മരണം മുന്നിൽകണ്ട് മൂന്നരലക്ഷം പേർ... ലോകത്തെ ത്രില്ലടിപ്പിച്ച കപ്പൽ രക്ഷാദൗത്യം
ലോകം മുഴുവൻ ഒരു കപ്പലിനെ ഉറ്റുനോക്കിയിരുന്ന ദിവസങ്ങളാണു കടന്നു പോയത്. സൂയസ് കനാലിൽ കുടുങ്ങിയ എംവി എവർഗിവൺ കപ്പലിന്റെ ഓരോ നീക്കങ്ങളും ശ്വാസമടക്കിപ്പിടിച്ചാണ് രാജ്യാന്തരതലത്തിൽ ആളുകൾ കണ്ടിരുന്നത്. എന്നാൽ ഇതിനേക്കാളുമൊക്കെ ത്രില്ലടിപ്പിച്ചിരുന്ന ഒരു കപ്പൽ രക്ഷാദൗത്യം രണ്ടാം ലോകമഹായുദ്ധകാലത്ത്
ലോകം മുഴുവൻ ഒരു കപ്പലിനെ ഉറ്റുനോക്കിയിരുന്ന ദിവസങ്ങളാണു കടന്നു പോയത്. സൂയസ് കനാലിൽ കുടുങ്ങിയ എംവി എവർഗിവൺ കപ്പലിന്റെ ഓരോ നീക്കങ്ങളും ശ്വാസമടക്കിപ്പിടിച്ചാണ് രാജ്യാന്തരതലത്തിൽ ആളുകൾ കണ്ടിരുന്നത്. എന്നാൽ ഇതിനേക്കാളുമൊക്കെ ത്രില്ലടിപ്പിച്ചിരുന്ന ഒരു കപ്പൽ രക്ഷാദൗത്യം രണ്ടാം ലോകമഹായുദ്ധകാലത്ത്
ലോകം മുഴുവൻ ഒരു കപ്പലിനെ ഉറ്റുനോക്കിയിരുന്ന ദിവസങ്ങളാണു കടന്നു പോയത്. സൂയസ് കനാലിൽ കുടുങ്ങിയ എംവി എവർഗിവൺ കപ്പലിന്റെ ഓരോ നീക്കങ്ങളും ശ്വാസമടക്കിപ്പിടിച്ചാണ് രാജ്യാന്തരതലത്തിൽ ആളുകൾ കണ്ടിരുന്നത്. എന്നാൽ ഇതിനേക്കാളുമൊക്കെ ത്രില്ലടിപ്പിച്ചിരുന്ന ഒരു കപ്പൽ രക്ഷാദൗത്യം രണ്ടാം ലോകമഹായുദ്ധകാലത്ത്
ലോകം മുഴുവൻ ഒരു കപ്പലിനെ ഉറ്റുനോക്കിയിരുന്ന ദിവസങ്ങളാണു കടന്നു പോയത്. സൂയസ് കനാലിൽ കുടുങ്ങിയ എംവി എവർഗിവൺ കപ്പലിന്റെ ഓരോ നീക്കങ്ങളും ശ്വാസമടക്കിപ്പിടിച്ചാണ് രാജ്യാന്തരതലത്തിൽ ആളുകൾ കണ്ടിരുന്നത്. എന്നാൽ ഇതിനേക്കാളുമൊക്കെ ത്രില്ലടിപ്പിച്ചിരുന്ന ഒരു കപ്പൽ രക്ഷാദൗത്യം രണ്ടാം ലോകമഹായുദ്ധകാലത്ത് സംഭവിച്ചിട്ടുണ്ട്. ഡൺകിർക്ക് രക്ഷാദൗത്യം എന്ന പേരിൽ പിൽക്കാലത്ത് പ്രശസ്തമായ ഏട്.
എവർഗിവൺ കപ്പലിലെ നാവികർക്ക് ജീവനു ഭീഷണിയുണ്ടായിരുന്നില്ല. എന്നാൽ ഡൺകിർക്ക് ദൗത്യത്തിൽ ഉൾപ്പെട്ട നാവികസേനാംഗങ്ങൾ ജീവനും മരണത്തിനുമിടയിലെ നേരിയ നൂൽപ്പാലത്തിലൂടെയാണു സഞ്ചരിച്ചിരുന്നത്. എവർഗിവൺ കപ്പലിന്റെ ശത്രു സൂയസ് കരയിലെ പുതഞ്ഞ തീരങ്ങൾ മാത്രമായിരുന്നു. എന്നാൽ ഡൺകിർക്ക് സംഭവത്തിലെ ശത്രു സാക്ഷാൽ അഡോൾഫ് ഹിറ്റ്ലറും മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത അയാളുടെ നാത്സിപ്പടയുമായിരുന്നു.
