ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ സംവിധാനങ്ങളും രഹസ്യാന്വേഷണ സംഘവുമുള്ള ഇസ്രയേൽ ഗാസയിൽ നിന്നുള്ള മിസൈൽ ആക്രമണത്തെ നേരിടുന്നതിൽ പരാജയപ്പെട്ട് റോയിട്ടേഴ്സ് ഉൾപ്പടെയുള്ള ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ശത്രുക്കളുടെ മിസൈലുകളെ അതിർത്തികടക്കും മുൻപെ തകർക്കാൻ ശേഷിയുള്ള ഇസ്രയേലിന്റെ അയൺ ഡോം പ്രതിരോധ

ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ സംവിധാനങ്ങളും രഹസ്യാന്വേഷണ സംഘവുമുള്ള ഇസ്രയേൽ ഗാസയിൽ നിന്നുള്ള മിസൈൽ ആക്രമണത്തെ നേരിടുന്നതിൽ പരാജയപ്പെട്ട് റോയിട്ടേഴ്സ് ഉൾപ്പടെയുള്ള ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ശത്രുക്കളുടെ മിസൈലുകളെ അതിർത്തികടക്കും മുൻപെ തകർക്കാൻ ശേഷിയുള്ള ഇസ്രയേലിന്റെ അയൺ ഡോം പ്രതിരോധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ സംവിധാനങ്ങളും രഹസ്യാന്വേഷണ സംഘവുമുള്ള ഇസ്രയേൽ ഗാസയിൽ നിന്നുള്ള മിസൈൽ ആക്രമണത്തെ നേരിടുന്നതിൽ പരാജയപ്പെട്ട് റോയിട്ടേഴ്സ് ഉൾപ്പടെയുള്ള ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ശത്രുക്കളുടെ മിസൈലുകളെ അതിർത്തികടക്കും മുൻപെ തകർക്കാൻ ശേഷിയുള്ള ഇസ്രയേലിന്റെ അയൺ ഡോം പ്രതിരോധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ സംവിധാനങ്ങളും രഹസ്യാന്വേഷണ സംഘവുമുള്ള ഇസ്രയേൽ ഗാസയിൽ നിന്നുള്ള മിസൈൽ ആക്രമണത്തെ നേരിടുന്നതിൽ പരാജയപ്പെട്ട് റോയിട്ടേഴ്സ് ഉൾപ്പടെയുള്ള ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ശത്രുക്കളുടെ മിസൈലുകളെ അതിർത്തികടക്കും മുൻപെ തകർക്കാൻ ശേഷിയുള്ള ഇസ്രയേലിന്റെ അയൺ ഡോം പ്രതിരോധ സംവിധാനം മിസൈൽ ആക്രമണത്തെ നേരിടുന്നതിൽ വൻ പരാജയമായിരുന്നു.

 

ADVERTISEMENT

ഇസ്രയേലിന്റെ തന്ത്രപ്രധാന സ്ഥലങ്ങളിൽ പോലും മിസൈലാക്രമണം നടന്നെന്നാണ് അറിയുന്നത്. മെഡിറ്ററേനിയന്‍ നഗരമായ അഷ്‌കലോണിലെ ഇന്ധന പൈപ്പുകളിലേക്ക് മിസൈൽ വീണ് തീ ഉയരുന്ന വിഡിയോ ഇസ്രയേൽ ചാനലുകൾ തന്നെ കാണിച്ചിരുന്നു. അയൺ ഡോം പ്രതിരോധ സംവിധാനത്തിന്റെ പരാജയമാണ് ഇത് കാണിക്കുന്നത്.

 

ഇസ്രയേൽ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഊർജ കമ്പനിയുടെ പൈപ്പ്‌ലൈനിനു നേരെയാണ് ആക്രമണമുണ്ടായത്. കേവലം അഞ്ച് മിനിറ്റിനുള്ളിൽ 137 മിസൈലുകളാണ് അഷ്‌കെലോണിലേക്കും അടുത്തുള്ള അഷ്‌ദോഡിലേക്കും ഗാസയിൽ നിന്ന് വിക്ഷേപിച്ചത്. ഇസ്രയേലിലെ ജനവാസ മേഖലകളിൽ പോലും മിസൈലുകൾ വീണു. നിരവധി പേർക്ക് പരുക്കേറ്റു. പത്തോളം പേർ മരിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഗാസയിൽ നിന്നുള്ള മിസൈലുകളിൽ 90 ശതമാനവും അയൺ ഡോം മിസൈൽ പ്രതിരോധ സംവിധാനം തടഞ്ഞതായാണ് ഇസ്രയേൽ സൈനിക വക്താവ് ജോനാഥൻ കോൺറിക്കസ് പറഞ്ഞത്. 

