വിഷവാതകം പരത്തി 2000 പേരെ കൊലപ്പെടുത്തിയ സദ്ദാം; മധ്യേഷ്യയിൽ ഭീതിയായ ‘ട്രെഞ്ച് യുദ്ധം’
മധ്യേഷ്യയെ പിടിച്ചുകുലുക്കിയ യുദ്ധം. മധ്യേഷ്യയിലെ പലമാറ്റങ്ങൾക്കും, പല തുടർയുദ്ധങ്ങൾക്കും തുടക്കമിട്ട യുദ്ധം. അതായിരുന്നു ഇറാനും ഇറാഖും തമ്മിൽ 1980ൽ നടന്നത്. ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും മനുഷ്യസംസ്കാരത്തിന്റെ കളിത്തൊട്ടിലുകളായ പഴയകാല ബാബിലോണും പേർഷ്യയും സ്ഥിതി ചെയ്ത രാജ്യങ്ങളിലേക്കു വീണ്ടും
മധ്യേഷ്യയെ പിടിച്ചുകുലുക്കിയ യുദ്ധം. മധ്യേഷ്യയിലെ പലമാറ്റങ്ങൾക്കും, പല തുടർയുദ്ധങ്ങൾക്കും തുടക്കമിട്ട യുദ്ധം. അതായിരുന്നു ഇറാനും ഇറാഖും തമ്മിൽ 1980ൽ നടന്നത്. ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും മനുഷ്യസംസ്കാരത്തിന്റെ കളിത്തൊട്ടിലുകളായ പഴയകാല ബാബിലോണും പേർഷ്യയും സ്ഥിതി ചെയ്ത രാജ്യങ്ങളിലേക്കു വീണ്ടും
മധ്യേഷ്യയെ പിടിച്ചുകുലുക്കിയ യുദ്ധം. മധ്യേഷ്യയിലെ പലമാറ്റങ്ങൾക്കും, പല തുടർയുദ്ധങ്ങൾക്കും തുടക്കമിട്ട യുദ്ധം. അതായിരുന്നു ഇറാനും ഇറാഖും തമ്മിൽ 1980ൽ നടന്നത്. ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും മനുഷ്യസംസ്കാരത്തിന്റെ കളിത്തൊട്ടിലുകളായ പഴയകാല ബാബിലോണും പേർഷ്യയും സ്ഥിതി ചെയ്ത രാജ്യങ്ങളിലേക്കു വീണ്ടും
മധ്യേഷ്യയെ പിടിച്ചുകുലുക്കിയ യുദ്ധം. മധ്യേഷ്യയിലെ പലമാറ്റങ്ങൾക്കും, പല തുടർയുദ്ധങ്ങൾക്കും തുടക്കമിട്ട യുദ്ധം. അതായിരുന്നു ഇറാനും ഇറാഖും തമ്മിൽ 1980ൽ നടന്നത്. ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും മനുഷ്യസംസ്കാരത്തിന്റെ കളിത്തൊട്ടിലുകളായ പഴയകാല ബാബിലോണും പേർഷ്യയും സ്ഥിതി ചെയ്ത രാജ്യങ്ങളിലേക്കു വീണ്ടും ക്ഷണിച്ച യുദ്ധത്തിന്റെ 41ാം വാർഷികമാണ് ഇപ്പോൾ കടന്നുപോകുന്നത്. സെപ്റ്റംബർ 22നാണ് ആയത്തുള്ള റൂഹുള്ള ഖുമൈനിയുടെ ഇറാനെ ആക്രമിച്ച് സദ്ദാം ഹുസൈന്റെ ഇറാഖ് യുദ്ധത്തിനു കാഹളമൂതിയത്. പിന്നീട് അത് എട്ടുവർഷം നീണ്ടുനിന്ന ദീർഘയുദ്ധമായി മാറി.രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ ട്രെഞ്ച് യുദ്ധം സംഭവിച്ചതും ഈ മധ്യേഷ്യൻ പോരാട്ടത്തിലായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കപ്പലായ സീവൈസ് ജയന്റ് മുങ്ങാനും യുദ്ധം കാരണമായി.
∙ യുദ്ധമേഘങ്ങൾ
പുരാതനമായ ഷാ ഭരണകൂടമായിരുന്നു ഇറാൻ ഭരിച്ചിരുന്നത്. ഷാ മുഹമ്മദ് റീസ പഹ്‌ലാവിയായിരുന്നു ഇറാന്റെ രാജാവ്. അയൽരാജ്യങ്ങളായ ഇറാനും ഇറാഖും തമ്മിൽ പതിറ്റാണ്ടുകളായി തർക്കങ്ങളുണ്ടായിരുന്നെങ്കിലും യുദ്ധഭീതിയുണ്ടായിരുന്നില്ല. എന്നാൽ ഷാത്ത് അൽ അറബ് മേഖലയെച്ചൊല്ലി തർക്കങ്ങളും ചെറിയ ആക്രമണങ്ങളുമൊക്കെയുണ്ടായിരുന്നു. ഇതൊന്നും പക്ഷേ ഒരു യുദ്ധമായി പരിണമിച്ചില്ല. ഇറാഖിന്റെ ഭരണാധികാരിയായ സദ്ദാം ഹുസൈൻ ഷായ്ക്കു കീഴിലെ ഇറാനെ ഒരു കരുത്തുറ്റ ശക്തിയായാണു പരിഗണിച്ചത്. യുഎസിന്റെയും ഇസ്രയേലിന്റെയും പിന്തുണയും അന്നത്തെ ഇറാൻ ഭരണകൂടത്തിന് നന്നായുണ്ടായിരുന്നു.
