ചൈനയുടെ ഔദ്യോഗിക ടെലിവിഷന്‍ അടുത്തിടെ ഒരു വിഡിയോ പുറത്തുവിട്ടിരുന്നു. പടക്കപ്പലുകള്‍ക്ക് മുകളിലൂടെ കൂട്ടമായി പറക്കുന്ന ജിജെ-11 (ഗോന്‍ജി 11) ഡ്രോണുകളുടെ ദൃശ്യങ്ങളായിരുന്നു അത്. ഈ മാസം ആദ്യം നടന്ന സുഹായ് വ്യോമപ്രദര്‍ശനത്തിനിടെയാണ് ഡ്രോണുകളുടെ ഈ പ്രദര്‍ശന പറക്കല്‍ നടത്തിയത്. അമേരിക്കന്‍ നിര്‍മിത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈനയുടെ ഔദ്യോഗിക ടെലിവിഷന്‍ അടുത്തിടെ ഒരു വിഡിയോ പുറത്തുവിട്ടിരുന്നു. പടക്കപ്പലുകള്‍ക്ക് മുകളിലൂടെ കൂട്ടമായി പറക്കുന്ന ജിജെ-11 (ഗോന്‍ജി 11) ഡ്രോണുകളുടെ ദൃശ്യങ്ങളായിരുന്നു അത്. ഈ മാസം ആദ്യം നടന്ന സുഹായ് വ്യോമപ്രദര്‍ശനത്തിനിടെയാണ് ഡ്രോണുകളുടെ ഈ പ്രദര്‍ശന പറക്കല്‍ നടത്തിയത്. അമേരിക്കന്‍ നിര്‍മിത എഡിഎം-160 എംഎഎല്‍ഡി (Miniature Air-Launched Decoy) നോടുള്ള സാമ്യതയാണ് ചൈനീസ് ഡ്രോണുകളെ കൂടുതല്‍ വിവാദമാക്കുന്നത്. 

ADVERTISEMENT

സുഹായ് വ്യോമപ്രദര്‍ശനത്തിന്റെ വിഡിയോ ചൈനീസ് സര്‍ക്കാരിന് കീഴിലുള്ള ഏവിയേഷന്‍ ഇന്‍ഡസ്ട്രി കോര്‍പറേഷന്‍ ഓഫ് ചൈന (AVIC)യാണ് ചിത്രീകരിച്ചത്. എവിഐസിക്കു കീഴിലുള്ള ഹോങ്ഡു ഏവിയേഷന്‍ ഇന്‍ഡസ്ട്രി ഗ്രൂപ്പാണ് ജിജെ-11 നിര്‍മിച്ചത്. ചൈനീസ് ഔദ്യോഗിക ടെലിവിഷന്‍ ചാനലായ സിസിടിവി-7ന്റെ ലോഗോയും പുറത്തുവന്ന വിഡിയോയിലുണ്ട്. 

ADVERTISEMENT

ചൈനയുടെ ടൈപ്പ് 075 ആംഫിബിയസ് അസോള്‍ട്ട് ഷിപ്പില്‍ നിന്നും ജിജെ-11 പറന്നുയരുന്നതോടെയാണ് എവിഐസി വിഡിയോ ആരംഭിക്കുന്നത്. 2021 ലാണ് ഈ പടക്കപ്പലുകള്‍ ചൈനീസ് ജനകീയ വിമോചന സേനയുടെ ഭാഗമായത്. 30 ഹെലിക്കോപ്റ്ററുകളെ വഹിക്കാന്‍ ശേഷിയുള്ള ഈ പടക്കപ്പല്‍ സേനയിലെത്തിയത് ചൈനയുടെ നേട്ടമായാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍. ഇത്തരത്തിലുള്ള രണ്ട് പടക്കപ്പലുകള്‍ കൂടി നിര്‍മാണത്തിലാണ്. ഇത്തരത്തിലുള്ള എട്ട് പടക്കപ്പലുകള്‍ നിര്‍മിക്കുകയാണ് ചൈനയുടെ ലക്ഷ്യം. 

ADVERTISEMENT

ഇത്തരം പടക്കപ്പലുകളുടെ സേനാവ്യൂഹങ്ങളില്‍ ജിജെ 11 പോലുള്ള അണ്‍മാന്‍ഡ് കോംപാക്ട് എയര്‍ വെഹിക്കിളുകള്‍ക്ക് (UCAV) വലിയ പ്രാധാന്യമുണ്ട്. നാല് ജിജെ 11 യുസിഎവികള്‍ ചൈനീസ് ടൈപ്പ് 075 പടക്കപ്പലില്‍ നിന്നും പറന്നുയരുന്നതായാണ് വിഡിയോയിലുള്ളത്. അമേരിക്കന്‍ നിര്‍മിത എഡിഎം 160 മിനിയേച്ചര്‍ എയര്‍ ലോഞ്ച്ഡ് ഡികോയ് (MALD)കളോടുള്ള ഇവയ്ക്കുള്ള സാമ്യതയാണ് വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ ചര്‍ച്ചയാകാൻ കാരണം. ശത്രുക്കളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ കാര്യക്ഷമത അളക്കുന്നതിനാണ് അമേരിക്ക എംഎഎൽഡികളുടെ നിര്‍മാണം ആരംഭിച്ചത്. 1999ല്‍ അമേരിക്ക ആരംഭിച്ച ഈ പദ്ധതി കാര്യക്ഷമമല്ലെന്ന് കണ്ട് 2002ല്‍ അവര്‍ ഉപേക്ഷിച്ചിരുന്നു. 

മറ്റു വിമാനങ്ങളെ പോലെ തോന്നിപ്പിക്കാനുള്ള ശേഷിയായിരുന്നു എഡിഎം 160 എംഎഎൽഡികളുടെ ഒരു പ്രത്യേകത. രൂപത്തില്‍ മാത്രമല്ല എഡിഎം 160കളുടെ ഈ കഴിവും ചൈനീസ് നിര്‍മിത ജിജെ-11 ഡ്രോണുകള്‍ അനുകരിക്കുന്നുണ്ട്. ഇതിനാൽ തന്നെ രണ്ട് പതിറ്റാണ്ട് മുൻപുള്ള അമേരിക്കന്‍ സാങ്കേതികവിദ്യയുടെ മോഷണമാണ് ചൈന നടത്തിയിരിക്കുന്നതെന്ന ആരോപണമുണ്ട്. 2019 ഒക്ടോബര്‍ ഒന്നിന് ചൈനയുടെ ദേശീയ ദിന പരേഡിനിടെയാണ് ആദ്യമായി ജിജെ 11 അവതരിപ്പിക്കുന്നത്. യുദ്ധമേഖലയില്‍ ഡ്രോണുകളെ ഉപയോഗിക്കാനുള്ള ചൈനീസ് നീക്കത്തിന്റെ തെളിവാണ് ജിജെ 11കള്‍ അടക്കമുള്ള അണ്‍മാന്‍ഡ് കോംപാക്ട് എയര്‍ വെഹിക്കിളുകളുടെ സാന്നിധ്യം വര്‍ധിക്കുന്നതെന്നും കരുതപ്പെടുന്നു. 

English Summary: Chinese Flying Wing Drones Launch Swarming Decoys At Enemy Warships In Industry Video