റിമോട്ട് കണ്‍ട്രോള്‍ നായകളെ സൃഷ്ടിക്കാനുള്ള അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടയായ സിഐഎയുടെ പരീക്ഷണത്തിന്റെ തെളിവുകൾ പുറത്ത്. നായകളെ റിമോട്ട് കണ്‍ട്രോളില്‍ നിയന്ത്രിക്കുക എന്നതായിരുന്നു 1960 കളില്‍ സിഐഎ നടത്തിയ പരീക്ഷണങ്ങളുടെ ലക്ഷ്യം. നായകളുടെ തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ഘടിപ്പിച്ചായിരുന്നു സിഐഎയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിമോട്ട് കണ്‍ട്രോള്‍ നായകളെ സൃഷ്ടിക്കാനുള്ള അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടയായ സിഐഎയുടെ പരീക്ഷണത്തിന്റെ തെളിവുകൾ പുറത്ത്. നായകളെ റിമോട്ട് കണ്‍ട്രോളില്‍ നിയന്ത്രിക്കുക എന്നതായിരുന്നു 1960 കളില്‍ സിഐഎ നടത്തിയ പരീക്ഷണങ്ങളുടെ ലക്ഷ്യം. നായകളുടെ തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ഘടിപ്പിച്ചായിരുന്നു സിഐഎയുടെ രഹസ്യ പരീക്ഷണം നടന്നത്.

മനസ്സിനേയും ചിന്തകളേയും നിയന്ത്രിക്കുന്നതിനെക്കുറിച്ചുള്ള അതീവരഹസ്യമായ എംകെഅൾട്ര ( MKUltra) പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു സിഐഎ റിമോട്ട് കണ്‍ട്രോള്‍ നായകളെ സൃഷ്ടിക്കാൻ ശ്രമം നടത്തിയത്. നായകളെ പരീക്ഷണ വസ്തുക്കളാക്കിയുള്ള സിഐഎയുടെ ഈ പദ്ധതി വലിയ തോതില്‍ പിന്നീട് കുപ്രസിദ്ധി നേടിയിരുന്നു. 

ADVERTISEMENT

ശസ്ത്രക്രിയയിലൂടെ നായകളുടെ തലച്ചോറില്‍ പ്രത്യേകം ഘടിപ്പിച്ച ഇലക്ട്രോഡുകള്‍ വഴി 90 വോള്‍ട്ട് വരെയുള്ള വൈദ്യുതാഘാതം നല്‍കിയായിരുന്നു പരീക്ഷണം. ഇതിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ദശാബ്ദങ്ങളായി ഈ അത്യന്തം രഹസ്യമായ പരീക്ഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മൂടിവെക്കുന്നതില്‍ അമേരിക്കന്‍ അധികൃതര്‍ വിജയിച്ചിരുന്നു. എന്നാല്‍ അമേരിക്കയിലെ വിവരാവകാശ നിയമത്തിന്റെ വരവോടെയാണ് ഇത്തരം രഹസ്യ പദ്ധതികള്‍ വെളിച്ചം കണ്ടുതുടങ്ങിയത്. നായകളെ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് നിയന്ത്രിക്കുക പ്രായോഗികമാണോ എന്നറിയാനായിരുന്നു ഈ പരീക്ഷണം. അവയുടെ തലച്ചോറില്‍ ഘടിപ്പിച്ച ഇലക്ട്രോഡുകള്‍ വഴി വൈദ്യുതാഘാതം ഏല്‍പ്പിക്കുകയായിരുന്നു രീതിയെന്നും രഹസ്യ പരീക്ഷണത്തെക്കുറിച്ചുള്ള രേഖകള്‍ പറയുന്നു.

ADVERTISEMENT

ശസ്ത്രക്രിയ മുതല്‍ പൊതുസ്ഥലത്തെ പരീക്ഷണങ്ങളുടെ ഫലങ്ങള്‍ വരെ ഈ രേഖകളില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. എലികളിലും കുരങ്ങുകളിലും നടത്തിയ പരീക്ഷണത്തിനു ശേഷമാണ് നായകളിലും പരീക്ഷണം നടത്തിയതെന്നും സിഐഎ രേഖകള്‍ പറയുന്നു. തലയില്‍ ഘടിപ്പിച്ച ഇലക്ട്രോഡുകള്‍ വഴി 80-90 വോള്‍ട്ട് വൈദ്യുതിയാണ് കടത്തിവിട്ടത്. ഏതാണ്ട് 2000 തവണ ഇത്തരം വൈദ്യുതാഘാതം ഏല്‍പിച്ച ഒരു നായ വിറച്ച് വിറച്ച് ചാവുകയും ചെയ്തു. 

ADVERTISEMENT

ഇതോടെ ‘യുറേക 1’ എന്ന പുതിയ നായയെ ഉപയോഗിച്ചായി പരീക്ഷണം. ഇത്തവണ 12 മുതല്‍ 15 വോള്‍ട്ട് വരെ വൈദ്യുതി കടത്തി വിട്ടു. എങ്കില്‍ പോലും യുറേക 1ന് കാര്യമായ പ്രശ്‌നങ്ങളുണ്ടായില്ല. ഇതോടെ യുറേകയുടെ മാറ്റങ്ങളെക്കുറിച്ച് വിശദമായി പഠിക്കാന്‍ ഗവേഷകര്‍ തീരുമാനിച്ചു. പകരം യുറേക II എന്ന പുതിയ നായയെ ഉപയോഗിച്ച് പരീക്ഷണം തുടരുകയും ചെയ്തു.

English Summary: CIA's gruesome 1960s experiments to create 'remote control' dogs by implanting electrodes into their brains