ആയുധ നിർമാണം: മൂന്ന് ഇന്ത്യൻ കമ്പനികൾ മുന്നിൽ, 49,025 കോടിയുടെ വിൽപന
രാജ്യാന്തര തലത്തിലെ മുൻനിര ആയുധ നിർമാണ കമ്പനികളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള മൂന്ന് കമ്പനികൾ ഇടംപിടിച്ചു. ആയുധങ്ങൾ, സൈനിക വിമാനങ്ങൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ നിർമിക്കുന്ന ലോകത്തെ മികച്ച 100 കമ്പനികളുടെ പട്ടികയിലാണ് മൂന്ന് ഇന്ത്യൻ കമ്പനികൾ ഇടം നേടിയത്. സ്വീഡിഷ് തിങ്ക്-ടാങ്ക് സ്റ്റോക്ക്‌ഹോം

രാജ്യാന്തര തലത്തിലെ മുൻനിര ആയുധ നിർമാണ കമ്പനികളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള മൂന്ന് കമ്പനികൾ ഇടംപിടിച്ചു. ആയുധങ്ങൾ, സൈനിക വിമാനങ്ങൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ നിർമിക്കുന്ന ലോകത്തെ മികച്ച 100 കമ്പനികളുടെ പട്ടികയിലാണ് മൂന്ന് ഇന്ത്യൻ കമ്പനികൾ ഇടം നേടിയത്. സ്വീഡിഷ് തിങ്ക്-ടാങ്ക് സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എസ്‌ഐപിആർഐ) തിങ്കളാഴ്ച പുറത്തുവിട്ട 'മികച്ച 100 ആയുധ-നിർമാണ, സൈനിക സേവന കമ്പനികൾ, 2020' എന്ന റിപ്പോർട്ടിലാണ് ഇന്ത്യന്‍ കമ്പനികളെക്കുറിച്ച് പറയുന്നത്.
ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് (42-ാം റാങ്ക്), ഭാരത് ഇലക്‌ട്രോണിക്‌സ് (66-ാം സ്ഥാനം) എന്നിവയുടെ ആയുധ വിൽപന യഥാക്രമം 1.5 ശതമാനവും 4 ശതമാനവും വർധിച്ചിട്ടുണ്ട്. ഇന്ത്യൻ ഓർഡനൻസ് ഫാക്ടറീസിന്റെ (60-ാം റാങ്ക്) ആയുധ വിൽപന 2020-ൽ നേരിയ തോതിലും (0.2 ശതമാനം) ഉയർന്നു.
മൂന്നു കമ്പനികളുടേയും മൊത്തം ആയുധ വിൽപന 650 കോടി ഡോളറിലെത്തി (ഏകദേശം 49,025 കോടി രൂപ). ഇവരുടെ മൊത്തം ആയുധ വിൽപന 2019-നെ അപേക്ഷിച്ച് 2020-ൽ 1.7 ശതമാനം കൂടുതലായിരുന്നു എന്നും റിപ്പോർട്ട് പറയുന്നു. ഇത് മികച്ച 100 കമ്പനികളുടെ മൊത്തം വിൽപനയുടെ 1.2 ശതമാനം വരും.
കോവിഡ് സമയത്തെ സാമ്പത്തിക പ്രത്യാഘാതങ്ങളിൽ നിന്ന് ഇന്ത്യൻ കമ്പനികളെ സംരക്ഷിക്കാൻ സർക്കാരിന്റെ ചില നയങ്ങൾ കമ്പനികളെ സഹായിച്ചു. 2020-ൽ, ആഭ്യന്തര കമ്പനികളെ പിന്തുണയ്ക്കുന്നതിനും ആയുധ ഉൽപാദനത്തിൽ സ്വാശ്രയത്വം വർധിപ്പിക്കുന്നതിനുമായി നൂറിലധികം വ്യത്യസ്ത തരത്തിലുള്ള സൈനിക ഉപകരണങ്ങളുടെ ഇറക്കുമതി ഘട്ടം ഘട്ടമായുള്ള നിരോധനം കേന്ദ്ര സർക്കാർ നടപ്പിലാക്കിയിരുന്നു.
English Summary: 3 Indian companies in top 100 global weapon makers