ഇറാനിൽ നിന്നു നാടുകടത്തപ്പെട്ട ആയത്തുള്ള ഖുമൈനിക്ക് ഇറാഖ് 13 വർഷത്തോളം അഭയം കൊടുത്തിരുന്നെങ്കിലും 1978ൽ അദ്ദേഹത്തെ പുറത്താക്കി. എന്നാൽ പിറ്റേവർഷം ഫലപ്രാപ്തിയിലെത്തിയ ഇസ്‌ലാമിക വിപ്ലവത്തോടെ ഖുമൈനി ഇറാനിലെ അനിഷേധ്യവ്യക്തിത്വവും പരമോന്നത നേതാവുമായി മാറി. ഇറാനിലെ വിപ്ലവത്തെ സംശയത്തോടെയാണു സദ്ദാം നോക്കിക്കണ്ടത്. ഇറാനിലെ ഭരണം ഖുമൈനിയുടെ കൈവശമാകുന്നത്, വിപ്ലവത്തിന്റെ സാധ്യതകൾ ഇറാഖിലേക്കും പടർത്തുമെന്ന് അദ്ദേഹം ഭയപ്പെട്ടു.
ഇറാഖിലെ ഏറ്റവും വലിയ ഭൂരിപക്ഷ ജനത ഷിയ വിഭാഗമാണ്. ഖുമൈനിക്ക് അവരുടെ മേൽ സ്വാധീനമുള്ളതും സദ്ദാമിനെ ആശങ്കാകുലനാക്കി. മറ്റൊരു അനുകൂലകാര്യം കൂടി സദ്ദാമിനെ പ്രലോഭിപ്പിച്ചു. ഷാ ഭരണകൂടം പോയതിനു ശേഷമുള്ള ഇറാൻ പഴയതുപോലെ മഹാശക്തരല്ല. ഒരുപക്ഷേ അവരെ അധീനതയിൽ നിർത്താനായാൽ മേഖലയിലെ അനിഷേധ്യശക്തിയായി ഇറാഖിനു മാറാമെന്നുള്ള ചിന്തയായിരുന്നു ഇത്. ഇക്കാരണത്താൽ ഇറാഖും ഇറാനും തമ്മിൽ 1980 മുതൽ ഇടയ്ക്കിടെ സംഘർഷങ്ങളുണ്ടായിക്കൊണ്ടിരുന്നു.
∙ ശക്തമായ ഇറാഖ്
അറബ് ലോകത്ത് ഈജിപ്ത് കഴിഞ്ഞാൽ ഏറ്റവും ശക്തമായ രണ്ടാമത്തെ സൈന്യമാണ് ഇറാഖിനുണ്ടായിരുന്നത്. ഇസ്‌ലാമിക വിപ്ലവത്തിനു ശേഷം പല ഓഫിസർമാരെയും ഉന്നത സൈനികരെയുമൊക്കെ പുതിയ ഭരണകൂടം മാറ്റിയതിനാൽ ഇറാന്റെ സൈന്യം ദുർബലമായിരുന്നു. വിപ്ലവത്തിനു ശേഷം പല രാജ്യങ്ങളും ഉപരോധങ്ങൾ ഏർപ്പെടുത്തിയതിനാൽ ആയുധങ്ങൾ വാങ്ങാനോ സൈന്യത്തെ മെച്ചപ്പെടുത്താനോ ഇറാനു സാധിച്ചില്ല. എന്നാൽ അക്കാലത്ത് യുഎസിന്റെ പിന്തുണയുണ്ടായിരുന്ന ഇറാഖ് നിർലോഭം ആയുധങ്ങളും മറ്റു യുദ്ധസാമഗ്രികളും വാങ്ങുകയും തങ്ങളുടെ സൈന്യത്തെ മൂർച്ചപ്പെടുത്തി നിലനിർത്തുകയും ചെയ്തു.
എന്നാൽ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർ, ബാസിജ് എന്നീ പാരാമിലിട്ടറി സംഘങ്ങളെ അക്കാലത്ത് ഇറാൻ വളർത്തിയെടുത്തു. ഈ സേനാവിഭാഗങ്ങൾ ഇന്നും ഇറാൻ പ്രതിരോധത്തിന്റെ ഭാഗമാണ്. 1980 സെപ്റ്റംബർ 22നാണു യുദ്ധം തുടങ്ങിയത്. ഇറാഖാണു തുടക്കമിട്ടത്. ഇറാന്റെ വ്യോമകേന്ദ്രങ്ങളിൽ ഇറാഖിന്റെ വ്യോമസേന പെട്ടെന്ന് ആക്രമണം നടത്തി.പിറ്റേ ദിവസം ഇറാക്കിന്റെ ആറു ഡിവിഷനിൽ പെട്ട സൈനികർ മൂന്നിടങ്ങളിലായി അതിർത്തി കടന്നു ഇറാനിലേക്ക് ഇരച്ചുകയറി.
