കുറുപ്പിനേക്കാൾ വലിയ കൂപ്പർ; എഫ്ബിഐയെ വെള്ളം കുടിപ്പിച്ച ആ റാഞ്ചലിന് 50 വർഷം!
വിമാനത്തിൽ ബോംബുണ്ടെന്നു ഭീഷണിപ്പെടുത്തി 2 ലക്ഷം ഡോളർ ബാഗിൽ വാങ്ങി, ആ പണം ശരീരത്തിൽ വച്ചുകെട്ടി വിമാനത്തിൽനിന്നു പാരഷൂട്ടിൽ പറന്നിറങ്ങുക. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി എഫ്ബിഐ 45 വർഷം അന്വേഷിച്ചിട്ടും പറന്നിറങ്ങിയ ആളുടെ പൊടിപോലും കണ്ടെത്താതിരിക്കുക. പിന്നീട് ആ പണത്തിന്റെ കുറച്ചു ഭാഗം ചെളിയിൽ പുതഞ്ഞ
വിമാനത്തിൽ ബോംബുണ്ടെന്നു ഭീഷണിപ്പെടുത്തി 2 ലക്ഷം ഡോളർ ബാഗിൽ വാങ്ങി, ആ പണം ശരീരത്തിൽ വച്ചുകെട്ടി വിമാനത്തിൽനിന്നു പാരഷൂട്ടിൽ പറന്നിറങ്ങുക. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി എഫ്ബിഐ 45 വർഷം അന്വേഷിച്ചിട്ടും പറന്നിറങ്ങിയ ആളുടെ പൊടിപോലും കണ്ടെത്താതിരിക്കുക. പിന്നീട് ആ പണത്തിന്റെ കുറച്ചു ഭാഗം ചെളിയിൽ പുതഞ്ഞ
വിമാനത്തിൽ ബോംബുണ്ടെന്നു ഭീഷണിപ്പെടുത്തി 2 ലക്ഷം ഡോളർ ബാഗിൽ വാങ്ങി, ആ പണം ശരീരത്തിൽ വച്ചുകെട്ടി വിമാനത്തിൽനിന്നു പാരഷൂട്ടിൽ പറന്നിറങ്ങുക. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി എഫ്ബിഐ 45 വർഷം അന്വേഷിച്ചിട്ടും പറന്നിറങ്ങിയ ആളുടെ പൊടിപോലും കണ്ടെത്താതിരിക്കുക. പിന്നീട് ആ പണത്തിന്റെ കുറച്ചു ഭാഗം ചെളിയിൽ പുതഞ്ഞ
വിമാനത്തിൽ ബോംബുണ്ടെന്നു ഭീഷണിപ്പെടുത്തി 2 ലക്ഷം ഡോളർ ബാഗിൽ വാങ്ങി, ആ പണം ശരീരത്തിൽ വച്ചുകെട്ടി വിമാനത്തിൽനിന്നു പാരഷൂട്ടിൽ പറന്നിറങ്ങുക. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി എഫ്ബിഐ 45 വർഷം അന്വേഷിച്ചിട്ടും പറന്നിറങ്ങിയ ആളുടെ പൊടിപോലും കണ്ടെത്താതിരിക്കുക. പിന്നീട് ആ പണത്തിന്റെ കുറച്ചു ഭാഗം ചെളിയിൽ പുതഞ്ഞ നിലയിൽ കണ്ടെത്തുക...
ജെ.ബി. കൂപ്പർ എന്ന അജ്ഞാതനെത്തേടി എഫ്ബിഐ നടത്തിയത് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയതും കഠിനവുമായ അന്വേഷണം. അമേരിക്കയെ ഞെട്ടിച്ച ആ വിമാന റാഞ്ചലിന് നവംബർ 24ന് 50 വയസ്സ്!
