്‍ ഷൂട്ടു ചെയ്യുന്ന ചിത്രങ്ങള്‍ ഫയല്‍ ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോള്‍ സെര്‍വറുകളലേക്ക് അപ്‌ലോഡ് ചെയ്യാന്‍ ഇത് പ്രയോജനപ്പെടുത്താം.
∙ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ എല്ലാ നിക്കോണ്‍ മിറര്‍ലെസ് ക്യാമറകളും സപ്പോര്‍ട്ട് ചെയ്യും
ആന്‍ഡ്രോയിഡ് വേര്‍ഷനാണ് ഉപയോഗിക്കുന്നതെങ്കില്‍ എല്ലാ നിക്കോണ്‍ മിറര്‍ലെസ് ക്യാമറകളും സപ്പോര്‍ട്ടു ചെയ്യും. കൂടാതെ, നിക്കോണ്‍ ഡി6, ഡി5, ഡി850, ഡി780 ഡിഎസ്എല്‍ആറുകളും സപ്പോര്‍ട്ടു ചെയ്യുന്നു. ഐഒഎസ് ആപ്പിന് സെഡ്9, സെഡ് 7 II, സെഡ് 6II, ഡി6 ക്യാമറകള്‍ക്കു മാത്രമെ സപ്പോര്‍ട്ട് ഉളളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നേരത്തേ ഉണ്ടായിരുന്ന വേര്‍ഷനേക്കാള്‍ സ്പീഡും ശേഷിയും ഉണ്ടെന്നും കമ്പനി പറയുന്നു.
∙ ചില നിക്കോണ്‍ സെഡ്9 ക്യാമറകള്‍ തിരിച്ചുവിളിക്കുന്നു
ലെന്‍സ് റിലീസ് ബട്ടണ് പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്ന് നിക്കോണ്‍ കമ്പനി തങ്ങളുടെ എക്കാലത്തെയും ഏറ്റവും മികച്ച ക്യാമറകളിലൊന്നായ സെഡ്9 ന്റെ ചില സീരീസ് ബോഡികള്‍ തിരിച്ചുവിളിച്ചു തുടങ്ങി. ക്യാമറയില്‍ നിന്ന് ലെന്‍സ് ഊരിയെടുക്കുമ്പോഴാണ് ചില ക്യാമറകള്‍ പ്രശ്‌നം കാണിച്ചിരിക്കുന്നത്. എന്നാല്‍, എത്ര ക്യാമറകള്‍ക്ക് പ്രശ്‌നമുണ്ടെന്നും മറ്റുമുള്ള കാര്യങ്ങള്‍ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല.
∙ പ്രശ്‌നമുണ്ടോ എന്ന് പരിശോധിക്കാം
ഈ പ്രശ്‌നം നേരിടുന്ന ഫൊട്ടോഗ്രാഫര്‍മാര്‍ക്ക് ക്യാമറ കമ്പനിക്ക് അയച്ചുകൊടുക്കാനാകും. ക്യാമറ അയച്ചുകൊടുക്കുന്നതിനു വരുന്ന ചെലവും പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ചെലവും കമ്പനി വഹിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സെഡ് 9 ഉടമകള്‍ക്ക് ഈ പേജിലെത്തി ക്യാമറയുടെ സീരിയല്‍ നമ്പര്‍ നല്‍കി ക്യാമറയ്ക്ക് പ്രശ്‌നമുണ്ടോ എന്ന് പരിശോധിക്കാം. https://nikon.tfaforms.net/625
∙ സോണി ഇ-മൗണ്ട് ക്യാമറകള്‍ക്ക് വില കുറഞ്ഞ ഓട്ടോഫോക്കസ് 85എംഎം എഫ്1.8 ലെന്‍സ്
തേഡ് പാര്‍ട്ടി ലെന്‍സ് നിര്‍മാതാവായ അസ്റ്റര്‍ഹോറി (AstrHori) സോണി ഇ-മൗണ്ട് ക്യാമറകള്‍ക്കായി വില കുറഞ്ഞ 85എംഎം എഫ്1.8 ഓട്ടോഫോക്കസ് ലെന്‍സ് പുറത്തിറക്കി. പല ലെയറുള്ള ലെന്‍സ് കോട്ടിങ് ഇതിനുള്ളതിനാല്‍ ഫ്‌ളെയറിങ് പ്രശ്‌നം കുറച്ചേക്കുമെന്നു കരുതുന്നു. ഇതിന് കമ്പനി വിലയിട്ടിരിക്കുന്നത് 276 ഡോളറാണ്.
∙ പുതിയ ലെന്‍സ് പേറ്റന്റ് ക്യാനന്‍ വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രാഫര്‍മാര്‍ക്ക് ഉത്സാഹം പകര്‍ന്നേക്കും
രണ്ടു പുതിയ ടെലി സൂം ലെന്‍സുകള്‍ കൂടി ഇറക്കാനുള്ള പേറ്റന്റ് അപേക്ഷകള്‍ സമര്‍പ്പിച്ചിരിക്കുകയാണ് ലോകത്തെ ഏറ്റവും വലിയ ക്യാമറാ നിര്‍മാതാവായ ക്യാനന്‍. തങ്ങളുടെ മിറര്‍ലെസ് ശ്രേണിക്കു വേണ്ടിയാണ് പുതിയ ലെന്‍സുകള്‍ ഉണ്ടാക്കിയെടുക്കാന്‍ ക്യാനന്‍ ശ്രമിക്കുക. ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്ന പുതിയ ഒരു ആര്‍എഫ് ലെന്‍സ് 200-400എംഎം എഫ്4 ആണ്. ഇതിന് 1.4 എക്‌സ് ടെലി കണ്‍വേര്‍ട്ടറും ഉണ്ട്. ടെലികണ്‍വേര്‍ട്ടര്‍ പ്രയോജനപ്പെടുത്തിയാല്‍ ലെന്‍സ് 280-560എഫ് 5.6 ലെന്‍സായി മാറും.
∙ 200-500എംഎം എഫ്4
മറ്റൊരു ലെന്‍സ് 200-500എംഎം എഫ്4 ആണ്. ഇതിനും 1.4 എക്‌സ് ടെലികണ്‍വേര്‍ട്ടര്‍ ഉണ്ട്. ഇത് പ്രയോജനപ്പെടുത്തിയാല്‍ ലെന്‍സ് 280-700 എംഎം റീച്ചുള്ള എഫ്5.6 സൂമായി മാറും. പേറ്റന്റന്റ് അപേക്ഷകള്‍ സമര്‍പ്പിച്ചെന്നു കരുതി ലെന്‍സ് ഇറക്കണമെന്നില്ല. ഉണ്ടാക്കി വരുമ്പോള്‍ തടസങ്ങള്‍ നേരിട്ടാല്‍ ലെന്‍സുകളുടെ നിര്‍മാണം നിർത്തിവച്ചേക്കാം. അതേസമയം, ഇവ പുറത്തിറക്കിയാല്‍ ക്യാനന്‍ വൈല്‍ഡ് ലൈഫ് ഷൂട്ടര്‍മാര്‍ക്ക് വളരെ പ്രയോജനപ്രദമായേക്കുമെന്നാണ് വിലയിരുത്തല്‍.
English Summary: Fujifilm Introduces X-T5 Mirrorless Digital Camera