മറ്റൊരു നജീബുള്ളയാകാതെ രക്ഷപ്പെട്ട അഷ്റഫ് ഗാനി, നരവംശ ശാസ്ത്രജ്ഞൻ, സാമ്പത്തിക വിദഗ്ധൻ
താലിബാന്റെ അഫ്ഗാൻ ആധിപത്യത്തിലേക്കുള്ള തിരിച്ചുവരവിലും തുടർന്നുണ്ടായ സമാനതകളില്ലാത്ത മനുഷ്യപ്രതിസന്ധിയിലും പലായനത്തിലും രണ്ടു പ്രസിഡന്റുമാരാണ് ഏറ്റവും പഴി കേട്ടുകൊണ്ടിരിക്കുന്നത്. ഒന്ന് യുഎസ് പ്രസിഡന്റായ ജോ ബൈഡൻ. അഫ്ഗാനിൽ നിന്നു പൊടുന്നനെ യുഎസ് സൈന്യത്തിന്റെ പിൻവാങ്ങൽ പ്രഖ്യാപിച്ചതിനും അതു
താലിബാന്റെ അഫ്ഗാൻ ആധിപത്യത്തിലേക്കുള്ള തിരിച്ചുവരവിലും തുടർന്നുണ്ടായ സമാനതകളില്ലാത്ത മനുഷ്യപ്രതിസന്ധിയിലും പലായനത്തിലും രണ്ടു പ്രസിഡന്റുമാരാണ് ഏറ്റവും പഴി കേട്ടുകൊണ്ടിരിക്കുന്നത്. ഒന്ന് യുഎസ് പ്രസിഡന്റായ ജോ ബൈഡൻ. അഫ്ഗാനിൽ നിന്നു പൊടുന്നനെ യുഎസ് സൈന്യത്തിന്റെ പിൻവാങ്ങൽ പ്രഖ്യാപിച്ചതിനും അതു
താലിബാന്റെ അഫ്ഗാൻ ആധിപത്യത്തിലേക്കുള്ള തിരിച്ചുവരവിലും തുടർന്നുണ്ടായ സമാനതകളില്ലാത്ത മനുഷ്യപ്രതിസന്ധിയിലും പലായനത്തിലും രണ്ടു പ്രസിഡന്റുമാരാണ് ഏറ്റവും പഴി കേട്ടുകൊണ്ടിരിക്കുന്നത്. ഒന്ന് യുഎസ് പ്രസിഡന്റായ ജോ ബൈഡൻ. അഫ്ഗാനിൽ നിന്നു പൊടുന്നനെ യുഎസ് സൈന്യത്തിന്റെ പിൻവാങ്ങൽ പ്രഖ്യാപിച്ചതിനും അതു
താലിബാന്റെ അഫ്ഗാൻ ആധിപത്യത്തിലേക്കുള്ള തിരിച്ചുവരവിലും തുടർന്നുണ്ടായ സമാനതകളില്ലാത്ത മനുഷ്യപ്രതിസന്ധിയിലും പലായനത്തിലും രണ്ടു പ്രസിഡന്റുമാരാണ് ഏറ്റവും പഴി കേട്ടുകൊണ്ടിരിക്കുന്നത്. ഒന്ന് യുഎസ് പ്രസിഡന്റായ ജോ ബൈഡൻ. അഫ്ഗാനിൽ നിന്നു പൊടുന്നനെ യുഎസ് സൈന്യത്തിന്റെ പിൻവാങ്ങൽ പ്രഖ്യാപിച്ചതിനും അതു നടപ്പിലാക്കിയതിനുമാണ് ജോ ബൈഡനു നേരെ വൻ വിമർശനം ഉയരുന്നത്. രണ്ടാമത്തെ പ്രസിഡന്റ് അഫ്ഗാനിസ്ഥാന്റെ പ്രസിഡന്റായ അഷ്‌റഫ് ഗാനിയാണ്. അഫ്ഗാൻ ജനതയെ പ്രതിസന്ധിയിലാക്കി താലിബാൻ മുന്നേറ്റം നടത്തുമ്പോൾ മുന്നിൽ നിന്നു ചെറുത്തുനിൽപ്പിനു ശക്തി പകരേണ്ട പ്രസിഡന്റ് രക്ഷപ്പെട്ട് ഒമാനിലേക്ക് ഒളിച്ചോടിയെന്നാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണം. അഫ്ഗാൻ രാഷ്ട്രീയത്തിലെ പ്രമുഖരായ അബ്ദുല്ല അബ്ദുല്ല, അറ്റ മുഹമ്മദ് നൂർ, ഇന്റലിജൻസ് ചീഫ് റഹ്‌മത്തുൽ നബീൽ, സെൻട്രൽ ബാങ്ക് അധിപൻ അജ്മൽ അഹ്‌മാദി തുടങ്ങിയവർ അഷ്‌റഫ് ഗാനിയുടെ രക്ഷപ്പെടൽ ഭീരുത്വമെന്നും വഞ്ചനയെന്നും വിമർശിച്ചു. ചരിത്രം അദ്ദേഹത്തിനു മാപ്പു നൽകില്ലെന്നും അവരിൽ ചിലർ അഭിപ്രായപ്പെട്ടു.
