ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം ഒട്ടുംകുറഞ്ഞിട്ടില്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചന. ദിവസങ്ങൾക്ക് മുൻപ് ഇസ്രയേൽ വ്യോമസേന ഇറാനെ ആക്രമിക്കാൻ ലക്ഷ്യമിട്ടുള്ള വൻ സൈനിക പരിശീലനം നടത്തി എന്നാണ് റിപ്പോർട്ട്. യുഎസ് ഓഫിസറുടെ സാന്നിധ്യത്തിലായിരുന്നു ഇസ്രയേൽ വ്യോമസേനയുടെ അഭ്യാസപ്രകടനങ്ങൾ. യുഎസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം ഒട്ടുംകുറഞ്ഞിട്ടില്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചന. ദിവസങ്ങൾക്ക് മുൻപ് ഇസ്രയേൽ വ്യോമസേന ഇറാനെ ആക്രമിക്കാൻ ലക്ഷ്യമിട്ടുള്ള വൻ സൈനിക പരിശീലനം നടത്തി എന്നാണ് റിപ്പോർട്ട്. യുഎസ് ഓഫിസറുടെ സാന്നിധ്യത്തിലായിരുന്നു ഇസ്രയേൽ വ്യോമസേനയുടെ അഭ്യാസപ്രകടനങ്ങൾ. യുഎസ് എയർഫോഴ്സ് ഉദ്യോഗസ്ഥൻ നിരീക്ഷകനായി അഭ്യാസത്തിൽ പങ്കെടുത്തതായി ഇസ്രയേലിന്റെ കാൻ പബ്ലിക് ബ്രോഡ്കാസ്റ്റർ പറഞ്ഞു.

ADVERTISEMENT

സൈനികാഭ്യാസത്തിൽ ഡസൻ കണക്കിന് പോർവിമാനങ്ങളാണ് പങ്കെടുത്തത്. കൂടാതെ മിഡ്-എയർ ഇന്ധനം നിറയ്ക്കൽ, ദീർഘദൂര ആക്രമണങ്ങൾ, വിമാനവേധ മിസൈലുകളോടുള്ള പ്രതികരണങ്ങൾ എന്നിവയുൾപ്പെടെ വിവിധ സാഹചര്യങ്ങളും പരീക്ഷിച്ച് ഉറുപ്പുവരുത്തുന്നതായിരുന്നു ഇസ്രയേൽ വ്യോമസേനയുടെ ഈ നീക്കം.

ഇറാനുമായുള്ള ആണവ കരാർ ചർച്ചകൾ വഴിമുട്ടിയതിനാലാണ് ഇസ്രയേലിന്റെ പുതിയ നീക്കമെന്നും സൂചനയുണ്ട്. ഇറാനുമായുള്ള ആണവ കരാര്‍ ചർച്ചകൾ പരാജയപ്പെട്ടാൻ ആക്രമിക്കുമെന്നാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്. അതേസമയം, ഇറാനുമായി ആണവ കരാറിലെത്താനുള്ള സാധ്യത കുറവാണെന്നും വൈകാതെ തന്നെ ആ വാതിൽ അടയുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ADVERTISEMENT

വിയന്നയിൽ എന്ത് സംഭവിച്ചാലും തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കാൻ ഇറാനെതിരെ സൈനിക നടപടിയെടുക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് കരാറിനെ എതിർക്കുന്ന ഇസ്രയേൽ പറഞ്ഞു. വിയന്നയിലെ ആണവ ചർച്ചകൾ മോശം കരാറിൽ അവസാനിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും എന്നാൽ ഇറാൻ ഇറാനായി തുടരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞു. ഇറാന് ഉപരോധത്തിൽ ഇളവ് നൽകിയാൽ ഇത് മിഡിൽ ഈസ്റ്റിലുടനീളം തലവേദന സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മെഡിറ്ററേനിയൻ കടലിനു മുകളിലൂടെയാണ് സൈനികാഭ്യാസം നടത്തിയത്. എഫ്-15, എഫ്-16, എഫ്-35 യുദ്ധവിമാനങ്ങളെല്ലാം പങ്കെടുത്തു. ബോയിങ്ങിന്റെ മിഡ്-എയർ ഇന്ധനം നിറയ്ക്കുന്ന ടാങ്കറുകളും അഭ്യാസപ്രകടത്തിന്റെ ഭാഗമായി. മിഡ്-എയർ ഇന്ധനം നിറയ്ക്കുന്ന ടാങ്കറുകളുടെ പരീക്ഷണം ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തിന് ഇസ്രയേൽ പദ്ധതിയിടുന്നു എന്നതിന്റെ ശക്തമായ സൂചനയായിരിക്കും.

ADVERTISEMENT

ഇറാന്റെ ആണവ പ്ലാന്റുകൾക്കെതിരെയുള്ള ആക്രമണത്തിന് സൈന്യത്തെ സജ്ജരാക്കാൻ ഏകദേശം 1.6 ബില്യൺ ഡോളർ ബജറ്റിന് ഇസ്രയേൽ അംഗീകാരം നൽകിയതായും റിപ്പോർട്ടുണ്ട്. വിവിധ തരത്തിലുള്ള വിമാനങ്ങൾ, രഹസ്യാന്വേഷണ ഡ്രോണുകൾ, അത്തരം ആക്രമണത്തിന് ആവശ്യമായ അത്യാധുനിക ആയുധങ്ങൾ എന്നിവയ്ക്കുള്ള ഫണ്ട് ഇതിൽ ഉൾപ്പെടുന്നു.

ദൂരം കാരണം, ഇറാന്റെ അകത്ത് പ്രവേശിച്ച് ഒരു വ്യോമാക്രമണം നടത്തുകയും മടക്കയാത്രയ്ക്ക് ആവശ്യമായ ഇന്ധനം ലഭിക്കുകയും ചെയ്യണമെങ്കിൽ ഇസ്രയേലി വിമാനങ്ങൾ ആകാശത്ത് ഇന്ധനം നിറയ്ക്കുകയോ അല്ലെങ്കിൽ ലാൻഡ് ചെയ്യാൻ ഒരു സൗഹൃദ വ്യോമതാവളം കണ്ടെത്തുകയോ ചെയ്യേണ്ടിവരും.

English Summary: Israel Air Force drilled ‘massive attack on Iran’ in presence of US officer – report

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT