ഇസ്രയേലിന്റെ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനമായ അയൺ ഡോമിന് അമേരിക്കയുടെ 100 കോടി ഡോളർ (ഏകദേശം 7368.14 കോടി രൂപ) ധനസഹായം. നിരവധി ചർച്ചകൾക്ക് ശേഷമാണ് ഇസ്രയേലിന്റെ അയൺ ഡോമിന് സഹായം നൽകാൻ അമേരിക്കൻ പ്രതിനിധി സഭ തീരുമാനിച്ചത്. ഇസ്രയേലിന്റെ പ്രതിരോധ മേഖലയ്ക്ക് ഓരോ വർഷവും അമേരിക്ക സഹായം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്രയേലിന്റെ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനമായ അയൺ ഡോമിന് അമേരിക്കയുടെ 100 കോടി ഡോളർ (ഏകദേശം 7368.14 കോടി രൂപ) ധനസഹായം. നിരവധി ചർച്ചകൾക്ക് ശേഷമാണ് ഇസ്രയേലിന്റെ അയൺ ഡോമിന് സഹായം നൽകാൻ അമേരിക്കൻ പ്രതിനിധി സഭ തീരുമാനിച്ചത്. ഇസ്രയേലിന്റെ പ്രതിരോധ മേഖലയ്ക്ക് ഓരോ വർഷവും അമേരിക്ക സഹായം നൽകുന്നുണ്ട്. ഇതിനു പുറമെയാണ് അയൺ ഡോമിന് 100 കോടി ഡോളർ അധികമായി നൽകുന്നത്.

ADVERTISEMENT

അയൺ ഡോമിന്റെ പുതിയ പതിപ്പുകൾ വികസിപ്പിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ ധനസഹായം. ഇസ്രയേലിന്റെ അയൺ ഡോം ഇപ്പോൾ അമേരിക്കയും ഉപയോഗിക്കുന്നുണ്ട്. പലസ്തീൻ വിഷയവുമായി ബന്ധപ്പെട്ട എതിർപ്പുകളെല്ലാം തള്ളിയാണ് ഇസ്രയേലിന് ധനസഹായം നൽകാനുള്ള ബിൽ പാസാക്കിയത്. ഇനി ഈ ബിൽ സെനറ്റും അംഗീകരിക്കണം. സെനറ്റിൽ ബില്ലിന് കാര്യമായ എതിർപ്പുകൾ ഉണ്ടാകില്ലെന്നാണ് അറിയുന്നത്. തുടർന്ന് പ്രസിഡന്റ് ബൈഡൻ ഒപ്പുവച്ചാൽ 100 കോടി ഡോളർ ഇസ്രയേലിന് ലഭിക്കും.

ADVERTISEMENT

ഹമാസിന്റെ റോക്കറ്റുകളെ നേരിടാൻ ഇസ്രയേൽ പ്രധാനമായും ഉപയോഗിച്ചിരുന്നത് അയൺ ഡോം ആയിരുന്നു. വ്യോമപ്രതിരോധ രംഗത്തെ ഏറ്റവും മികച്ച സംവിധാനങ്ങളിലൊന്നാണ് അയൺ ഡോം. 100 കോടി ഡോളർ നൽകാൻ പിന്തുണച്ചതിന് അമേരിക്കൻ പ്രതിനിധി സഭയെ ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് നന്ദി അറിയിച്ചു.

ADVERTISEMENT

ഒബാമയുടെ ഭരണകാലത്തു തന്നെ ഇസ്രയേലിന്റെ പ്രതിരോധ മേഖലയ്ക്ക് അമേരിക്ക സഹായം നൽകുന്നുണ്ട്. 10 വർഷത്തേക്കാണ് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയുണ്ടാക്കിയിട്ടുള്ളത്. ഓരോ വർഷവും 380 കോടി ഡോളറാണ് ഇസ്രയേലിന്റെ പ്രതിരോധ ആവശ്യങ്ങൾക്കായി അമേരിക്ക നൽകുന്നത്. ഇതിൽ തന്നെ 50 കോടി ഡോളർ അയൺ ഡോമിന്റെ ഭാവിപദ്ധതികൾക്കുള്ളതാണ്. കഴിഞ്ഞ വർഷം 7.3 കോടിയുടെ പ്രത്യേക സഹായവും ഇസ്രയേലിന് ലഭിച്ചു. ഹമാസുമായുള്ള സംഘർഷത്തിനു ശേഷം ഇസ്രയേലിന്റെ പ്രതിരോധ മേഖലയ്ക്ക് കൂടുതൽ ധനസഹായം നൽകണമെന്ന് അമേരിക്കയിൽ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.

English Summary: US House approves $1 billion for Israel’s ‘Iron Dome’ missile-defense system