∙ നാത്സികളുടെ ബ്ലിറ്റ്സ്ക്രീഗ്
ഫ്രാൻസിന്റെ വടക്കൻ തീരത്തുള്ള ഒരു ചെറിയ കടൽത്തീര പട്ടണമായിരുന്നു ഡൺകിർക്ക്, ബെൽജിയം–ഫ്രാൻസ് അതിർത്തിക്കു സമീപം. ഇംഗ്ലണ്ട് തീരവുമായി വെറും 34 കിലോമീറ്റർ കടൽദൂരമാണ് ഈ പട്ടണത്തിനുണ്ടായിരുന്നത്. രണ്ടാംലോകയുദ്ധകാലത്ത് നയതന്ത്രപരമായി വളരെയേറെ പ്രാധാന്യമുള്ള സ്ഥലമായിരുന്നു ഡൺകിർക്ക്.
1940 മേയ് 10, നാത്സി ജർമനി, ബ്ലിറ്റ്സ്ക്രീഗ് എന്ന് അവർ പേരിട്ടു വിളിക്കുന്ന പൊടുന്നനെയുള്ള മുന്നേറ്റത്തിൽ നെതർലൻഡ്സ്, ലൂക്സംബർഗ്, ബെൽജിയം എന്നീ രാജ്യങ്ങളെ ആക്രമിച്ചു. അത്യാധുനിക പാൻസർ ടാങ്കുകളുപയോഗിച്ചുള്ള ആ ആക്രമണത്തിൽ കീഴടങ്ങുകയല്ലാതെ ഈ രാജ്യങ്ങൾക്കു സാധ്യമായിരുന്നില്ല. മേയ് അവസാനത്തോടെ 3 രാജ്യങ്ങളും നാത്സികളുടെ മുന്നിൽ അടിയറവ് പറഞ്ഞു.
അടുത്ത ലക്ഷ്യം ഫ്രാൻസാണെന്നു സുവ്യക്തമായിരുന്നു. ബ്രിട്ടൻ നയിക്കുന്ന ജർമനിക്കെതിരായ സഖ്യശക്തികളിലെ ഒരംഗവും ഒന്നാം ലോകയുദ്ധം മുതൽ ജർമനിക്കു പ്രതികാരമുള്ള രാജ്യമെന്ന നിലയും ഫ്രാൻസിന്റെ നില പരുങ്ങലിലാക്കി. ഏതുനിമിഷവും നാത്സികൾ തങ്ങളെ ആക്രമിക്കാമെന്നു ഫ്രാൻസ് കണക്കുകൂട്ടി. സ്ട്രോസ്ബർഗ് നഗരത്തിൽ നിന്നു നീങ്ങിയുള്ള മാഗിനോട്ട് മേഖല വഴിയാകും നാത്സികൾ എത്തുകയെന്ന വിലയിരുത്തലിൽ അവിടത്തെ സൈനിക മുന്നൊരുക്കങ്ങൾ അവർ കൂട്ടി. എന്നാൽ നാത്സികൾ തിരഞ്ഞെടുത്തത് മറ്റൊരു മാർഗമാണ്. ആർഡിനസ് കാടുകൾ വഴി സോം താഴ്‌വരയിലേക്കാണ് അവരെത്തിയത്. ഫ്രാൻസിന്റെ വടക്കൻ, തെക്കൻ മേഖലകളെ കീറിമുറിച്ചു കൊണ്ടായിരുന്നു നീക്കം. മൃഗീയമായ വീര്യം ഉൾക്കൊണ്ടായിരുന്നു അവരുടെ കടന്നുവരവ്. വഴിയിലുള്ള ആശയവിനിമയ, ഗതാഗത സംവിധാനങ്ങളെല്ലാം അവർ തകർത്തെറിഞ്ഞു. ഡൺകിർക്ക് ഉൾപ്പെടുന്ന ഫ്രാൻസിന്റെ ഉത്തരമേഖല പൂർണമായും ഒറ്റപ്പെട്ടു.
