ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പുതിയ അത്യാധുനിക ആന്റി-റേഡിയേഷൻ മിസൈലിന്റെ (NGAR) ആദ്യ പരീക്ഷണം ഉടൻ നടക്കും. ഡിഫൻസ് റിസേർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനാണ് പുതിയ മിസൈൽ (ഡിആർഡിഒ) പരീക്ഷണത്തിനു തയാറെടുക്കുന്നത്. ശത്രുക്കളുടെ റഡാറുകൾ, ട്രാക്കിങ് സിസ്റ്റങ്ങൾ, ആശയവിനിമയ സൗകര്യങ്ങൾ എന്നിവ നശിപ്പിക്കാൻ ശേഷിയുള്ളതാണ് ആന്റി-റേഡിയേഷൻ മിസൈൽ.
പരീക്ഷണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. വായുവിൽ നിന്ന് കരയിലേയ്ക്ക് തൊടുക്കാവുന്ന മിസൈലിന്റെ പരിധി 100 കിലോമീറ്ററാണ്. സുഖോയ്-30 എംകെഐ പോർവിമാനത്തിൽ നിന്നു ആന്റി-റേഡിയേഷൻ മിസൈൽ വിക്ഷേപിക്കാൻ കഴിയും.
യുദ്ധം നടക്കുമ്പോൾ സൈന്യത്തെ ഏറെ സഹായിക്കുന്ന സംവിധാമാണിത്. റഡാർ, ട്രാക്കിങ് നെറ്റ്‌വർക്കുകൾ, മറ്റു സിഗ്നലുകൾ എല്ലാം തകർക്കുന്നതോടെ ശത്രുക്കളെ ഇരുട്ടിലാക്കാൻ സാധിക്കും. കഴിഞ്ഞ വർഷം പാക് ഭീകര ക്യാംപുകളിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണ സമയത്തും ശത്രുക്കളുടെ റഡാറുകളും മറ്റു ആശയവിനിമയ സംവിധാനങ്ങളും തകർത്തിരുന്നു.