ശാസ്ത്ര കൽപിത സിനിമയെ വെല്ലുന്ന വിചിത്രമായ കണ്ടുപിടുത്തങ്ങളുടെയും ഗവേഷണങ്ങളുടെയും കാലമാണ് വരാനിരിക്കുന്നത്. അതിലൊന്നാണ് ബിയോൺ കാർമന്റെ ലെൻസില്ലാ ക്യാമറ 'പാരഗ്രാഫിക'. സമയവും കാലാവസ്ഥയുമൊക്കെ തത്സമയം വ്യക്തമാകുന്ന ഒരു വിവരണത്തെ എഐ ചിത്രമാക്കി മാറ്റുന്ന ശേഷിയുള്ള ഉപകരണമെന്നാണ് കാർമൻ ഈ ക്യാമറയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശാസ്ത്ര കൽപിത സിനിമയെ വെല്ലുന്ന വിചിത്രമായ കണ്ടുപിടുത്തങ്ങളുടെയും ഗവേഷണങ്ങളുടെയും കാലമാണ്  വരാനിരിക്കുന്നത്. അതിലൊന്നാണ് ബിയോൺ കാർമന്റെ ലെൻസില്ലാ ക്യാമറ 'പാരഗ്രാഫിക'. സമയവും കാലാവസ്ഥയുമൊക്കെ തത്സമയം വ്യക്തമാകുന്ന ഒരു  വിവരണത്തെ എഐ ചിത്രമാക്കി മാറ്റുന്ന ശേഷിയുള്ള ഉപകരണമെന്നാണ് കാർമൻ ഈ ക്യാമറയെ വിശേഷിപ്പിക്കുന്നത്.  ക്യാമറയുടെ വ്യഫൈൻഡർ ചിത്രമെടുക്കുന്ന വസ്തുവിന്റെയോ സ്ഥലത്തിന്റെയോ ശാസ്ത്രീയ വിവരണം നൽകും. ജിയോ ലൊക്കേഷൻ സംവിധാനം ഉപയോഗിച്ചാവും പ്രവർത്തനം.

ക്യാമറയുടെ മുകളിലെ ബട്ടണുകളിൽ ചിത്രങ്ങളുടെ വിവരണത്തില്‍ എത്രത്തോളം മാറ്റം വരണമെന്നു തീരുമാനിക്കാവും. അടുത്ത ക്ളിക്കിൽ ആ വിവരണങ്ങൾ ചിത്രമായി മാറും. ചിത്രങ്ങൾ സൃഷ്ടിക്കാൻ പ്രകാശത്തിന് പകരം ഡാറ്റ ഉപയോഗിക്കുന്നെന്നതാണ് ഈ ക്യാമറയെ വ്യത്യസ്തമാക്കുന്നത് . സ്ഥലം, കാലാവസ്ഥ, സമയം, സമീപ സ്ഥലങ്ങൾ എന്നിവയുൾപ്പെടെ അതിന്റെ നിലവിലെ സ്ഥാനത്തെക്കുറിച്ചുള്ള ഡാറ്റ ശേഖരിക്കുന്നതിന് ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉപയോഗിക്കുന്നു. 

ADVERTISEMENT

ഈ ഡാറ്റ പിന്നീട് നിലവിലെ സ്ഥലത്തിന്റെയും നിമിഷത്തിന്റെയും വിവരണം ചിത്രീകരിക്കാൻ ഉപയോഗിക്കുന്നു. ടെക്സ്റ്റ്-ടു-ഇമേജ് എഐ മോഡൽ ഉപയോഗിച്ച് ഈ വിവരണം ഒരു ചിത്രമാക്കി മാറ്റുന്നു. ക്യാമറ നേരിട്ട് ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നില്ല; പകരം, ഇത് ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള ഡാറ്റ നൽകുന്ന പ്രോഗ്രാമിങ് സോഫ്റ്റ്​വെയറുകൾ ഉപയോഗിക്കുന്നു. മാത്രമല്ല അതിലെ ഡയലുകളിൽ ഫോട്ടോ എങ്ങനെ യാഥാർഥ്യത്തോടടുത്തു നിൽക്കണമെന്നു നിയന്ത്രിക്കാനുമാകും.

നക്ഷത്ര ആകൃതിയിലുള്ള വിചിത്ര ഉപകരണം ഈ ഉപകരണത്തിന്റെ ആന്റിനയാണ് കാർമൻ വായിച്ച ഒരു പുസ്തകത്തിൽ നിന്നാണ് ഈ ആശയം ലഭിച്ചത്.  ഭൂമിക്കടിയിലെ ഇരുട്ടിൽ വേട്ടയാടുന്ന , സഞ്ചരിക്കുന്ന സ്റ്റാർ നോസ്ഡ് മോൾ പ്രകാശത്തെ ഉപയോഗപ്പെടുത്തുന്നതേയില്ല. വിരലുകളിലൂടെയാണ് അതു ചുറ്റുപാടുകളെ 'കാണുന്നത്'. ഈ  വൈചിത്രമാണ് പ്രകാശമില്ലാതെ ചിത്രങ്ങൾ സൃഷ്ടിക്കുന്നതിൽ പ്രചോദനമായെന്നു ഡച്ച് ഗവേഷകനായ ബിയോൺ കാർമൻ വിശദീകരിക്കുന്നു.