15,000 ചതുരശ്ര കിലോമീറ്ററോളം പേർഷ്യൻ ഭൂമി ഇറാഖിന്റെ കൈവശമാക്കി. എന്നാൽ ഇറാന്റെ വ്യോമസേനയെ തകർക്കാൻ ഇറാഖിനു കഴിഞ്ഞിരുന്നില്ല. അവർ ശക്തമായി തിരിച്ചടിച്ചു. ഈ സംഭവം ഇറാനിൽ ഒരു വലിയ ദേശീയവികാരം രൂപപ്പെടാൻ ഇടയാക്കി. ചെറുപ്പക്കാർ പലരും സന്നദ്ധാടിസ്ഥാനത്തിൽ സൈന്യത്തിൽ ചേർന്നു. താമസിയാതെ രണ്ടു ലക്ഷം പേർ വരുന്ന ഒരു സൈന്യത്തെ ഇറാൻ പടുത്തുയർത്തി.
∙ തുടർന്ന് പ്രക്ഷോഭങ്ങൾ
തുടർന്നുള്ള എട്ടുവർഷങ്ങളിൽ ഇറാനിലും ഇറാഖിലുമായി സംഘർഷങ്ങൾ കനത്തു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അരങ്ങേറിയ ഏറ്റവും ബൃഹത്തായ കരയുദ്ധമെന്ന് ഇറാൻ–ഇറാഖ് യുദ്ധം അറിയപ്പെട്ടു. ട്രെഞ്ചുകൾ വ്യാപകമായി യുദ്ധമുന്നണികളിൽ കെട്ടിപ്പൊക്കി. 1981 മുതൽ ഇറാനും മുന്നേറ്റങ്ങളായി. 1982 ആയതോടെ ഇറാഖ് അധീനതയിലാക്കിയ എല്ലാ മേഖലകളും അവർ തിരിച്ചുപിടിച്ചു.
താമസിയാതെതന്നെ ലോകരാജ്യങ്ങളും യുദ്ധത്തിൽ പക്ഷം പിടിച്ചു. യുഎസുൾപ്പെടെ കൂടുതൽ രാജ്യങ്ങളും ഇറാഖിനായിരുന്നു പിന്തുണ നൽകിയത്. സിറിയ, ലിബിയ തുടങ്ങി വിരലിലെണ്ണാവുന്ന രാജ്യങ്ങളാണ് ഇറാനെ പിന്തുണച്ചത്. രാസായുധങ്ങൾ പ്രയോഗിക്കുമെന്ന് ഇറാഖ് നിരന്തരം ഭീഷണി മുഴക്കി. ഒരിക്കൽ വിഷവാതകം ഉപയോഗിച്ച് 2000 ഇറാൻ പൗരൻമാരെ കൊലപ്പെടുത്തുകയും ചെയ്തു. കുർദ് വംശജർക്കു മേലും ഇറാഖ് രാസായുധം പ്രയോഗിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കി.
1988ൽ യുദ്ധം ആർക്കുമാർക്കും മേൽക്കയ്യില്ലാതെ അവസാനിച്ചു. ഇരു കൂട്ടരും തങ്ങളാണു വിജയിച്ചതെന്ന് അവകാശവാദം ഉന്നയിച്ചു. ഇറാഖിന് ഇറാനിലെ മേഖലകളൊന്നും തങ്ങളുടെ അധീനതയിലാക്കാൻ പറ്റിയില്ല. ഇറാന് ഇറാഖ് രാഷ്ട്രീയത്തിൽ ഇടപെടാനുള്ള അവസരവും യുദ്ധം അടച്ചു കളഞ്ഞു. സൈനികരും സാധാരണക്കാരുമായി 5 ലക്ഷത്തോളം പേർ യുദ്ധത്തിൽ കൊല്ലപ്പെട്ടു.
യുദ്ധത്തിനു ശേഷം ഇറാഖ് ഗുരുതരമായ കടക്കെണിയിലായി. കുവൈത്തുൾപ്പെടെ വലിയ തോതിൽ വായ്‌പകൾ ഇറാഖിനു നൽകിയിരുന്നു. ഇതിനെച്ചൊല്ലിയുള്ള സംസാരങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുകയും ഇത് 1990ൽ സദ്ദാമിന്റെ കുവൈത്ത് അധിനിവേശത്തിലേക്കു നയിക്കുകയും ചെയ്തു. ഇതായിരുന്നു യുഎസും ഇറാഖും തമ്മിലുള്ള ഗൾഫ് യുദ്ധത്തിന്റെ പ്രധാനകാരണം.
English Summary: 41st Year of Iran-Iraq War; Why the War Started at 1980?