തിങ്കളാഴ്ച ദക്ഷിണ ചൈനാ കടലിൽ യുഎസ് നാവികസേനയുടെ പോര്‍വിമാനം തകർന്നു വീണു. യുഎസ്എസ് കാൾ വിൻസൺ എന്ന വിമാനവാഹിനിക്കപ്പലിന്റെ ഡെക്കിൽ ലാൻഡ് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് എഫ്-35 വിമാനം അപകടത്തിൽപെട്ടത്. പൈലറ്റ് സുരക്ഷിതമായി നിലത്തിറങ്ങി. അപകടത്തിൽ ഏഴ് യുഎസ് സൈനികർക്ക് പരുക്കേറ്റതായും പൈലറ്റ് സുരക്ഷിതമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിങ്കളാഴ്ച ദക്ഷിണ ചൈനാ കടലിൽ യുഎസ് നാവികസേനയുടെ പോര്‍വിമാനം തകർന്നു വീണു. യുഎസ്എസ് കാൾ വിൻസൺ എന്ന വിമാനവാഹിനിക്കപ്പലിന്റെ ഡെക്കിൽ ലാൻഡ് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് എഫ്-35 വിമാനം അപകടത്തിൽപെട്ടത്. അപകടത്തിൽ ഏഴ് യുഎസ് സൈനികർക്ക് പരുക്കേറ്റതായും പൈലറ്റ് സുരക്ഷിതമായി താഴെ ഇറങ്ങിയെന്നും യുഎസ് നേവി അറിയിച്ചു.

ദക്ഷിണ ചൈനാ കടലിൽ പതിവ് പരിശീലനത്തിനിടെയാണ് അപകടം സംഭവിച്ചതെന്ന് നാവികസേനയുടെ പ്രസ്താവനയിൽ പറയുന്നു. പൈലറ്റ് സുരക്ഷിതമായി വിമാനത്തിൽ നിന്ന് പുറത്തുചാടുകയും യുഎസ് മിലിട്ടറിയുടെ ഹെലികോപ്ടർ വഴി രക്ഷിക്കുകയും ചെയ്തു. പരുക്കേറ്റ മൂന്ന് പേരെ മനിലയിലേക്ക് മാറ്റി, നാല് പേരെ കപ്പലിൽ തന്നെ ചികിത്സിച്ച് വിട്ടയച്ചു.

ADVERTISEMENT

അപകട കാരണം അന്വേഷിക്കുന്നുണ്ടെന്ന് നാവികസേന അറിയിച്ചു. ലോക്ക്ഹീഡ് മാർട്ടിൻ ആണ് എഫ്-35 ജെറ്റ് നിർമിച്ചിരിക്കുന്നത്. കാൾ വിൻസൺ, യുഎസ്എസ് എബ്രഹാം ലിങ്കൺ എന്നിവയുടെ നേതൃത്വത്തിൽ രണ്ട് യുഎസ് നേവി കാരിയർ സ്ട്രൈക്ക് ഗ്രൂപ്പുകൾ ഞായറാഴ്ച ദക്ഷിണ ചൈനാ കടലിൽ പരിശീലനം ആരംഭിച്ചതായി പെന്റഗൺ അറിയിച്ചു. തയ്‌വാൻ ജലപാതയ്ക്ക് മുകളിൽ ചൈനീസ് വ്യോമസേനയുടെ നുഴഞ്ഞുകയറ്റം റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് പരിശീലനം സജീവമാക്കിയത്.

∙ എഫ്–35: ദുരന്തങ്ങൾ നേരത്തേയും

ADVERTISEMENT

2018 ൽ സുരക്ഷാ ഭീഷണിയെത്തുടർന്ന് അത്യാധുനിക എഫ്–35 പോര്‍വിമാനങ്ങള്‍ തിരിച്ചുവിളിച്ചിരുന്നു. സൗത്ത് കരോലിനയില്‍ എഫ്–35 വിമാനം തകര്‍ന്നു വീണതിനെത്തുടര്‍ന്നായിരുന്നു പെന്റഗണിന്റെ അടിയന്തര നടപടി. 2018 സെപ്റ്റംബര്‍ 28ന് പരിശീലന പറക്കലിനിടെയായിരുന്നു അപകടം സംഭവിച്ചത്.

അമേരിക്കന്‍ വ്യോമ, നാവിക സേനകള്‍ക്കും മറൈന്‍ വിഭാഗത്തിനും ‌എഫ്–35 പോര്‍വിമാനങ്ങളുണ്ട്. പോര്‍വിമാനത്തിലെ ഇന്ധന ട്യൂബിലായിരുന്നു അന്ന് തകരാർ കണ്ടെത്തിയത്. തകരാറില്ലാത്ത ഇന്ധന ട്യൂബുകളുള്ള വിമാനങ്ങളെ തുടര്‍ന്നും പറക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നു. അമേരിക്കക്കൊപ്പം എഫ്–35 പോര്‍വിമാനങ്ങളുള്ള ഇസ്രയേലും തങ്ങളുടെ വിമാനങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചിരുന്നു. അമേരിക്ക നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ADVERTISEMENT

അമേരിക്കയുടെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ പദ്ധതികളിലൊന്നായിരുന്നു എഫ്–35 പോര്‍വിമാനങ്ങളുടെ നിര്‍മാണം. ഏകദേശം 400 ബില്യണ്‍ ഡോളറാണ് 1990ല്‍ ആരംഭിച്ച എഫ്–35 പോര്‍വിമാന പദ്ധതിക്കായി ചെലവായത്. വരും വര്‍ഷങ്ങളില്‍ 2500 പോര്‍വിമാനങ്ങള്‍ നിര്‍മിക്കുകയാണ് യുഎസിന്റെ ലക്ഷ്യം. നിലവിലെ പോര്‍വിമാനങ്ങള്‍ക്ക് പകരക്കാരനായാണ് കൂടുതൽ എഫ്–35ന്റെ വരവ്. 

അത്യാധുനിക വിവിധോദ്ദേശ പോര്‍വിമാനമാണെന്നതാണ് എഫ്–35ന്റെ പ്രത്യേകത. വ്യോമ നാവിക സേനകളിലും മറൈന്‍ വിഭാഗത്തിലും എഫ്–35 ഉപയോഗിക്കാനാകും. ഒരു പോര്‍വിമാനം നിര്‍മിക്കുന്നതിന് 100 ദശലക്ഷം ഡോളറാണ് ചെലവ്. ഇത് ഏകദേശം 732 കോടി രൂപയിലേറെ വരും. നേരത്തെ കണക്കാക്കിയതിലും ഇരട്ടി ചെലവിട്ടാണ് അമേരിക്ക ഓരോ എഫ്–35 വിമാനങ്ങളും നിര്‍മിച്ചത്.

English Summary: US Navy pilot ejects, 7 hurt in F-35 South China Sea 'landing mishap'