രാജ്യത്തെ പ്രതിരോധ മേഖലയ്ക്ക് ആവശ്യമായതെല്ലാം ഇവിടെ തന്നെ നിർമിക്കാനുള്ള പദ്ധതികളാണ് കേന്ദ്ര സർക്കാർ ആസൂത്രണം ചെയ്യുന്നത്. പ്രതിരോധ മേഖലയിലെ ഇറക്കുമതി വെട്ടിക്കുറയ്ക്കുമന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. കേന്ദ്ര ബജറ്റിലാണ് ഇക്കാര്യം അറിയിച്ചത്. പ്രതിരോധ ഗവേഷണ രംഗത്തേക്ക് സ്വകാര്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ പ്രതിരോധ മേഖലയ്ക്ക് ആവശ്യമായതെല്ലാം ഇവിടെ തന്നെ നിർമിക്കാനുള്ള പദ്ധതികളാണ് കേന്ദ്ര സർക്കാർ ആസൂത്രണം ചെയ്യുന്നത്. പ്രതിരോധ മേഖലയിലെ ഇറക്കുമതി വെട്ടിക്കുറയ്ക്കുമന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. കേന്ദ്ര ബജറ്റിലാണ് ഇക്കാര്യം അറിയിച്ചത്. പ്രതിരോധ ഗവേഷണ രംഗത്തേക്ക് സ്വകാര്യ കമ്പനികളേയും സ്റ്റാർട്ടപ്പുളേയും ക്ഷണിക്കും. ഇതിനായി പ്രത്യേകം പദ്ധതികൾ ആസൂത്രണം ചെയ്യുമെന്നും ധനമന്ത്രി അറിയിച്ചു.

ADVERTISEMENT

പ്രതിരോധ ഗവേഷണ-വികസനത്തിനുള്ള ബജറ്റ് വിഹിതത്തില്‍ 68 ശതമാനമാണ് മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്കായി മാറ്റിവച്ചിട്ടുള്ളത്. ഇറക്കുമതിക്ക് പകരം ആഭ്യന്തര വ്യവസായത്തെ ആശ്രയിക്കുന്ന ആത്മനിര്‍ഭര്‍ ഭാരതിനാണ് മുന്‍തൂക്കം നൽകുക. പ്രതിരോധ മൂലധന സംഭരണത്തിന്റെ 68 ശതമാനവും ആത്മനിര്‍ഭര്‍ ഭാരതിനെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 ശതമാനം കൂടുതലാണിതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ADVERTISEMENT

പ്രതിരോധരംഗത്ത് കൂടുതൽ ‘ആത്മനിർഭർ’ നടപ്പിലാക്കാനാണ് പദ്ധതി. പ്രതിരോധ ഗവേഷണത്തിലും ഉപകരണങ്ങൾ വികസിപ്പിച്ചെടുക്കുന്നതിലും സ്വകാര്യ കോർപ്പറേഷനുകളുടെയും സ്റ്റാർട്ടപ്പുകളുടെയും അക്കാദമിയുടെയും സഹകരണം തേടും. ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കാൻ ഇവര്‍ക്ക് വേണ്ട സഹായം സർക്കാർ നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

ADVERTISEMENT

സർക്കാർ ഉടമസ്ഥതയിലുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷനുമായി സഹകരിച്ച് സ്വകാര്യ മേഖലയ്ക്കും ഇപ്പോൾ ആയുധങ്ങളും മറ്റു പ്രതിരോധ സാങ്കേതിക സംവിധാനങ്ങളും വികസിപ്പിച്ചെടുക്കാൻ കഴിയും.  ഈ വർഷത്തെ പ്രതിരോധ ബജറ്റ് വിഹിതം 1.35 ട്രില്യൺ രൂപയാണ്. ഇത് 2021 സാമ്പത്തിക വർഷത്തേക്കാൾ ഏകദേശം 19 ശതമാനം വർധനയാണ് കാണിക്കുന്നത്. പുതിയ ആയുധങ്ങൾ വാങ്ങുന്നതിനും സൈനിക നവീകരണത്തിനും ലക്ഷ്യമിട്ടുള്ളതാണ് അധിക വിഹിതം.

എന്നാൽ, കഴിഞ്ഞ വർഷത്തെ ബജറ്റ് വിഹിതം വേണ്ടത്ര ചെലവഴിച്ചിട്ടില്ല എന്നും ആരോപണമുണ്ട്. മൊത്തം ബജറ്റ് വിഹിതത്തിന്റെ 40 ശതമാനം മാത്രമാണ് സൈന്യം ചെലവഴിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ വ്യോമസേന (ഐഎഎഫ്) ചെലവഴിച്ചത് ഏകദേശം 70 ശതമാനമാണ്. നാവികസേന അവരുടെ വിഹിതത്തിന്റെ 90 ശതമാനവും കഴിഞ്ഞ സാമ്പത്തിക വർഷം ചെലവഴിച്ചു. സാമ്പത്തിക വർഷാവസാനത്തോടെ മൂലധന ബജറ്റ് വിനിയോഗം വേഗത്തിലാക്കാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് മുതിർന്ന സൈനിക ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി പേര് വെളിപ്പെടുത്താത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് വന്നിരുന്നു.

English Summary: FM raises domestic defence procurement; invites private sector into military research