യുഎസ് സേനാ വിമാനത്തിൽ അജ്ഞാതനും രക്ഷപ്പെട്ടു? സ്ലോവാക്യന്‍ സൈനികനെന്ന് റിപ്പോർട്ട്, അല്ലെന്ന് സ്ലോവാക്യയും
കാബൂള്‍ വിമാനത്താവളത്തില്‍ നിന്നും അവസാനം പുറപ്പെട്ട യുഎസ് സേനാ വിമാനത്തില്‍ തങ്ങളുടെ പ്രത്യേക ദൗത്യ സൈനികന്‍ ഉണ്ടായിരുന്നില്ലെന്ന് സ്ലോവാക്യ. ഔദ്യോഗിക സമയം കഴിഞ്ഞിട്ടും അമേരിക്കന്‍ സൈനികര്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെടുത്തിയവരില്‍ ഒരാള്‍ സ്ലോവാക്യന്‍ പ്രത്യേക ദൗത്യ സംഘത്തിലെ

കാബൂള്‍ വിമാനത്താവളത്തില്‍ നിന്നും അവസാനം പുറപ്പെട്ട യുഎസ് സേനാ വിമാനത്തില്‍ തങ്ങളുടെ പ്രത്യേക ദൗത്യ സൈനികന്‍ ഉണ്ടായിരുന്നില്ലെന്ന് സ്ലോവാക്യ. ഔദ്യോഗിക സമയം കഴിഞ്ഞിട്ടും അമേരിക്കന്‍ സൈനികര്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെടുത്തിയവരില്‍ ഒരാള്‍ സ്ലോവാക്യന്‍ പ്രത്യേക ദൗത്യ സംഘത്തിലെ അംഗമായിരുന്നുവെന്ന റിപ്പോർട്ട് തെറ്റാണെന്നാണ് സ്ലോവാക്യന്‍ സേന അറിയിച്ചത്. ഇതോടെ ആ വ്യക്തിയെക്കുറിച്ചുള്ള ദുരൂഹതകൾ തുടരുകയാണ്. ആരാണ് ആ വ്യക്തിയെന്ന് ഇതുവരെ ആരും വെളിപ്പെടുത്തിയിട്ടില്ല. ഓഗസ്റ്റ് 31ന് പുലര്‍ച്ചെ പെന്റഗണ്‍ പ്രഖ്യാപിച്ചതിനേക്കാളും കൂടുതല്‍ സമയം വിമാനത്താവളത്തിന്റെ ഗേറ്റുകള്‍ തുറന്നുവെച്ച് സാധ്യമായ അവസാനത്തെയാളെയും രക്ഷിച്ചെന്ന റിപ്പോര്‍ട്ടുകളിലാണ് സ്ലോവാക്യന്‍ സേനയുടെ തിരുത്തല്‍.
ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടറായ ജെന്നിഫര്‍ ഗ്രിഫിനാണ് മേജര്‍ ജനറല്‍ ക്രിസ് ഡോണഹ്യൂവിന്റേയും അമേരിക്കന്‍ സൈനികരുടേയും അസാധാരണ പ്രവൃത്തിയെക്കുറിച്ച് ട്വീറ്റ് ചെയ്തത്. ഓഗസ്റ്റ് 30ന് അര്‍ധരാത്രിയില്‍ കാബൂള്‍ വിമാനത്താവളത്തിന്റെ ഗേറ്റുകള്‍ പൂട്ടി സീല്‍ വെക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇത് ഓഗസ്റ്റ് 30ന് പുലര്‍ച്ചെയാണോ 31ന് രാത്രിയാണോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. അവസാനത്തെ അമേരിക്കന്‍ സൈനിക വിമാനം ഓഗസ്റ്റ് 30ന് രാത്രി 11.59 മണിക്ക് മുൻപ് പുറപ്പെടുമെന്ന് പെന്റഗണ്‍ തന്നെ അറിയിച്ചതോടെ ഈ ആശയക്കുഴപ്പത്തിന് തീര്‍പ്പായി. ഓഗസ്റ്റ് 30ന് രാത്രി 11.59ന് ശേഷം 660 പേരെയാണ് അധികമായി ക്രിസ് ഡോണഹ്യൂവും സൈനികരും ചേര്‍ന്ന് രക്ഷപ്പെടുത്തിയെന്നാണ് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടര്‍ അറിയിച്ചത്. ഇവരുടെ പട്ടികയും പുറത്തുവിട്ടിരുന്നു.
