ഇത് ‘മെയ്ഡ് ഇൻ ഇന്ത്യ’ അഭിമാനം! അർജുൻ യുദ്ധ ടാങ്ക് പ്രധാനമന്ത്രി സൈന്യത്തിന് കൈമാറി
ഇത് രാജ്യത്തിനും പ്രതിരോധ മേഖലയ്ക്കും അഭിമാനനിമിഷമാണ്. ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത അർജുൻ യുദ്ധ ടാങ്ക് ഞായറാഴ്ച നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈന്യത്തിന് കൈമാറി. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അർജുൻ മെയിൻ ബാറ്റിൽ ടാങ്ക് മാർക്ക് 1 എ മോദി കരസേനാ മേധാവി ജനറൽ എം.എം നരവണെയ്ക്കാണ്

ഇത് രാജ്യത്തിനും പ്രതിരോധ മേഖലയ്ക്കും അഭിമാനനിമിഷമാണ്. ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത അർജുൻ യുദ്ധ ടാങ്ക് ഞായറാഴ്ച നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈന്യത്തിന് കൈമാറി. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അർജുൻ മെയിൻ ബാറ്റിൽ ടാങ്ക് മാർക്ക് 1 എ മോദി കരസേനാ മേധാവി ജനറൽ എം.എം നരവണെയ്ക്കാണ് കൈമാറിയത്. ഇന്ത്യ സമാധാനത്തിൽ വിശ്വസിക്കുന്നുവെങ്കിലും പരമാധികാരം സംരക്ഷിക്കുമെന്ന് മോദി പറഞ്ഞു.
പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ കോംബാറ്റ് വെഹിക്കിൾസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് തദ്ദേശീയമായി രൂപകൽപ്പന ചെയ്തതും വികസിപ്പിച്ചതും നിർമിച്ചതുമായ അത്യാധുനിക ടാങ്കിനെ സല്യൂട്ട് ചെയ്ത് സ്വീകരിച്ചതും പ്രധാനമന്ത്രിയാണ്. പതിനഞ്ച് അക്കാദമിക് സ്ഥാപനങ്ങൾ, എട്ട് ലാബുകൾ, നിരവധി എംഎസ്എംഇകൾ എന്നിവയും പദ്ധതിയിൽ പങ്കാളികളായി. 8,400 കോടി രൂപ മുടക്കി 118 അർജുൻ മാർക്ക് 1 എ ടാങ്കുകൾ ഇന്ത്യൻ സൈന്യത്തിൽ ഉൾപ്പെടുത്തുന്നതിന് പ്രതിരോധ മന്ത്രാലയം അടുത്തിടെ തീരുമാനമെടുത്തിരുന്നു.
തമിഴ്‌നാട് ഇതിനകം തന്നെ ഇന്ത്യയുടെ പ്രമുഖ നിർമാണ കേന്ദ്രമാണെന്നും ഇപ്പോൾ ടാങ്ക് നിർമാണ കേന്ദ്രമായി സംസ്ഥാനം വികസിക്കുന്നത് താൻ കാണുന്നുണ്ടെന്നും മോദി പറഞ്ഞു. ഉത്തരേന്ത്യയിലെ നമ്മുടെ അതിർത്തികൾ സംരക്ഷിക്കാൻ തമിഴ്‌നാട്ടിൽ നിർമിച്ച ടാങ്ക് ഉപയോഗിക്കും. ഇത് ഇന്ത്യയുടെ ഐക്യ സ്വഭാവം കാണിക്കുന്നുവെന്നും മോദി പറഞ്ഞു. ഇന്ത്യ സമാധാനത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിലും അത് തങ്ങളുടെ പരമാധികാരം എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. രാജ്യത്തെ പ്രതിരോധ പദ്ധതികളുടെ പ്രാധാന്യം എടുത്തുകാട്ടുന്നതിനായി അദ്ദേഹം തമിഴിൽ ഭാരതീയർ കവിത ചൊല്ലി.
രണ്ട് വർഷം മുൻപ് പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട സിആർപിഎഫ് ഉദ്യോഗസ്ഥർക്കും മോദി ആദരാഞ്ജലി അർപ്പിച്ചു. ഒരോ ഇന്ത്യക്കാരനും ഈ ദിവസം മറക്കാൻ കഴിയില്ല. ആ ആക്രമണത്തിൽ നമുക്ക് നഷ്ടപ്പെട്ട എല്ലാ രക്തസാക്ഷികൾക്കും ആദരാഞ്ജലി അർപ്പിക്കുന്നുവെന്നും മോദി പറഞ്ഞു.
English Summary: PM Modi hands over Arjun battle tank to Indian Army