കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയുടെ മിസൈലുകളും പോർവിമാനവും വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് നിരവധി രാജ്യങ്ങൾ രംഗത്തെത്തുന്നുണ്ട്. ആകാശ് മിസൈൽ വാങ്ങാൻ താല്‍പര്യപ്പെട്ട് ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, യൂറോപ്പ്, ഗൾഫ് എന്നിവിടങ്ങളിലെ രാജ്യങ്ങളിൽ പലതും ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. ഏറ്റവും പുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയുടെ മിസൈലുകളും പോർവിമാനവും വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് നിരവധി രാജ്യങ്ങൾ രംഗത്തെത്തുന്നുണ്ട്. ആകാശ് മിസൈൽ വാങ്ങാൻ താല്‍പര്യപ്പെട്ട് ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, യൂറോപ്പ്, ഗൾഫ് എന്നിവിടങ്ങളിലെ രാജ്യങ്ങളിൽ പലതും ഇന്ത്യയെ സമീപിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഒമ്പത് രാജ്യങ്ങൾ ഡിആർഡിഒ വികസിപ്പിച്ചെടുത്ത ആകാശ് വ്യോമ പ്രതിരോധ മിസൈൽ സംവിധാനം വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കേന്ദ്ര മന്ത്രിസഭയുടെ അനുമതിക്ക് ശേഷം പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ യൂണിറ്റ് ഈ രാജ്യങ്ങളിലേക്ക് ആയുധ സംവിധാനം കയറ്റുമതി ചെയ്യുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്നും അധികൃതർ പറഞ്ഞു.

ADVERTISEMENT

പ്രതിരോധ കയറ്റുമതിയിലൂടെ 5 ബില്യൺ യുഎസ് ഡോളർ നേടുന്നതിനും സൗഹൃദ വിദേശ രാജ്യങ്ങളുമായുള്ള തന്ത്രപരമായ ബന്ധം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് ആകാശ് മിസൈൽ സംവിധാനം കയറ്റുമതി ചെയ്യുന്നതിന് മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.

25 കിലോമീറ്റർ ദൂരമുള്ള സർഫെയ്സ്-ടു-എയർ മിസൈലാണ് ആകാശ്. 2014 ൽ വ്യോമസേനയിലും (ഐ‌എ‌എഫ്) 2015 ൽ ഇന്ത്യൻ ആർമിയിലും മിസൈൽ ഉൾപ്പെടുത്തി. ആകാശിനെ കൂടാതെ, തീരദേശ നിരീക്ഷണ സംവിധാനം, റഡാറുകൾ, എയർ പ്ലാറ്റ്ഫോമുകൾ എന്നിവ വാങ്ങാനും വിവിധ രാജ്യങ്ങൾക്ക് താൽപര്യമുണ്ട്. അത്തരം പ്ലാറ്റ്ഫോമുകൾ കയറ്റുമതി ചെയ്യുന്നതിന് വേഗത്തിൽ അനുമതി നൽകുന്നതിന്, വിദേശകാര്യ മന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഉൾപ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിച്ചു.

ADVERTISEMENT

കഴിഞ്ഞ 20 വർഷത്തിനിടെ ഇന്ത്യ സ്വന്തമാക്കിയ നിരവധി മിസൈലുകളും ആയുധങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും അമേരിക്കയെയും റഷ്യയെയും ചൈനയെയും പോലെ ആയുധങ്ങൾ വിൽക്കാൻ ഇന്ത്യ മുന്നിട്ടിറങ്ങിയിട്ടില്ല. ആസിയാൻ രാജ്യങ്ങളും ആയുധങ്ങൾക്കായി ഇന്ത്യയെ സമീപിച്ചിക്കുന്നുണ്ട്. തെക്ക്–കിഴക്കൻ ഏഷ്യയിൽ സ്ഥിതി ചെയ്യുന്ന പത്ത് രാജ്യങ്ങളുടെ സാമ്പത്തിക സംഘടനയാണ് ആസിയാൻ. ഇന്ത്യ സ്വന്തമായി നിർമിച്ച ആകാശ്, ഇന്ത്യ–റഷ്യ സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് ക്രൂസ് മിസൈലുകൾ എന്നിവക്കാണ് ആവശ്യക്കാരേറെയെന്നാണ് റിപ്പോർട്ട്. 

ബ്രഹ്മോസ് വാങ്ങാനായി നിലവിൽ പതിനഞ്ചോളം രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചെന്നാണ് റിപ്പോർട്ട്. ചിലെ, പെറു എന്നീ രാജ്യങ്ങളും ബ്രഹ്മോസ് മിസൈൽ തേടി ഇന്ത്യയിൽ എത്തിയിരുന്നു. എന്നാൽ, ഇതിൽ ചില രാജ്യങ്ങൾക്ക് ഇപ്പോൾ തന്നെ ചൈന ആയുധം നൽകുന്നുണ്ട്. ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങാവുന്ന ക്രൂസ് മിസൈലുകളിലൊന്നാണ് ബ്രഹ്മോസ്. ഈ അത്യാധുനിക ക്രൂസ് മിസൈലിന്റെ നിർമാണ ചിലവ് 27.3 ലക്ഷം ഡോളറാണ്.

ADVERTISEMENT

English Summary: 9 countries interested in acquisition of DRDO-developed Akash air defence missile system