 

ADVERTISEMENT

എന്നാൽ, ഇസ്രയേൽ ആക്രമിച്ചത് യുദ്ധവിമാനങ്ങളും ആക്രമണ ഹെലികോപ്റ്ററുകളും ഉപയോഗിച്ചായിരുന്നു. 130 ലധികം ആക്രമണങ്ങൾ നടത്തിയതായാണ് റിപ്പോർട്ട്. 15 ഹമാസ് വക്താക്കളെ കൊന്നതായി ഇസ്രയേൽ അധികൃതർ അവകാശപ്പെട്ടു. ഗാസ മുനമ്പിൽ നിന്ന് 600 ലധികം മിസൈലുകൾ രാജ്യത്തേക്ക് വിക്ഷേപിച്ചതായാണ് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) നേരത്തെ റിപ്പോർട്ട് ചെയ്തത്. അയൺ ഡോം മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇരുന്നൂറോളം മിസൈലുകൾ മുകളിൽ വച്ച് തന്നെ തകർത്തെന്നും ഇസ്രയേൽ സേന അവകാശപ്പെടുന്നുണ്ട്.

 

∙ ആകാശത്ത് തീമഴ

 

ADVERTISEMENT

പശ്ചിമേഷ്യയിലെ പലരും ബുധനാഴ്ച ഉറക്കമുണർന്നത് മറ്റൊരു തരത്തിലുള്ള മുന്നറിയിപ്പുമായാണ്. ഇസ്രയേൽ– പലസ്തീൻ സംഘർഷം വീണ്ടും തുടങ്ങിയിരിക്കുന്നു. ബുധനാഴ്ച രാവിലെ ഗാസയിൽ നിന്ന് ഇസ്രയേലിലേക്ക് നടത്തിയ വ്യോമാക്രമണം സംഘർഷത്തെ വീണ്ടും ചൂടാക്കിയിരിക്കുന്നു. ഇത്തവണ അതിർത്തി പ്രദേശങ്ങളിൽ നിന്ന് ഇസ്രയേലിന്റെ സമാധാനപരമായ കേന്ദ്രത്തിലേക്ക് കൂടി ആക്രമണ ഭീഷണി വ്യാപിക്കുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

 

∙ അയൺ ഡോം – ഇസ്രയേലിന്റെ വ്യോമ പ്രതിരോധം

 

ഇസ്രയേലിന്റെ അതിർത്തിയിൽ ഒന്നടങ്കം അയൺ ഡോം വിന്യസിച്ചിരിക്കുകയാണ്. മിസൈൽ പ്രതിരോധ സംവിധാനമായ അയൺ ഡോം നിർമിക്കുന്നത് ഇസ്രയേലി പ്രതിരോധ കരാറുകാരൻ റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ് ലിമിറ്റഡ് ആണ്. ഗാസയുമായുള്ള 2014 ലെ യുദ്ധത്തിൽ അയൺ ഡോം ഉപയോഗിച്ചിരുന്നു. ഓരോ അയൺ ഡോമിനും ഏകദേശം 100 ദശലക്ഷം ഡോളർ ആണ് വില. ഇതിൽ പ്രയോഗിക്കുന്ന ഓരോ മിസൈലിനും 50,000 ഡോളർ ചെലവുണ്ട്.

 

2017 ൽ അയൺ ഡോം പരിഷ്കരിച്ചിരുന്നു. ഇത് സ്‌നൈപ്പറുകളെയും ഡ്രോണുകളെയും നേരിടാൻ കൂടി സഹായിക്കുന്നതാണ് അയൺ ഡോൺ. കമ്പനി പ്രസ്താവനകൾ അനുസരിച്ച് 10 കിലോമീറ്റർ വരെയാണ് പരിധി. ലോകമെമ്പാടുമുള്ള സൈനിക സേന പതിറ്റാണ്ടുകളായി മിസൈൽ പ്രതിരോധ മിസൈലുകൾ ഉപയോഗിക്കുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിൽ പറക്കുന്ന ബോംബുകളുടെയും ബാലിസ്റ്റിക് മിസൈലുകളുടെയും വരവോടെയാണ് പ്രതിരോധ സംവിധാനങ്ങൾ വരാൻ തുടങ്ങിയത്. അതിവേഗ മിസൈലുകളെ നേരിടാൻ മറ്റൊരു ദ്രുത മിസൈൽ ആവശ്യമാണെന്ന് മിക്കവരും ആലോചിച്ചു തുടങ്ങി. ന്യൂക്ലിയർ പോർമുന വഹിക്കുന്ന ബാലിസ്റ്റിക് പ്രതിരോധ മിസൈലായ നൈക്ക് സ്യൂസ് ആദ്യമായി യുഎസ് അവതരിപ്പിച്ചത് 1961 ൽ ആണ്. എന്നാൽ അന്ന് ആ സാങ്കേതികവിദ്യ അത്ര വിജയിച്ചില്ല.