∙ 1971 നവംബർ 24. വൈകിട്ട് 4.35
അമേരിക്കയിൽ താങ്ക്സ് ഗിവിങ് ഡേ ആയിരുന്നു അന്ന്. പോർട്‌ലാൻഡ് രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ബോയിങ് 727 വിമാനം പറന്നുയർന്നു. 36 യാത്രക്കാരും 8 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അരമണിക്കൂർ യാത്രയേ ഉള്ളൂ സിയാറ്റിൽ (Seattle– Tocoma international) വിമാനത്താവളത്തിലേക്ക്. 18C സീറ്റിലിരുന്ന വെള്ള ഷർട്ടും കറുത്ത ടൈയും കോട്ടും ധരിച്ച, 40 വയസ്സു തോന്നിക്കുന്ന ഡി.ബി. കൂപ്പർ (ഡാൻ കൂപ്പർ) ഒരു ഡ്രിങ്ക് ഓർഡർ ചെയ്തു. പിന്നെ എയർഹോസ്റ്റസ് സ്കാഫ്നറിന്റെ കൈയിൽ ഒരു നോട്ട് കൊടുത്തു. തുറന്നു നോക്കാതെ അവർ അതു ബാഗിൽ വച്ചു. ഒറ്റയ്ക്കു യാത്ര ചെയ്യുന്ന പുരുഷന്മാർ സ്ത്രീകളുടെ കയ്യിൽ ഫോൺ നമ്പർ കൊടുക്കുന്ന രീതി അന്നും ഉണ്ടായിരുന്നു. അത്തരത്തിൽ എന്തെങ്കിലും ആവുമെന്നാണ് അവർ കരുതിയത്. പക്ഷേ കൂപ്പർ അവരുടെ സമീപത്തെത്തി പറഞ്ഞു. ‘മാഡം അതു തുറന്നു നോക്കൂ. എന്റെ കയ്യിൽ ഒരു ബോംബ് ഉണ്ട്’.
ഭയന്നു പോയ സ്കാഫ്നർ കൂപ്പർ പറഞ്ഞതനുസരിച്ച് തൊട്ടടുത്ത സീറ്റിൽ വന്നിരുന്നു. ബ്രീഫ് കെയ്സ് തുറന്ന് കൂപ്പർ അവരെ കാണിച്ചു. വയറും ബാറ്ററികളും കൊണ്ടു ബന്ധിച്ച 8 ബോംബുകളായിരുന്നു അതിൽ. ബ്രീഫ് കെയ്സ് അടച്ച് കൂപ്പർ അവരോടു പറഞ്ഞു– 2 ലക്ഷം അമേരിക്കൻ ഡോളർ, 4 പാരഷൂട്ടുകൾ. സിയാറ്റിൽ വിമാനത്താവളത്തിൽ ഇറങ്ങണമെങ്കിൽ ഇത്രയും റെഡിയായിരിക്കണം.
സ്കാഫ്നർ പൈലറ്റിനെ വിവരം അറിയിച്ചു. അതോടെ എയർ ട്രാഫിക് കൺട്രോളിലേക്കും തുടർന്ന് എഫ്ബിഐയിലേക്കും കൂപ്പറിന്റെ ഭീഷണി സന്ദേശം പറന്നു. അധികൃതർക്ക് അധികം ആലോചിക്കാനില്ലായിരുന്നു. ‘ആവശ്യപ്പെട്ടതെല്ലാം റെഡിയാക്കാം. പക്ഷേ അൽപം സമയം വേണം. യാത്രക്കാരെ ഉപദ്രവിക്കരുത്’ എന്ന സന്ദേശം തിരികെ ലഭിച്ചു. സാങ്കേതിക പ്രശ്നം കാരണം വിമാനം നിലത്തിറക്കാൻ കുറച്ചു വൈകുമെന്നു മാത്രം യാത്രക്കാരെ അറിയിച്ചു. അങ്ങനെ വിമാനം ആകാശത്തു ചുറ്റിത്തിരിയുമ്പോൾ കൂപ്പർ ആവശ്യപ്പെട്ട പണം പല ബാങ്കുകളിൽനിന്നായി സ്വരൂപിക്കുന്ന തിരക്കിലായിരുന്നു അമേരിക്കൻ പൊലീസ് എഫ്ബിഐ.
ശരീരത്തിൽ വച്ചുകെട്ടുന്നതിനുള്ള സൗകര്യാർഥം 20 ഡോളറിന്റെ നോട്ടുകളായി ലഭിക്കണമെന്നായിരുന്നു കൂപ്പറിന്റെ ആവശ്യം. അതു തന്നെ ഏകദേശം 10 കിലോഗ്രാം തൂക്കം വരുമായിരുന്നു. നോട്ടുകൾ ഒരുക്കുന്നതിനേക്കാൾ ബുദ്ധിമുട്ടായിരുന്നു പാരഷൂട്ട് സംഘടിപ്പിക്കാൻ. ടക്കോമ മക്കോർഡ് എയർഫോഴ്സ് ബേസിൽനിന്നു പാരഷൂട്ട് എടുക്കാമെന്ന് അറിയിച്ചെങ്കിലും കൂപ്പർ അതു നിരസിച്ചു. പട്ടാളക്കാരുടേതല്ല, സാധാരണക്കാർ ഉപയോഗിക്കുന്ന തരം പാരഷൂട്ട് മതിയെന്നായി കൂപ്പർ. തുടർന്ന് സ്കൈ ഡൈവിങ് സ്കൂൾ നടത്തുന്ന ആളുടെ കയ്യിൽനിന്നാണ് പാരഷൂട്ടുകൾ വാങ്ങിയത്. പണവുമായി പാരഷൂട്ടിൽ ചാടാനാണു പദ്ധതിയെന്ന് എഫ്ബിഐക്കു പിടികിട്ടി. പ്രവർത്തിക്കാത്ത പാരഷൂട്ട് നൽകിയാലോ എന്നൊരു ചിന്ത അവരുടെ മനസ്സിൽ വന്നു. പക്ഷേ 2 ജോഡി പാരഷൂട്ട് ആവശ്യപ്പെട്ട സ്ഥിതിക്ക് ഒരു യാത്രക്കാരനെക്കൂടി ഒപ്പം ചാടിച്ചാൽ അദ്ദേഹത്തിന്റെ ജീവൻ അപകടത്തിൽ ആകുമല്ലോ. അതുകൊണ്ട് ആ റിസ്ക് എടുക്കാൻ എഫ്ബിഐ തയാറായില്ല.
∙ വൈകിട്ട് 5.40
പണവും പാരഷൂട്ടും റെഡിയായതോടെ ലാൻഡിങ്ങിനു വിമാനത്തിന് അനുമതി ലഭിച്ചു. അങ്ങനെ വൈകിട്ട് 5.40ന് വിമാനം സിയാറ്റിൽ– ടകോമ വിമാനത്താവളത്തിൽ ഇറങ്ങി. പണവും പാരഷൂട്ടുമായി ഒരാൾ ഒറ്റയ്ക്ക് എത്താനാണു കൂപ്പർ നിർദേശിച്ചത്. പണവും സാധനങ്ങളും കോക്പിറ്റിൽ എത്തി. അതോടെ മുഴുവൻ യാത്രക്കാരെയും പുറത്തിറക്കാൻ കൂപ്പർ അനുമതി നൽകി. ഫ്ലൈറ്റ് അറ്റൻഡന്റ് ഫ്ലോറൻസ് സ്കാഫ്ന്റെ യാത്രക്കാർക്കൊപ്പം വിട്ടയച്ചെങ്കിലും ടിന മക്‌ലവിനോടു വിമാനത്തിൽ തുടരാൻ നിർദേശിച്ചു. ഇന്ധനം നിറയ്ക്കുന്നതിനിടെ കൂപ്പർ തന്റെ അടുത്ത പ്ലാൻ പൈലറ്റിനോടു വിശദീകരിച്ചു. എഫ്ബിഐ ഊഹിച്ചതുതന്നെ. പണം ശരീരത്തിൽകെട്ടി പാരഷൂട്ട് വഴി ചാട്ടം! 10,000 അടി 150 നോട്ടിനു താഴെ പറക്കുന്ന വിമാനത്തിൽനിന്നു ചാടാനായിരുന്നു കൂപ്പറിന്റെ പ്ലാൻ. മികച്ച സ്കൈ ഡൈവർക്കു കൂളായി പറന്നിറങ്ങാൻ കഴിയുന്ന ഉയരമായിരുന്നു അത്.
വിമാനം മെക്സികോ സിറ്റിക്കു പറക്കാൻ കൂപ്പർ നിർദേശിച്ചെങ്കിലും ഇന്ധനം തികയില്ലെന്ന് പൈലറ്റ് അറിയിച്ചു. ഒടുവിൽ അപകടം കുറഞ്ഞ വെക്ടർ 23 റൂട്ട് മതിയെന്ന ധാരണയിലെത്തി.