∙ ഡൺകിർക്കിലെ ഉദ്വേഗം
ബ്രിട്ടനിൽ നിന്നുള്ള രണ്ടു ലക്ഷം സൈനികരുൾപ്പെടെ വൻ സൈനികവിന്യാസം ആസമയം ഡൺകിർക്കിലുണ്ടായിരുന്നു. എന്നാൽ നാത്സികളുടെ നൂതന യുദ്ധസംവിധാനങ്ങളുടെ മുന്നിൽ തീകുണ്ഠത്തിൽ വീണ ഈയാംപാറ്റകളെ പോലെ ഇവർ നശിച്ചുപോകുമെന്ന് ബ്രിട്ടൻ കണക്കുകൂട്ടി. ഡൺകിർക്കിൽ കുടുങ്ങിയ ബ്രിട്ടിഷ് സൈനികരെ കപ്പലുകൾ ഉപയോഗിച്ച് കടൽമാർഗം കൊണ്ടുവരാമെന്ന് ബ്രിട്ടിഷ് സൈന്യം സർക്കാരിനോട് പറഞ്ഞു. എന്നാൽ അന്നത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രിയായ നെവിൽ ചേംബർലെയ്ൻ ഇക്കാര്യത്തിൽ സംശയാലുവായിരുന്നു. കടലിൽ ഒറ്റപ്പെട്ട നാവികവ്യൂഹത്തെ ജർമൻ യുദ്ധവിമാങ്ങൾ തീർത്തുകളയുമെന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം.
എന്നാൽ ആ സമയം തന്നെ ചേംബർലെയ്ൻ രാജിവച്ചു. പകരം പ്രധാനമന്ത്രിയായത് വിൻസ്റ്റൻ ചർച്ചിൽ. കടൽവഴിയുള്ള രക്ഷാദൗത്യത്തിന് അദ്ദേഹം ഉടനടി അംഗീകാരം നൽകി. ആശയക്കുഴപ്പങ്ങൾ മറുപക്ഷത്തുമുണ്ടായിരുന്നു. ഹിറ്റ്ലറിനും ഡൺകിർക്കിലെ സേനാവിന്യാസത്തിന്റെ കരുത്തിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. രണ്ടു ദിവസത്തേക്ക് ഡൺകിർക്ക് ആക്രമിക്കുന്നത് നിർത്തിവയ്ക്കാൻ അയാൾ സേനയ്ക്ക് നിർദേശം നൽകി. അപ്പോൾ ഡൺകിർക്കിനു വെറും കിലോമീറ്ററുകൾ അകലെയായിരുന്നു ജർമൻ സേന. ഹിറ്റ്ലർ നൽകിയ ഈ ഇടവേള സഖ്യശക്തികൾക്ക് നാവിക രക്ഷാ ദൗത്യത്തിനു തയാറെടുക്കാൻ സമയം നൽകി.
∙ ഓപ്പറേഷൻ ഡൈനമോ
മേയ് 26നു വൈകുന്നേരത്തോടെ ഡൺകിർക്കിൽ നിന്നുള്ള രക്ഷാദൗത്യം ബ്രിട്ടൻ ആരംഭിച്ചു. ജർമനിയുടെ കുപ്രസിദ്ധ വ്യോമസേനയായ ലുഫ്റ്റ്‌വാഫിന്റെ ഇടതടവില്ലാത്ത ആക്രമണങ്ങൾ അതിജീവിച്ചുകൊണ്ടാണ് ആദ്യഘട്ടം തുടങ്ങിയത്. ജർമൻ യുദ്ധവിമാനങ്ങൾ ഹാർബറിലെത്തുന്നത് തടയാൻ ബ്രിട്ടിഷ് വ്യോമസേനാവിഭാഗങ്ങൾ കിണഞ്ഞു പരിശ്രമിച്ചു. മേയ് 27നു 7500 പേരെ ഡൺകിർക്കിൽ നിന്നു രക്ഷപ്പെടുത്താൻ മാത്രമേ ഓപ്പറേഷൻ ഡൈനമോയ്ക്ക് സാധിച്ചുള്ളൂ. തൊട്ടടുത്ത ദിവസം 10000 പേർ കൂടി രക്ഷപ്പെട്ടു.
തീരെ ആഴംകുറഞ്ഞ കടൽത്തിട്ടയായതിനാൽ ബ്രിട്ടന്റെ വലിയ കപ്പലുകൾക്ക് ഡൺകിർക്കിലേക്ക് എത്താൻ സാധ്യമായിരുന്നില്ല. വലിയ കപ്പലുകൾ ഉൾക്കടലിൽ നങ്കൂരമിട്ടു കിടന്നു. ചെറിയ ബോട്ടുകളിലും മത്സ്യബന്ധന നൗകകളിലുമൊക്കെയായി സൈനികർ ഡൺകിർക്കിൽ നിന്ന് ഇവയിലേക്കു ചെന്നുകയറി. ഇവരുമായി കപ്പലുകൾ തിരിച്ച് ബ്രിട്ടിഷ് തീരത്തേക്കു യാത്ര തിരിച്ചു. ഏതുനിമിഷവും തങ്ങളുടെ തലയ്ക്കു മേൽ അഗ്നിവർഷവുമായി കഴുകൻമാരെപ്പോലെ എത്താവുന്ന ജർമൻ യുദ്ധവിമാനങ്ങളെ പേടിച്ചായിരുന്നു ഈ പ്രയാണം.