 

അയൺ ഡോം ഇസ്രയേലിൽ വികസിപ്പിച്ചതാകാം. പക്ഷേ അയൺ ഡോം പ്രയോഗിക്കുന്ന ഏക രാജ്യം ഇസ്രയേൽ മാത്രമല്ല എന്നാണ് റിപ്പോർട്ട്. വിലയേറിയ പ്രതിരോധ സംവിധാനം അയൺ ഡോം വാങ്ങിയ രാജ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾക്കായുള്ള കാൽക്കലിസ്റ്റിന്റെ അഭ്യർഥന റാഫേൽ നിരസിക്കുകയും ചെയ്തിരുന്നു.

 

എന്നിട്ടും 2018 മെയ് മാസത്തിൽ റൊമാനിയൻ എയ്‌റോസ്‌പേസ് കമ്പനിയായ റൊമേറോ എസ്എ ഉൾപ്പെടെയുള്ള രാജ്യാന്തര ഇടപാടുകാരെ വെളിപ്പെടുത്തിയിരുന്നു. 2019 ഫെബ്രുവരിയിൽ ഇസ്രയേൽ പ്രതിരോധ മന്ത്രാലയം അയൺ ഡോം സംവിധാനങ്ങൾ യുഎസ് സൈന്യത്തിന് ‘അടിയന്തിര ആവശ്യത്തിനായി’ വിൽക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചിരുന്നു.

 

70 കിലോമീറ്റർ വരെ പരിധിക്കുള്ളിൽ വിവിധ തരം ഹ്രസ്വ ദൂര റോക്കറ്റുകൾ തടയാൻ ഈ സംവിധാനത്തിന് കഴിയും. വൻ പീരങ്കി ബാരേജുകൾ കൈകാര്യം ചെയ്യുന്നതിനാണ് അയൺ ഡോം രൂപകൽപന ചെയ്തിരിക്കുന്നത്. ഓരോ ലോഞ്ചറിനും ഇരുപത് ഇന്റർസെപ്ഷൻ മിസൈലുകളുണ്ട്. ഒരേ സമയം നിരവധി മിസൈലുകൾ പ്രയോഗിക്കാൻ കഴിയും. ഈ മിസൈലുകൾ സ്റ്റാറ്റിസ്റ്റിക്കൽ ആയുധങ്ങളാണ്.  

 

2012 ലെ ഓപ്പറേഷൻ ക്ലൗഡ് പില്ലർ സമയത്ത് അയൺ ഡോമിന് വൻ പരാജയം നേരിട്ടുവെന്നാണ് നിരവധി ഗവേഷകർ അവകാശപ്പെടുന്നത്. വിഡിയോ ഫൂട്ടേജുകളും വിവിധ ഫീൽഡ് റിപ്പോർട്ടുകളും അടിസ്ഥാനമാക്കി 5 ശതമാനം കൃത്യതയാണ് അന്ന് അവർ കണക്കാക്കിയത്. ഇതിനുശേഷം, 2019 മെയ് മാസത്തിൽ ഇസ്രയേലിലേക്ക് വിട്ട 690 മിസൈലുകളെ അടിസ്ഥാനമാക്കി അയൺ ഡോമിന് 85 ശതമാനം കൃത്യതയുണ്ടെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. 690 മിസൈലുകളിൽ 410 എണ്ണം ജനവാസമില്ലാത്ത പ്രദേശങ്ങളിലാണ് പതിച്ചത്. ഇതിനാൽ അയൺ ഡോം ഇടപെടേണ്ടി വന്നില്ലെന്നാണ് ഇസ്രയേൽ സൈന്യം പറഞ്ഞത്. അയൺ ഡോം വിന്യസിച്ച ഭാഗങ്ങളിലേക്ക് വന്ന 279 മിസൈലുകളിൽ 240 എണ്ണവും വിജയകരമായി തകർത്തു. 

 

English Summary: Israeli energy pipeline hit as Iron Dome fails to intercept missile