അഷ്‌റഫ് ഗാനി താജിക്കിസ്ഥാനിലേക്കു പോകാനാണ് ആദ്യം ലക്ഷ്യമിട്ടത്. നാലു കാറുകൾ നിറയെ പണവുമായാണ് അദ്ദേഹം ഹെലിക്കോപ്റ്റർ കയറാനെത്തിയതെന്ന് റഷ്യൻ എംബസി അധികൃതർ പറയുന്നു. എല്ലാം കൂടി ഹെലിക്കോപ്റ്ററിൽ കയറ്റാൻ പറ്റാത്തതിനാൽ കുറച്ചു പണം ഉപേക്ഷിച്ചത്രേ. ഒമാനിലേക്കാണ് ഗാനി നിലവിൽ പോയിരിക്കുന്നതെന്നാണ് അഭ്യൂഹം. എന്നാൽ പിന്നീട് യുഎസിലേക്ക് എത്തുകയാണ് ഗാനിയുടെ ലക്ഷ്യമെന്നും അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നു.
ഒരു പക്ഷേ തന്റെ മുൻഗാമികളിലൊരാളായ മുൻ പ്രസിഡന്റ് മുഹമ്മദ് നജീബുള്ളയുടെ ദുർവിധിയാകാം ഗാനിയെ പലായനത്തിനു പ്രേരിപ്പിച്ചതെന്നാണ് രാജ്യാന്തര നിരീക്ഷകർ പറയുന്നത്. തൊണ്ണൂറുകളിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ ആദ്യമുന്നേറ്റം നടത്തിയപ്പോൾ രാജ്യത്തിന്റെ പ്രസിഡന്റായിരുന്നു നജീബുള്ള. പഷ്തൂൺ വംശജനായ അദ്ദേഹം മെഡിക്കൽ ഡിഗ്രി നേടിയ ശേഷമാണ് അഫ്ഗാൻ രാഷ്ട്രീയത്തിലേക്ക് വന്നത്. സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാനിൽ അധിനിവേശം സ്ഥാപിച്ചതോടെ നജീബുള്ളയുടെ പൊളിറ്റിക്കൽ കരിയർ ഗ്രാഫ് ഉയരാൻ തുടങ്ങി. 1980ൽ നജീബുള്ള അഫ്ഗാൻ പ്രസിഡന്റായി. 92ൽ താലിബാൻ കാബൂളിനു വേണ്ടിയുള്ള ശ്രമങ്ങൾ ശക്തമാക്കിയപ്പോൾ നജീബുള്ള വിരമിച്ചു. തന്റെ കുടുംബത്തിനെ നേരത്തെ തന്നെ സുഹൃത് രാഷ്ട്രമായ ഇന്ത്യയിലേക്ക് അദ്ദേഹം പറഞ്ഞയച്ചിരുന്നു. എന്നാൽ ഇന്ത്യയിലേക്കു പോകാനുള്ള നജീബുള്ളയുടെ ശ്രമം പാളി.