∙ രാത്രി 7.40
കൂപ്പറെക്കൂടാതെ ക്യാപ്റ്റൻ സ്കോട്ട്, ഫ്ലൈറ്റ് അറ്റൻഡന്റ് മക്‌ലോ, ഫസ്റ്റ് ഓഫിസർ റാറ്റ്സാക്, ഫ്ലൈറ്റ് എൻജിനീയർ ഹരോൾഡ് ഇ. ആൻഡേഴ്സൻ എന്നിവരുമായി വിമാനം ഉയർന്നു. അതേസമയം, രണ്ട് എഫ് 106 ഫൈറ്റർ വിമാനങ്ങൾ തന്റെ വിമാനത്തിനൊപ്പം പറക്കുന്ന വിവരം കൂപ്പർ അറിഞ്ഞിരുന്നില്ല. ടേക്ക് ഓഫിനു ശേഷം എയർ ക്രൂ മുഴുവൻ കോക്പിറ്റിൽ എത്താൻ കൂപ്പർ നിർദേശിച്ചു. അവരെ അതിനുള്ളിലാക്കി വാതിലടച്ചു. വിമാനത്തിന് ഉൾവശത്തു ക്യാമറ ഇല്ലാത്ത കാലമാണല്ലോ അത്. അതുകൊണ്ട് ഉള്ളിൽ നടക്കുന്നത് എന്തെന്ന് അറിയാൻ മാർഗമൊന്നുമില്ല. എങ്കിലും കോക്പിറ്റിലെ വിടവിലൂടെ നോക്കിയ ജീവനക്കാരൻ കണ്ടത് പണമടങ്ങിയ ബാഗ് കൂപ്പർ തന്റെ ശരീരത്തിൽ വച്ചുകെട്ടുന്നതാണ്. പിന്നെ പാരഷൂട്ടണിഞ്ഞു. എട്ടു മണിയോടെ കോക്പിറ്റിൽ ഒരു മുന്നറിയിപ്പ് ലൈറ്റ് തെളിഞ്ഞു. വാതിൽ തുറന്നു പുറത്തേക്കു ചാടാൻ പൈലറ്റ് നൽകിയ സിഗ്നൽ ആയിരുന്നു അത്. വാതിൽ തുറക്കാൻ ക്രൂവിന്റെ സഹായം നൽകാമെന്നു ക്യാപ്റ്റൻ പറഞ്ഞെങ്കിലും കൂപ്പർ അതു നിരസിച്ചു. കൂപ്പറും ക്യാപ്റ്റനുമായി നടന്ന അവസാന സംഭാഷണമായിരുന്നു അത്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ വിമാനത്തിനുള്ളിൽ മർദവ്യത്യാസം അനുഭവപ്പെട്ടു. വാതിൽ തുറന്നതിന്റെ സൂചനയായിരുന്നു അത്. ആ സ്ഥലം ക്യാപ്റ്റൻ സ്കോട്ട് മനസ്സിൽ കുറിച്ചിട്ടു– പോർട്‌ലാൻഡിന് 25 മൈൽ വടക്ക് ലൂയിസ് നദിക്കു സമീപം. കൂപ്പറിന്റെ നിർദേശമനുസരിച്ച് വിമാനം അപ്പോൾ പരമാവധി താഴ്ന്നാണു പറന്നിരുന്നത്. 10.15ന് നൊവാഡയിലെ റെനോയിൽ വിമാനം ലാൻഡ് ചെയ്തു. പൊലീസ് നടത്തിയ പരിശോധനയിൽ വിമാനത്തിന്റെ ഉൾവശത്ത് ഒരു പാരഷൂട്ട് മാത്രം കണ്ടെത്തി.
∙ ഡമ്മി പരീക്ഷണം
കൂപ്പറിനെ കണ്ടെത്താനുള്ള തിരച്ചിലിന്റെ നാളുകളായിരുന്നു പിന്നീട്. താഴേക്കു ചാടിയ ഏകദേശ സ്ഥലം കണക്കാക്കിയായിരുന്നു തിരച്ചിൽ. മഴയും കൂരിരിട്ടും നിറഞ്ഞ ദിനമായിരുന്നു അന്ന്. ഒപ്പം പറന്ന ഫൈറ്റർ വിമാനങ്ങളുടെ കണ്ണിൽ കൂപ്പർ ചാടുന്ന ദൃശ്യം പതിഞ്ഞിരുന്നില്ല. റഡാറിലും ഒരു മനുഷ്യനെ കണ്ടെത്താനായില്ല. വിമാനത്തിൽനിന്നു ചാടിയ സ്ഥലം, പാരഷൂട്ട് വിടരാനെടുത്ത സമയം തുടങ്ങിയവ അനുസരിച്ചു ലാൻഡിങ്ങിൽ വ്യത്യാസം വരാം. അതനുസരിച്ചു തിരച്ചിലിന്റെ ഏരിയയും വർധിപ്പിച്ചു.