∙ അമേരിക്കന്‍ പാസ്‌പോര്‍ട്ടുള്ള 29 പേര്‍ (ഇതില്‍ അമേരിക്കന്‍ പൗരന്മാരല്ലാത്ത അമേരിക്കയില്‍ താമസമാക്കിയവരും ഉള്‍പ്പെടുന്നു)
∙ 582 അഫ്ഗാനികള്‍
∙ 36 വ്യക്തിഗത വിവരങ്ങള്‍ പുറത്തുവിടാത്ത കരാറുകാര്‍
∙ ഒരു നാറ്റോ ഓഫിസര്‍
∙ ന്യൂയോര്‍ക്ക് ടൈംസിലെ 12 പേര്‍
∙ ലോസ് ആഞ്ചല്‍സ് ടൈസിലെ ഒരാള്‍
∙ സ്ലോവാക്യന്‍ പ്രത്യേക ദൗത്യ സംഘത്തിലെ ഒരാള്‍
ഈ പട്ടികയിലെ അവസാനത്തെ സ്ലോവാക്യന്‍ ദൗത്യ സംഘാംഗം അവസാന നിമിഷം വരെ എന്തു ചെയ്യുകയായിരുന്നുവെന്ന ചോദ്യം വൈകാതെ പലരും ഉയര്‍ത്തി. ഓഗസ്റ്റ് 28ന് സ്ലോവാക്യന്‍ പ്രത്യേക ദൗത്യ സംഘം അഫ്ഗാനിസ്ഥാനില്‍ രക്ഷാദൗത്യത്തിന് എത്തിയ വാര്‍ത്ത ദ സ്ലോവാക് സ്‌പെക്ടേട്ടര്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുമുണ്ട്. 28 അഫ്ഗാനികളെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു ഈ ദൗത്യം. ഇതില്‍ ആറ് പേര്‍ക്ക് സ്ലോവാക്യയില്‍ താമസ അനുമതിയുണ്ട്. ബാക്കിയുള്ളവര്‍ ഇവരുടെ കുടുംബാംഗങ്ങളായിരുന്നു.
അതേസമയം, ഈ സ്ലോവാക്യന്‍ ദൗത്യ സേനയിലെ ഒരംഗം അവസാനത്തെ അമേരിക്കന്‍ വ്യോമസേനാ വിമാനത്തില്‍ മടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ സ്ലോവാക്യന്‍ സേന തന്നെ ഔദ്യോഗികമായി നിഷേധിച്ചു. ഞങ്ങള്‍ക്ക് വേണ്ട 28 പേരെയും അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെടുത്താനായിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നും ഏറ്റവും ഒടുവിലായി രക്ഷാ ദൗത്യം നിര്‍വഹിച്ചത് സ്ലോവാക്യയും അമേരിക്കയുമാണ്. എന്നാല്‍ അമേരിക്കന്‍ വ്യോമ സേനാ വിമാനത്തില്‍ തങ്ങളുടെ പ്രത്യേക ദൗത്യ സേനാംഗം രക്ഷപ്പെട്ടുവെന്ന വാര്‍ത്ത സ്ലോവാക്യന്‍ സേനയുടെ വക്താവ് നിഷേധിച്ചു.
English Summary: Slovakian Special Operator Was An Unexpected Passenger On One Of The Last C-17s Out Of Kabul