ആര്‍ക്കും വഴങ്ങാത്ത ആരെയും ഭീഷണിപ്പെടുത്താന്‍ മടിക്കാത്ത വ്യക്തിയായാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വ്യക്തിത്വം വികസിച്ചിപ്പിച്ചിട്ടുള്ളത്. ഇതിനു സഹായിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും വിഡിയോകളും കാലാകാലങ്ങളില്‍ പുടിന്‍ അനുകൂലികളും റഷ്യയും പുറത്തുവിട്ടിട്ടുണ്ട്. രാഷ്ട്രീയത്തില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആര്‍ക്കും വഴങ്ങാത്ത ആരെയും ഭീഷണിപ്പെടുത്താന്‍ മടിക്കാത്ത വ്യക്തിയായാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വ്യക്തിത്വം വികസിച്ചിപ്പിച്ചിട്ടുള്ളത്. ഇതിനു സഹായിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും വിഡിയോകളും കാലാകാലങ്ങളില്‍ പുടിന്‍ അനുകൂലികളും റഷ്യയും പുറത്തുവിട്ടിട്ടുണ്ട്. രാഷ്ട്രീയത്തില്‍ വരുന്നതിന് മുൻപ് രഹസ്യാന്വേഷണ ഏജന്‍സി ഏജന്റായിരുന്ന കാലത്തെയും അതിനു മുൻപുള്ളതുമായ പുടിന്റെ ജീവിതത്തെക്കുറിച്ച് കാര്യമായ അറിവ് പൊതു സമൂഹത്തിനില്ല. പുടിന്റെ പ്രതാപകാലത്തിനു മുൻപുള്ള കാലത്തെ ജീവിതത്തെക്കുറിച്ചുള്ള ചിത്രങ്ങളടക്കമുളള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ADVERTISEMENT

ഇന്നത്തെ കാര്‍ക്കശ്യക്കാരനായ പുടിന്റെ വ്യക്തിത്വത്തിന് ചേരാത്ത ചിത്രങ്ങളാണ് കൗമാരക്കാരനായ പുടിന്റേതായുള്ളത്. 1952 ഒക്ടോബര്‍ ഒന്നിന് ലെനിന്‍ഗ്രാഡില്‍ ജനിച്ച പുടിന്‍ ചെറുപ്പം മുതലേ ആയോധന കലകളില്‍ താല്‍പര്യമുള്ളയാളായിരുന്നു. ജൂഡോയുടേയും ഗുസ്തിയുടേയും റഷ്യന്‍ കോംബോയായ സാംബോയില്‍ 16 വയസാകുമ്പോഴേക്കും കഴിവ് തെളിയിക്കാന്‍ പുടിന് സാധിച്ചു.

ആയോധന കലകളിലെ പ്രാവീണ്യം മാത്രമല്ല പഠിക്കാനുള്ള കഴിവും കൂടിയാണ് അന്നത്തെ സോവിയറ്റ് യൂണിയനിലെ വിഖ്യാതമായ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഹൈസ്‌കൂള്‍ 281ല്‍ പുടിന് പ്രവേശനം നേടിക്കൊടുത്തത്. പുടിന് പ്രിയപ്പെട്ട രസതന്ത്രത്തില്‍ മികച്ച വിദ്യാഭ്യാസം നല്‍കുന്ന അന്നത്തെ പ്രധാന വിദ്യാലയങ്ങളിലൊന്നായിരുന്നു ഇതെന്നാണ് ജീവചരിത്രകാരന്മാരുടെ വിശദീകരണം. പിന്നീട് ജീവശാസ്ത്രത്തിലേക്കും കലകളിലേക്കും പുടിന്റെ താല്‍പര്യങ്ങള്‍ മാറി മറിയുന്നുണ്ട്. സ്‌കൂളിലെ റേഡിയോ സ്‌റ്റേഷനിലും പുടിന്‍ സജീവമായിരുന്നു. സ്‌കൂള്‍കാലത്ത് സുഹൃത്തിനൊപ്പം ഗുസ്തി കൂടുന്ന പുടിന്റെ ചിത്രവും കൗമാരക്കാരനായ പുടിന്റെ ചിത്രവും വനിതാ സുഹൃത്തിനൊപ്പം ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. 

ADVERTISEMENT

ഉപരിപഠനകാലത്താണ് കെജിബിയില്‍ ചേരുകയെന്നത് പുടിന്റെ സ്വപ്‌നമായി മാറുന്നത്. 1975ല്‍ ലെനിന്‍ഗ്രാഡ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമം പഠിച്ചിറങ്ങിയ പുടിന് മാത്രമാണ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായി ജോലി ലഭിക്കുന്നു. നിര്‍ണായകമായി വിവരങ്ങള്‍ കെജിബിക്കു വേണ്ടി ചോര്‍ത്തി നല്‍കാന്‍ വിദേശികളെ തിരഞ്ഞെടുക്കുന്ന നിര്‍ണായക സംഘത്തിലാണ് പുടിന്‍ ആദ്യം പ്രവര്‍ത്തിക്കുന്നത്. 

സത്യസന്ധനും അച്ചടക്കമുള്ളവനുമെന്നാണ് പുടിനെ കെജിബി രേഖകള്‍ വിശേഷിപ്പിക്കുന്നത്. 1991 വരെയുള്ള 15 വര്‍ഷക്കാലം പുടിന്‍ കെജിബി ഏജന്റായി പ്രവര്‍ത്തിക്കുന്നുണ്ട്. കേണൽ പദവിയിലെത്തിയ ശേഷമാണ് പുടിന്‍ ഇവിടെ നിന്നും വിരമിക്കുന്നത്. ശേഷം രാഷ്ട്രീയത്തില്‍ പയറ്റിതെളിയാനായിരുന്നു പുടിന്റെ തീരുമാനം. വെറും എട്ട് വര്‍ഷം കൊണ്ട് പുടിന്‍ റഷ്യന്‍ പ്രസിഡന്റ് പദവിയിലെത്തി. 1999 മുതല്‍ 2008 വരെയും 2012 മുതല്‍ ഇന്നുവരെയും പുടിന്‍ റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്തുണ്ട്. 

ADVERTISEMENT

പ്രസിഡന്റ് സ്ഥാനത്തില്ലാത്ത ഇടക്കാലത്ത് റഷ്യയുടെ പ്രധാനമന്ത്രിയും മറ്റാരുമായിരുന്നില്ല. രണ്ടില്‍ കൂടുതല്‍ തവണ പ്രസിഡന്റായി തിരഞ്ഞെടുക്കാനാവില്ലെന്ന നിബന്ധനയുള്ളതിനാലായിരുന്നു അത്. രണ്ടാം തവണ പ്രധാനമന്ത്രിയായ ശേഷം ഈ ഭരണഘടനാ ചട്ടത്തില്‍ തന്നെ ഭേദഗതി വരുത്തി പുടിന്‍. ഇതുപ്രകാരം പുടിന് ആറ് തവണ പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകും. 2036ല്‍ 83 വയസുവരെ റഷ്യയുടെ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ നിലവില്‍ പുടിന് നിയമപരമായ തടസങ്ങളില്ല.

English Summary: Photos offer insight into Russian President Vladimir Putin’s mysterious personal life