കാൽനടയായും ഹെലികോപ്റ്ററിലും തിരച്ചിൽ നടത്തിയിട്ടും പാരഷൂട്ടിന്റെ ഒരു കഷണം പോലും കണ്ടെത്താൻ കഴിഞ്ഞില്ല. കൂപ്പറിന്റെ ചാട്ടം റീക്രിയേറ്റ് ചെയ്യാനായി എഫ്ബിഐയുടെ അടുത്ത പദ്ധതി. സ്കോട്ട് തന്നെയാണ് ആ വിമാനവും പറപ്പിച്ചത്. കൂപ്പർ ചാടിയ അതേ ഉയരത്തിൽ വച്ച് കൂപ്പറിന്റെ ഏകദേശ തൂക്കമുള്ള ഡമ്മിയെ പാരഷൂട്ടിൽ പറത്തിയിറക്കി. ലൂയിസ് നദിക്കു സമീപം കൂപ്പർ ഇറങ്ങിയെന്ന നിഗമനത്തിലാണ് ഇതോടെ പൊലീസ് എത്തിയത്. തുടർന്നും ഏറെ തിരച്ചിലുകൾ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
∙ പണം
കൂപ്പറിനു കൈമാറിയ പണത്തിന്റെ സീരിയൽ നമ്പരുകൾ പൊലീസ് നോട്ട് ചെയ്തു വച്ചിരുന്നു. ഈ പണം എവിടെയെങ്കിലും ചെലവാക്കുന്നുണ്ടോ എന്നറിയാനായി പിന്നീടുള്ള ശ്രമം. ഈ സീരിയൽ നമ്പരുകൾ പൊതുജനങ്ങളുടെ അറിവിലേക്കായി പലവട്ടം പ്രസിദ്ധീകരിച്ചു. അന്ന് ഒന്നും കണ്ടെത്താനായില്ലെങ്കിലും 1980 ഫെബ്രുവരി 10ന് ഒരു സംഭവം നടന്നു. കൊളംബിയ നദിയുടെ തീരത്ത് ക്യാംപ് ഫയർ ഉണ്ടാക്കുന്നതിനായി കുഴിയെടുക്കുന്നതിനിടെ ബ്രയാൻ ഇൻഗ്രാം എന്ന 8 വയസ്സുകാരന് ചെളിയിൽ പുതഞ്ഞ് നോട്ടുകൾ നിറഞ്ഞ ഒരു ബാഗ് കിട്ടി. നോട്ടുകൾ ദ്രവിച്ചു തുടങ്ങിയിരുന്നെങ്കിലും അവയുടെ സീരിയൽ നമ്പരുകൾ നഷ്ടപ്പെട്ടിരുന്നില്ല. കൂപ്പറിനു കൈമാറിയ പണമാണ് ഇതെന്നു പൊലീസ് സ്ഥിരീകരിച്ചു. 39,000 ഡോളറാണ് അന്നു ലഭിച്ചത്. സെന്റ് ഹെലൻ മൗണ്ട് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇവിടെ 1980 മേയ് 18ന് ഉണ്ടായ ഉരുൾപൊട്ടലിൽ അവശേഷിപ്പുകളെല്ലാം മണ്ണിനടിയിലായെന്നു കരുതുന്നു.
