തകർന്നു വീണത് റഷ്യൻ നിർമിത ഹെലികോപ്റ്റർ, 3 വർഷത്തിനിടെ ഇത് രണ്ടാമത്തെ വലിയ അപകടം
2019 ഫെബ്രുവരി 27ന് ശ്രീനഗറിലെ ബദ്ഗാമിൽ തകർന്നു വീണ അതേ വിഭാഗത്തിലുള്ള ഹെലികോപ്റ്ററാണ് തമിഴ്നാട്ടിലെ കൂനൂരിലും അപകടത്തിൽ പെട്ടിരിക്കുന്നത്. മൂന്നു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യൻ വ്യോമസേനയുടെ റഷ്യൻ നിർമിത എംഐ 17 വി5 ഹെലികോപ്റ്റർ വലിയ ദുരത്തിൽപെടുന്നത്. അന്ന് ഇന്ത്യയുടെ തന്നെ മിസൈൽ തട്ടിയാണ്

2019 ഫെബ്രുവരി 27ന് ശ്രീനഗറിലെ ബദ്ഗാമിൽ തകർന്നു വീണ അതേ വിഭാഗത്തിലുള്ള ഹെലികോപ്റ്ററാണ് തമിഴ്നാട്ടിലെ കൂനൂരിലും അപകടത്തിൽ പെട്ടിരിക്കുന്നത്. മൂന്നു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യൻ വ്യോമസേനയുടെ റഷ്യൻ നിർമിത എംഐ 17 വി5 ഹെലികോപ്റ്റർ വലിയ ദുരന്തത്തിൽപെടുന്നത്. അന്ന് ഇന്ത്യയുടെ തന്നെ മിസൈൽ തട്ടിയാണ് എംഐ 17 വി5 തകർന്നു വീണത്. എന്നാൽ, തമിഴ്നാട്ടിലെ ദുരന്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്.
രാജ്യാന്തര തലത്തിൽ പേരുകേട്ട, റഷ്യൻ നിർമിത എംഐ17 വി5 ഹെലികോപ്റ്റർ സാങ്കേതിക തകരാർമൂലം തകർന്നുവീഴാൻ സാധ്യതയില്ലെന്നാണു പ്രതിരോധ മേഖലയിലെ വിദഗ്ധരെല്ലാം അന്ന് പറഞ്ഞിരുന്നത്. ശത്രു–മിത്ര വിമാനം ഉറപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ഐഡറ്റിഫിക്കേഷൻ ഓഫ് ഫ്രണ്ട് ഓർ ഫോ (ഐഎഫ്എഫ്) ഹെലികോപ്റ്ററിൽ ഓഫ് ആയിരുന്നു അന്ന്. ഗ്രൗണ്ട് സ്റ്റാഫും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവരും തമ്മിലുളള ബന്ധത്തിൽ ഇത് വലിയ ഇടിവുണ്ടാക്കി. വ്യോമപ്രതിരോധത്തിനായി ഏർപ്പെടുത്തിയ റഡാറുകൾക്ക് വിമാനത്തെ വേർതിരിച്ചറിയാനുളള സാഹചര്യം ഇത് ഇല്ലാതാക്കിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ശ്രീനഗർ വ്യോമതാവളത്തിനു സമീപം ഹെലികോപ്റ്റർ തകർന്നുവീഴുന്നതിനു തൊട്ടുമുൻപ് ഇന്ത്യ ഒരു മിസൈൽ വിക്ഷേപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇരുപത്തഞ്ചോളം പാക്ക് വിമാനങ്ങൾ നിയന്ത്രണ രേഖയിൽ ഇന്ത്യൻ വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. പാക്ക് യുദ്ധവിമാനങ്ങൾക്കൊപ്പം പൈലറ്റില്ലാ വിമാനങ്ങൾ (യുഎവി) ആക്രമണത്തിനു ശ്രമിച്ചേക്കുമെന്ന സൂചനയുണ്ടായിരുന്നു. വേഗംകുറച്ച് താഴ്ന്നുപറന്ന ഇന്ത്യൻ കോപ്റ്റർ റഡാറിൽ കണ്ടപ്പോൾ പാക്ക് യുഎവി ആയി സംശയിച്ച് മിസൈൽ അയച്ചതായി നേരത്തെ സംശയമുയർന്നിരുന്നു.
English Summary: An IAF Mi-17V5 helicopter, with CDS Gen Bipin Rawat on board, met with an accident today near Coonoor, Tamil Nadu