അദ്ദേഹത്തിനെ കൊണ്ടുപോകാനുള്ള എയർക്രാഫ്റ്റ് കാബൂൾ വിമാനത്താവളത്തിന്റെ റൺവേയിൽ കിടപ്പുണ്ടായിരുന്നു. വിമാനത്താവളത്തിനുള്ളിലേക്കു കടക്കാൻ അദ്ദേഹത്തെ ഗാർഡുമാർ അനുവദിച്ചില്ല. നജീബുള്ള വളർത്തിക്കൊണ്ടു വന്ന അബ്ദുൽ റഷീദ് ദോസ്തം എന്ന പ്രബലനേതാവിന്റെ അധീനതയിലായിരുന്നു ആ എയർപോർട്ട്. എന്നാൽ മറുകണ്ടം ചാടിയ ദോസ്തം തന്റെ ഗുരുവിനെ ചതിച്ചു. വിമാനമേറാൻ ദോസ്തമിന്റെ അനുചരൻമാർ സമ്മതിക്കാതിരുന്നതോടെ നജീബുള്ള ശ്രമം ഉപേക്ഷിച്ച് കാബൂളിലെ യുഎൻ കാര്യാലയത്തിലേക്കു പോകുകയും അവിടെ അഭയം തേടുകയും ചെയ്തു. 4 വർഷത്തോളം അദ്ദേഹം അവിടെക്കഴിഞ്ഞു. എന്നാൽ 96ൽ കാബൂൾ പൂർണമായും പിടിച്ചടക്കി ആധിപത്യം സ്ഥാപിച്ച താലിബാൻ നജീബുള്ളയെയും സഹോദരനെയും മൃഗീയപീഡനത്തിനു ശേഷം പ്രസിഡൻഷ്യൽ കാര്യാലയത്തിനു മുൻപിലെ വിളക്കുകാലിൽ കെട്ടിത്തൂക്കി. ലോകത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു അത്.
നജീബുള്ളയെപ്പോലെ പയറ്റിത്തെളിഞ്ഞ രാഷ്ട്രീയചരിത്രം അഷ്റഫ് ഗാനിക്കില്ല. ഒരു ബുദ്ധിജീവിയും സാമ്പത്തികശാസ്ത്രജ്ഞനുമായ അദ്ദേഹം യുഎസിലെ കൊളംബിയ സർവകലാശാലയിലാണു പഠിച്ചത്. അഫ്ഗാനിൽ സോവിയറ്റ് അധിനിവേശം നടന്ന കാലത്ത് യുഎസിലെത്തിയതാണ് അദ്ദേഹം. നരവംശശാസ്ത്രമായിരുന്നു അദ്ദേഹത്തിന്റെ വിഷയം. ഇതേവിഷയത്തിൽ പിന്നീട് യുഎസിലെ ജോൺ ഹോപ്കിൻസ് സർവകലാശാലയിൽ അദ്ദേഹം ഫാക്കൽറ്റി സ്ഥാനവും വഹിച്ചു. സാമ്പത്തിക വിഷയങ്ങളിൽ, പ്രത്യേകിച്ച് തകർന്ന രാജ്യങ്ങളുടെ സാമ്പത്തികമേഖലയിൽ അദ്ദേഹത്തിന് അക്കാദമിക്കായ അറിവുണ്ടായിരുന്നു.
1991 മുതൽ ലോകബാങ്കിൽ ജോലി ചെയ്യാൻ തുടങ്ങിയ അദ്ദേഹം കൽക്കരി വ്യവസായം സംബന്ധിച്ച പഠനങ്ങളിൽ വൈദഗ്ധ്യം നേടി. 2001ൽ യുഎസ് താലിബാനെ അമർച്ച ചെയ്ത ശേഷമാണു ഗാനി തിരിച്ച് അഫ്ഗാനിസ്ഥാനിലെത്തിയത്. രാജ്യത്തെ പ്രത്യേക യുഎൻ ഉപദേഷ്ടാവ് എന്ന നിലയിലായിരുന്നു ആ വരവ്.