എഫ്ബിഐയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയും കഠിനവുമായ കേസായിരുന്നു നോർജാക് (നോർത്ത് വെസ്റ്റ് ഹൈജാക്കിങ്). ചാടാൻ തിരഞ്ഞെടുത്ത സ്ഥലം കൂപ്പറിനു നല്ല നിശ്ചയമുണ്ടായിരുന്നു എന്നാണ് ആദ്യം പൊലീസ് കരുതിയത്. മിലിറ്ററിയിൽ സേവനം ചെയ്യവേ അദ്ദേഹം പറക്കലിൽ വൈദഗ്ധ്യം നേടി എന്നും കരുതി. പക്ഷേ ഈ രണ്ട് നിഗമനങ്ങളും തെറ്റാണെന്നു പിന്നീടു തെളിഞ്ഞു. പറക്കലിൽ എത്ര വിദഗ്ധനായിരുന്നാലും കാറും കോളും നിറഞ്ഞ രാത്രി വിമാനത്തിൽനിന്നു ചാടാൻ തീരുമാനിച്ചതു തന്നെ മഹാ അബദ്ധമാണ്. മണിക്കൂറിൽ 322 കിലോമീറ്റർ വേഗത്തിൽ അപ്പോൾ കാറ്റും വീശിയിരുന്നു. പാരഷൂട്ട് ചിലപ്പോൾ നിവരാതിരിക്കാം. നിയന്ത്രണം നഷ്ടപ്പെടാം. എങ്കിലും ബോയിങ് വിമാനത്തിന്റെ പ്രവർത്തനത്തെക്കുറിച്ചു വ്യക്തമായ ധാരണ ഉള്ളതിനാലാണ് കൂപ്പർ റാഞ്ചലിനായി ആ വിമാനം തന്നെ തിരഞ്ഞെടുത്തതെന്നു കരുതുന്നു.
∙ ഡാൻ കൂപ്പർ ഡി.ബി. കൂപ്പർ ആയതെങ്ങനെ ?
കൂപ്പറിന്റെ ഒരു ഫോട്ടോ പോലും പൊലീസിനു ലഭിച്ചിരുന്നില്ല. വിമാന ജീവനക്കാർ നൽകിയ വിവരങ്ങൾ വച്ചു വരച്ച ചിത്രത്തിന്റെ സഹായത്തോടെ ആയിരുന്നു അന്വേഷണം. ഡി.ബി. കൂപ്പർ ഒരു വീരപുരുഷനായി ഇതിനകം പലരുടെയും മനസ്സിൽ ഉയർന്നിരുന്നു. ഡി.ബി. കൂപ്പറെന്ന് അവകാശപ്പെട്ട് ഒട്ടേറെപ്പേർ അക്കാലത്തു വന്നിരുന്നു. വിമാനത്തിൽനിന്നു കിട്ടിയ ഡി.ബി. കൂപ്പറിന്റെ വിരലടയാളവുമായി അവരുടെയൊന്നും വിരലടയാളം ചേരാതെ വന്നതോടെ എല്ലാവരെയും തിരിച്ചയച്ചു. ഡാൻ കൂപ്പർ എന്നായിരുന്നു പൊലീസ് രേഖകളിലെങ്കിലും സംഭവം ആദ്യം റിപ്പോർട്ട് ചെയ്ത ലേഖകനാണ് ഡാൻ കൂപ്പറിനെ ഡി.ബി. കൂപ്പറാക്കിയത്. പിന്നീട് ആ പേരു ജനമനസ്സിൽ പതിഞ്ഞു.
∙ തിരച്ചിൽ നിർത്തി എഫ്ബിഐ
ഡി.ബി. കൂപ്പറിനായുള്ള അന്വേഷണം നിർത്തിവയ്ക്കുകയാണെന്ന് 2016 ജൂലൈയിൽ എഫ്ബിഐ അറിയിച്ചു. കൊടും മഞ്ഞുകാലത്ത് കമ്പിളി വസ്ത്രങ്ങൾ പോലുമില്ലാതെ പാരഷൂട്ടിൽ ചാടിയ ആൾ രക്ഷപ്പെടാനുള്ള സാധ്യത കുറവാണ്. കണ്ടെടുത്ത പണം ഈ വാദത്തിനു ബലം നൽകുന്നു. 45 വർഷം അന്വേഷിച്ചിട്ടും കണ്ടെത്താനാകാത്ത നിലയ്ക്ക് ഇനി തിരച്ചിൽ വേണ്ടെന്ന തീരുമാനത്തിലെത്തുകയായിരുന്നു.
∙ കൂപ്പറിനെ സിനിമയിലെടുത്തു
ദ് പെർസ്യൂട്ട് ഓഫ് ഡി.ബി. കൂപ്പർ, വിത്ത്ഔട്ട് എ പാഡിൽ, ദ് മിസ്റ്ററി ഓഫ് ഡി.ബി. കൂപ്പർ തുടങ്ങിയ സിനിമകളും ഒട്ടേറെ പുസ്തകങ്ങളും ഡോക്യുമെന്ററികളും കൂപ്പറിന്റെ വിമാനറാഞ്ചൽ വിഷയമാക്കി പിറന്നു.
English Summary: Unsolved Plane Hijack Mystery Has Left FBI Stumped For 50 Years