ഇസ്രയേലിന് മുന്നറിയിപ്പ് നൽകിക്കൊണ്ട് ഇറാന്റെ സൈനിക പരിശീലനം വിജയകരമായി പൂർത്തിയാക്കി. ഇസ്രയേലിനെ ആക്രമിക്കാൻ കഴിയുന്ന 16 ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചാണ് ഇറാൻ സൈനികാഭ്യാസം നടത്തിയത്. ദൗത്യം വിജയകരമായിരുന്നു എന്നും ഇറാൻ സൈനിക വക്താവ് പറഞ്ഞു. അഞ്ച് ദിവസത്തെ സൈനികാഭ്യാസത്തിന്റെ അവസാനത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്രയേലിന് മുന്നറിയിപ്പ് നൽകിക്കൊണ്ട് ഇറാന്റെ സൈനിക പരിശീലനം വിജയകരമായി പൂർത്തിയാക്കി. ഇസ്രയേലിനെ ആക്രമിക്കാൻ കഴിയുന്ന 16 ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചാണ് ഇറാൻ സൈനികാഭ്യാസം നടത്തിയത്. ദൗത്യം വിജയകരമായിരുന്നു എന്നും ഇറാൻ സൈനിക വക്താവ് പറഞ്ഞു.

ADVERTISEMENT

അഞ്ച് ദിവസത്തെ സൈനികാഭ്യാസത്തിന്റെ അവസാനത്തിൽ വെള്ളിയാഴ്ച ഇറാൻ ഒന്നിലധികം ബാലിസ്റ്റിക് മിസൈലുകളാണ് തൊടുത്തുവിട്ടത്. ഇത് ഇസ്രയേലിനുള്ള മുന്നറിയിപ്പാണ്, ഇസ്രയേലിന്റെ ആണവ കേന്ദ്രത്തിനു നേരെയുള്ള ഒരു ഡെമോ ആക്രമണമായിരുന്നു ഇത്. ‘ഈ സൈനികാഭ്യാസങ്ങൾ സയണിസ്റ്റ് ഭരണകൂടം കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ഭീഷണികളോട് പ്രതികരിക്കാൻ രൂപകൽപന ചെയ്തിട്ടുള്ളതാണ്,’ എന്ന് ഇറാന്റെ സായുധ സേനാ മേധാവി മേജർ ജനറൽ മുഹമ്മദ് ബഗേരി പറഞ്ഞു.

പതിനാറ് മിസൈലുകളും മുൻകൂട്ടി നിശ്ചയിച്ച ലക്ഷ്യങ്ങളെ നശിപ്പിക്കുന്നതിൽ വിജയിച്ചു. ഈ അഭ്യാസത്തിൽ ഇറാനെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഒരു രാജ്യത്തെ തകർക്കാൻ ശേഷിയുള്ള നൂറുകണക്കിന് മിസൈലുകളുടെ ശക്തി പ്രദര്‍ശനം കൂടിയായിരുന്നു ഇത്.

ADVERTISEMENT

‘സൈനിക അഭ്യാസം... സയണിസ്റ്റ് ഭരണകൂട സൈനികർക്ക് ഗുരുതരമായ മുന്നറിയിപ്പാണ്... ചെറിയ തെറ്റ് ചെയ്താൽ ഞങ്ങൾ അവരുടെ കൈ വെട്ടിക്കളയും’ – ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് മേധാവി മേജർ ജനറൽ ഹുസൈൻ സലാമി കൂട്ടിച്ചേർത്തു.

ഇസ്രയേലിന്റെ ഡിമോണ ന്യൂക്ലിയർ കോംപ്ലക്‌സിനോട് സാമ്യമുള്ള ഒരു ലക്ഷ്യം തകർത്താണ് ഇറാനിയൻ റെവല്യൂഷണറി ഗാർഡ്‌സ് അഭ്യാസം പൂർത്തിയാക്കിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. മിസൈലുകൾ ലക്ഷ്യസ്ഥാനങ്ങളെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇറാനിയൻ ടിവി സംപ്രേക്ഷണം ചെയ്യുകയും ചെയ്തു.

ADVERTISEMENT

ഇറാന (IRNA) വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം ഇമാദ്, ഗദർ, സെജ്ജിൽ, സൽസൽ, ഡെസ്ഫുൾ, സോൾഫഗർ എന്നീ മിസൈസൽ പതിപ്പുകളാണ് പ്രയോഗിച്ചത്. ഇവയുടെ ദൂരപരിധി 350 മുതൽ 2,000 കിലോമീറ്റർ വരെയാണെന്നും റിപ്പോർട്ടിലുണ്ട്. ഹ്രസ്വദൂര, മധ്യദൂര മിസൈലുകൾക്ക് ഇസ്രയേലിലേക്കും മേഖലയിലെ യുഎസ് താവളങ്ങളിലേക്കും എത്താൻ കഴിയുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.

English Summary: In ‘warning’ to Israel, Iran says it fired 16 ballistic missiles able to hit country