തുടർന്ന് സർക്കാർ രൂപീകരണത്തിൽ ശ്രദ്ധേയമായ സംഭാവനകൾ ഗാനി നൽകി. ഹമീദ് കർസായിയുടെ സാരഥ്യത്തിൽ പിന്നീട് രൂപീകരിച്ച സർക്കാരിൽ ധനമന്ത്രിയുമായി. അഴിമതിക്കെതിരെ ശക്തമായ ക്യാംപെയ്നുകൾ ഇക്കാലത്ത് ഗാനി നടത്തി. ഇടക്കാലത്ത് കർസായിയുമായി തെറ്റിപ്പിരിഞ്ഞ ഗാനി കാബൂൾ സർവകലാശാലയുടെ ചാൻസലറാകുകയും സർവകലാശാലയിൽ മികവേറിയ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
2014ലാണ് ഗാനി അഫ്ഗാനിസ്ഥാന്റെ പ്രസിഡന്റ് പദവിയിലെത്തുന്നത്. 72 വയസ്സായിരുന്നു അന്ന് അദ്ദേഹത്തിന്. കരുത്തനും പ്രബലനുമായ അബ്ദുല്ല അബ്ദുല്ലയായിരുന്നു അദ്ദേഹത്തിന്റെ എതിരാളി. അധികാരത്തിലെത്തിയ ഗാനി പുതിയ കറൻസി, നികുതി സമ്പ്രദായം, ഒരു പരിധി വരെ നിക്ഷേപ സൗഹൃദം എന്നിവ അഫ്ഗാൻ സാമ്പത്തികമേഖലയിൽ കൊണ്ടുവന്നു. അന്യരാജ്യങ്ങളിൽ ജീവിക്കുന്ന അഫ്ഗാൻ ജനതയിലെ ധനികരോട് മടങ്ങാനും രാജ്യത്ത് നിക്ഷേപം നടത്താനും അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ തലമുറയിലെ വിദ്യാഭ്യാസമുള്ള അഫ്ഗാൻ പൗരൻമാരെ താക്കോൽ സ്ഥാനങ്ങളിൽ നിയമിക്കാനും, രാജ്യത്തെ അഴിമതി തുടച്ചുനീക്കാനും രാജ്യത്തെ മധ്യ, തെക്കൻ ഏഷ്യൻ മേഖലകൾ തമ്മിലുള്ള കച്ചവടത്തിന്റെ ഒരു ഹബ്ബാക്കാനും അദ്ദേഹം ക്യാംപെയ്ൻ നടത്തി. എന്നാൽ ഈ ലക്ഷ്യങ്ങളിൽ ഭൂരിഭാഗവും നടപ്പിലാക്കപ്പെട്ടില്ല. പാഴായി പോയ വാഗ്ദാനങ്ങളുടെ പ്രസിഡന്റ് എന്നാണ് ഗാനിയെ വിദേശമാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.
ഭരണത്തിന്റെ അവസാനകാലത്ത് ഗാനിയുടെ പ്രഭാവം തീർത്തുമില്ലാതായി. യുഎസും താലിബാനും തമ്മിൽ നടന്ന ചർച്ചകളിലൊന്നും അദ്ദേഹത്തിന്റെ പ്രാതിനിധ്യമുണ്ടായിരുന്നില്ല. യുഎസിന്റെ പാവ എന്ന നിലയിലായിരുന്നു താലിബാൻ ഗാനിയെ കണ്ടത്. സമാധാനചർച്ചകളുടെ ഭാഗമായി തങ്ങളുടെ 5000 അംഗങ്ങളെ ജയിലിൽ നിന്നു വിടണമെന്ന താലിബാൻ നിർദേശം, യുഎസിന്റെ സമ്മർദ്ദത്താൽ ഗാനിക്കു സമ്മതിക്കേണ്ടിയും വന്നു.
ധ്രുവീകരണത്തിൽ ഊന്നിയുള്ള ഭരണം ഗാനി കാഴ്ചവച്ചെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. പെട്ടെന്നു ദേഷ്യപ്പെടുന്ന സ്വഭാവക്കാരനായ അദ്ദേഹം സൈന്യത്തിലും മറ്റും നിരന്തരം നേതൃപരമായ അഴിച്ചുപണികൾ നടത്തി. ഇത് സൈന്യത്തിന്റെ സ്ഥിരതയെ ബാധിച്ചെന്നും താലിബാനെ നേരിടുന്നതിൽ ഇത് പ്രതിഫലിച്ചെന്നും മറ്റു ചിലർ അഭിപ്രായപ്പെടുന്നു. ഗോത്രങ്ങളും അധികാരദല്ലാളുമാരും നിർണായക സ്ഥാനം വഹിക്കുന്ന അഫ്ഗാൻ തദ്ദേശ രാഷ്ട്രീയത്തെക്കുറിച്ചുള്ള അറിവില്ലായ്മയും ഗാനിക്കുണ്ടായിരുന്നെന്നു പറയപ്പെടുന്നു. 2019ലെ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് തുടർവിജയം സംബന്ധിച്ചും ധാരാളം വിവാദങ്ങൾ അഫ്ഗാനിൽ ഉയർന്നിരുന്നു. യുഎസുമായും ഗാനിക്ക് അസ്വാരസ്യങ്ങളുണ്ടായിരുന്നു.
English Summary: Najibullah, Ghani: Two Afghan presidents and Taliban