കൂടിപ്പോയാൽ അരലക്ഷം സൈനികരെ മാത്രം രക്ഷിക്കാൻ കഴിയും എന്നായിരുന്നു ചർച്ചിൽ കണക്കുകൂട്ടിയത്. എന്നാൽ ഭാഗ്യം ബ്രിട്ടനൊപ്പം നിന്നു. മേയ് 30ഓടെ രണ്ടു ലക്ഷം ബ്രിട്ടിഷ്, ഒന്നരലക്ഷം ഫ്രഞ്ച് സൈനികർ ഉൾപ്പെടെ മൂന്നരലക്ഷം പേരെ ഡൺകിർക്കിൽ നിന്നു രക്ഷിച്ചു. 90000 സഖ്യശക്തി സേനാംഗങ്ങൾ ജർമനിയെ എതിരിടാനായി മേഖലയിൽ അവശേഷിച്ചു. ഇരമ്പിയാർത്തു വന്ന ജർമൻ സൈന്യം ഇവരുമായി യുദ്ധം തുടങ്ങി.
∙ ലെ പാരഡിസ് കൂട്ടക്കൊല്ല
ഡൺകിർക്ക് ദൗത്യത്തിനിടെ സംഭവിച്ച കുപ്രസിദ്ധമായ ഒരു കൂട്ടക്കൊലയാണ് ലെ പാരഡിസ്. മേയ് 27നു ജർമൻ സൈന്യവുമായി എതിരിട്ടു നിന്ന റോയൽ നോർഫോക് എന്ന ബ്രിട്ടിഷ് സൈനിക റെജിമെന്റ് തങ്ങളുടെ കൈയിലെ ആയുധശേഖരം തീർന്നതിനാൽ പാരഡിസ് എന്ന ഫ്രഞ്ച് ഗ്രാമത്തിലേക്ക് രക്ഷപ്പെടുകയും ഒരു ഫാംഹൗസിൽ ഒളിച്ചിരിക്കുകയും ചെയ്തു. ഡൺകിർക്കിൽ നിന്ന് 75 കിലോമീറ്റർ അകലെയായിരുന്നു ഈ സംഭവം.
താമസിയാതെ ഫാംഹൗസ് ജർമൻ സേന വളഞ്ഞു. ഉള്ളിലുണ്ടായിരുന്ന ബ്രിട്ടിഷ് സൈനികർ കീഴടങ്ങിയതായി അറിയിക്കുകയും വെളുത്ത കൊടി ഉയർത്തിക്കാട്ടുകയും ചെയ്തു. എന്നാൽ ജർമൻ സൈന്യം നിരായുധരായ ഇവരെ അടുത്തുള്ള ഒരു പാടത്തേക്കു കൊണ്ടുപോയി മെഷീൻ ഗണ്ണുകൾ ഉപയോഗിച്ച് ചുട്ടുകൊന്നു.
∙ പിൽക്കാലം
ഡൺകിർക്കിലെ രക്ഷാദൗത്യം വൻവിജയമായത് ബ്രിട്ടിഷ് ജനതയ്ക്ക് വലിയ ആത്മവിശ്വാസമാണു നൽകിയത്. ഡൺകിർക്കിൽ പെട്ടുപോയവരാരും ജീവനോടെ തിരിക വരുമെന്ന് അവർക്കൊരു ധാരണയുമുണ്ടായിരുന്നില്ല. എന്നാലതു സംഭവിച്ചു. ദൈവം തങ്ങളോടു കൂടെയുണ്ടെന്ന് അവർ വിശ്വസിച്ചു. വാക്കുകളിൽ തീയൊളിപ്പിച്ചുള്ള തന്റെ പ്രസംഗങ്ങളിൽ വിൻസ്റ്റൻ ചർച്ചിൽ ഡൺകിർക്കിനെ നിരവധി തവണ ഉദാഹരണമാക്കി. നാത്സികളോടു പോരാടാൻ ആ പ്രസംഗങ്ങളിൽ ആഹ്വാനം ഉയർന്നു. എന്നാൽ ഡൺകിർക്ക് രക്ഷാദൗത്യം ജർമൻ സേനയ്ക്ക് ഫ്രാൻസിലെ കാര്യങ്ങൾ എളുപ്പമാക്കി. പറയത്തക്ക പ്രതിരോധമില്ലാത്തതിനാൽ അവർക്കു മുന്നിൽ ഫ്രാൻസ് ജൂൺ 14നു കീഴടങ്ങി. പിന്നീട് നാലുവർഷത്തോളം ഫ്രാൻസ് ജർമനിയുടെ അധീനതയിലായിരുന്നു.
English Summary: The Evacuation of Dunkirk - May 1940