‘ഹൃദയത്തിൽ തട്ടിയുള്ള എന്റെ ബാഷ്പാഞ്ജലികൾ സ്വീകരിച്ചാലും’ – മുൻ പാക്ക് സൈനികൻ
തമിഴ്‌നാട് ഹെലികോപ്റ്റർ അപകടത്തിൽ സിഡിഎസ് ജനറൽ ബിപിൻ റാവത്ത് മരിച്ചതിനു പിന്നാലെ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള നിരവധി അനുശോചനങ്ങളാണ് വരുന്നത്. ബ്രിഗേഡിയർ (റിട്ടയേർഡ്) ആർ.എസ്. പതാനിയയും സൈനികരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തു. ‘സല്യൂട്ട് യു സർ. ജയ് ഹിന്ദ്.’ – എന്നായിരുന്നു

തമിഴ്‌നാട് ഹെലികോപ്റ്റർ അപകടത്തിൽ സിഡിഎസ് ജനറൽ ബിപിൻ റാവത്ത് മരിച്ചതിനു പിന്നാലെ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള നിരവധി അനുശോചനങ്ങളാണ് വരുന്നത്. ബ്രിഗേഡിയർ (റിട്ടയേർഡ്) ആർ.എസ്. പതാനിയയും സൈനികരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തു. ‘സല്യൂട്ട് യു സർ. ജയ് ഹിന്ദ്.’ – എന്നായിരുന്നു ആർ.എസ്. പതാനിയയുടെ ട്വീറ്റ്.
ഈ പോസ്റ്റിനോട് പ്രതികരിച്ച് ആദരാഞ്ജലി അർപ്പിച്ചവരിൽ മുൻ പാക്കിസ്ഥാൻ മേജർ ആദിൽ രാജയും ഉൾപ്പെടുന്നു. ‘സർ, ദയവായി എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള അനുശോചനം സ്വീകരിക്കുക,’ എന്നായിരുന്നു പാക്കിസ്ഥാൻ എക്സ്-സർവീസ്മെൻ സൊസൈറ്റിയുടെ (പെസ്) വക്താവായ ആദിൽ രാജയുടെ ട്വീറ്റ്.
ഇതിനു മറുപടിയായി ‘നന്ദി, ആദിൽ. അതാണ് ഒരു സൈനികനിൽ നിന്ന് പ്രതീക്ഷിക്കുന്നത്. സല്യൂട്ട് യു,’ എന്ന് ആർ.എസ്. പതാനിയ പ്രതികരിച്ചു. ഒരു സൈനികനെന്ന നിലയിൽ ചെയ്യേണ്ട മാന്യമായ കാര്യമാണ് തന്റെ ആദരാഞ്ജലിയെന്ന് ആദിൽ രാജയും പറഞ്ഞു. ‘തീർച്ചയായും സർ, ഒരു സൈനികനെന്ന നിലയിൽ ഇത് മാന്യമായ കാര്യമാണ്. വീണ്ടും, നിങ്ങളുടെ നഷ്ടത്തിൽ ഖേദിക്കുന്നു, സർ. നമ്മുടെ പഞ്ചാബി നാടോടിക്കഥകളിൽ ഇങ്ങനെ പറയുന്നുണ്ട്, ‘ദുഷ്മാൻ മാരേ തേ ഖുഷ്യൻ ന മാനാവൂ, കദ്ദേ സജ്ന വി മർ ജാന’. ഇതിന്റെ അർഥം ‘നിങ്ങളുടെ ശത്രുക്കളുടെ മരണം ആഘോഷിക്കരുത്, മറ്റൊരു ദിവസം സുഹൃത്തുക്കളും മരിക്കും,’ ആദിൽ രാജ ട്വീറ്റ് ചെയ്തു.
നേരത്തെ, ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാൻ ജനറൽ നദീം റാസയും പാക്കിസ്ഥാൻ കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയും സിഡിഎസ് ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും ദാരുണമായ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തിരുന്നു. പാക്കിസ്ഥാൻ സായുധ സേനയുടെ ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസ് ആണ് ട്വീറ്റ് ചെയ്തത്.
English Summary: Former Pakistani Major, Indian veteran have heart-warming Twitter exchange